Sunday, 29 March 2015

എന്‍റെ ചുവന്ന പ്രണയം...

എന്‍റെ പ്രണയത്തിന്റെ നിറം-
കടും ചുവപ്പായിരുന്നു....
എന്‍റെ പ്രണയം ചുവന്നത്-
എന്‍ ഹൃദ് രക്തത്താലായിരുന്നൂ....

നീ വരും വഴികളില്‍;
ഇടനാഴികളിലെന്‍റെ-
യെത്ര നെഞ്ചിടിപ്പുകള്‍...
നിശ്വാസങ്ങള്‍ വീണുടഞ്ഞുവെന്നോ..?

മുഴക്കമാര്‍ന്നുറഞ്ഞു തുള്ളുമാ-
തിരമാലപോല്‍; ഹുങ്കാരശബ്ദങ്ങള്‍ക്കിടയില്‍;
ഞാനെന്‍റെ നിശബ്ദലോകത്ത്-
നിന്‍ കണ്ണുകൾ നോക്കിയെത്ര കഥകൾ-
പറഞ്ഞുവെന്നോ...

ഇടക്കെപ്പോഴൊ  നീയെറിഞ്ഞുതന്ന
ഭിക്ഷയാം കടാക്ഷമേറ്റ്-
പ്രജ്ഞയറ്റേറേ... വിവശനായ്
കിനാക്കളില്‍ വീണു മരിച്ചതെത്രയെന്നോ...

പറയാതെ പറഞ്ഞൊരെന്‍-
പ്രണയമറിഞ്ഞിട്ടു   നീ-
അറിയാത്ത മട്ടില്‍-
അവജ്ഞ തന്‍ മുള്ളാല്‍ 
കുത്തി പുറത്തെറിഞ്ഞൂ...

എത്ര സമരങ്ങള്‍..എത്ര സംഘട്ടനങ്ങള്‍-
മുന്നിലായ് നിന്നു നയിച്ചിട്ടും;
നിന്‍ മുന്നിലെത്തുമ്പോള്‍-
ഭീരുവായ് തീര്‍ന്ന്;നെഞ്ചിടിപ്പ് തെറ്റി
ഉമിനീരുവറ്റി;നാക്കുവരണ്ട്
വാക്കിനുറവ വറ്റിയുഴറിയതെത്രയെന്നോ...?..

കാണാതെ പോയ്, നീയെന്‍-
പ്രണയത്തേ.....കൊണ്ടില്ല-
നിന്‍ പാദങ്ങളില്‍ ഒരു പുല്‍കൊടി-
തുമ്പായ് പോലുമെന്‍ പ്രണയം.....

യാത്രയായ് നീ;നിന്‍ കൂടൊരുക്കുവാന്‍
ഏതോ ഗിരിശൃംഗങ്ങളില്‍-
ഏതോ മഹാമേരുക്കളില്‍ കൂടൊരുക്കി-
നീയേവം വിളങ്ങട്ടെ ശ്രീത്വമായി.....

ക്രൂരമാം  പരിഹാസശരങ്ങളാല്‍...
ഇടനെഞ്ചിന്നാഴമളന്നപ്പോഴും....ഇല്ല-
മറക്കുവാന്‍....ഇല്ല വെറുക്കുവന്‍-
ആവില്ല നിന്നോര്‍മ്മകള്‍ക്ക് ...ചിത-
യൊരുക്കുവാനെത്ര കാലം കഴിഞ്ഞാലും...

എത്ര കഴിയട്ടെ....എങ്ങുനിന്നെങ്കിലും-
നിന്നെ കണ്ടു തിരിച്ചറിയുന്നൊരാ-
നിമിഷമുണ്ടൊരു ചോദ്യം... നെഞ്ചിൽ-
ഏറെ നാള്‍ കാത്തുവച്ചൊരാ ചോദ്യം...
അന്നു നീ....
അന്നു നീ....എന്നെങ്കിലും; ഒരിക്കെലെങ്കിലും
നിന്നക്കെെന്ന ഇഷ്ടമായിരുന്നുവോ...?..
നീയെന്നെ സ്നേഹിച്ചിരുന്നുവോ...?

26 comments:

 1. സ്നേഹിച്ചിരുന്നിരിക്കും...

  അക്ഷരത്തെറ്റുകൾ ഉണ്ടല്ലോ.

  ReplyDelete
 2. സ്നേഹിച്ചിരുന്നോ...? അറിയില്ല.....കണ്ടാല്‍ ചോദിക്കാം,.....
  അക്ഷരപിശാചിനെ ഓടിച്ചിട്ടുണ്ട് നോക്കൂ.....തെറ്റ് ചൂണ്ടി കാണിച്ചതിനു നന്ദി.....

  ReplyDelete
 3. പുതിയ ആളാണോ? കവിത കൊള്ളാം. ആശംസകൾ

  ReplyDelete
 4. പുതിയ ആളാണ്‌.... വന്നതിനും നിര്‍ദ്ദേശത്തിനും നന്ദി...... പുതിയ എന്നെ പോലുള്ളവര്‍ക്ക് കരുത്തു പകരുന്ന വാക്കുകള്‍...സ്നേഹം അറിയിക്കുന്നു...

  ReplyDelete
 5. സ്വാഗതം പ്രിയ മിത്രമേ.......നല്ല വാക്കുകള്‍ക്ക് നന്ദി.....

  ReplyDelete
 6. യാത്രയായ് നീ;നിന്‍ കൂടൊരുക്കുവാന്‍
  ഏതോ ഗിരിശൃംഗങ്ങളില്‍-
  ഏതോ മഹാമേരുക്കളില്‍ കൂടൊരുക്കി-
  നീയേവം വിളങ്ങട്ടെ ശ്രീത്വമായി.....

  ReplyDelete
 7. ഓര്‍മ്മകളില്‍..........
  നല്ല വരികള്‍
  ആശംസകള്‍

  ReplyDelete
  Replies
  1. തങ്കപ്പൻ സാര്‍..... ഓര്‍മ്മയില്‍ പായല്‍ പിടിക്കാത്ത ഭാഗം..... ആശംസകൾ നെഞ്ചിലേറ്റുന്നു....

   Delete
 8. മുരളിയേട്ടാ..... ശ്രീത്വമായി വിളങ്ങട്ടെ ...... വന്നതിനും അഭിപ്രായത്തിനും നന്ദി.....

  ReplyDelete
 9. Ormakalil evarkkum undoru pranayam..ithupole.....Sundaramaya varikal,

  ReplyDelete
  Replies
  1. മനസ്സിന്‍റെ ആരും കാണാത്ത ഭാഗത്ത് ഒളിച്ചു വച്ചിരിക്കുന്ന....മധുരനൊമ്പരം... നല്ല വാക്കുകള്‍ക്ക് നന്ദി.....

   Delete
 10. പ്രണയം പലപ്പോഴും തിരസ്കരണങ്ങൾ കൂടിയാണ്

  അതിന്റെ ഭംഗി ആ ഒരു ഉറപ്പില്ലായ്മ കൂടിയാണ്
  മനോഹരം

  ReplyDelete
 11. ബൈജു ഭായ്.....മധുരനൊമ്പര പ്രണയം.... മനസ്സിന്‍റെ പുസ്തകത്താളില്‍ മയില്‍പ്പീലി പോലെ ആരും കാണാതെ സൂക്ഷിച്ചു വച്ചിരിക്കാന്‍..... നല്ല വാക്കുകള്‍ക്ക് നന്ദി......

  ReplyDelete
 12. ചവിട്ടിയരയ്ക്കപ്പെട്ട ആയിരക്കണക്കിന് പ്രണയപുഷ്പ്പത്തിലൊന്ന് പോല്‍ നിന്‍ മനവും ........... ആശംസകള്‍ പ്രിയ കുട്ടത്ത്

  ReplyDelete
  Replies
  1. അന്നൂസേ ...... സ്വാഗതം...... നല്ല വാക്കുകള്‍ക്ക് ഹൃദയത്തില്‍ നിന്നും നന്ദി പറയുന്നു.....

   Delete
 13. വരികളില്‍ അനുഭവത്തിന്‍റെ തിളക്കം.
  അനുഭവം തന്നെ കവിത.
  തലക്കെട്ട് സുന്ദരം. എന്‍റെ ചുവന്ന പ്രണയം!!!
  അഭിനന്ദനങ്ങള്‍.

  ReplyDelete
  Replies
  1. ആരും കാണാതെ സൂക്ഷിച്ച മധുര നൊമ്പരത്തിനു നല്‍കിയ സ്നേഹത്തിനു നന്ദി.....

   Delete
 14. <> പിശാചു പോയിട്ടില്ല ട്ടോ ?
  വിനൊദേ
  ഇപ്പൊ നീല പ്രണയത്തിന്റെ കാലം

  എങ്കിലും
  എഴുതാതെ വയ്യല്ലോ?

  പ്രണയത്തോട് ആർക്കാ പ്രണയമില്ലാത്തത്?

  ReplyDelete
  Replies
  1. ഗുരു..... ബാക്കി പിശാചിനേയും ഓടിച്ചെന്നു വിചാരിക്കുന്നു.....
   തീര്‍ച്ചയായും ഗുരുവേ.... ഇത് നീല പ്രണയത്തിന്‍റെ കാലമാണ്..... നമുക്കോര്‍മ്മിക്കാന്‍ ആ നഷ്ടപ്പെട്ട നന്മയൂറും പ്രണയം മാത്രമാകുന്നു......
   എഴുതാതെ വയ്യ തന്നെ.... പ്രണയത്തേ കുറിച്ച്.....

   Delete
 15. പാടാതെ പോയോ...
  നീയെൻ മനസ്സിൻ പതിഞ്ഞ പല്ലവികൾ..
  ചൂടാതെ പോയോ,
  നീയെൻ മൻസ്സിൻ ചുവന്ന താമരകൾ..

  പ്രണയഭരിതമായ കവിത. മനോഹരമായി എഴുതി.

  ശുഭാശംസകൾ......


  ReplyDelete
  Replies
  1. ആശംസകൾ നെഞ്ചിലേറ്റി കൊണ്ട് സ്നേഹവാക്കുകള്‍ക്ക് നന്ദി പറയുന്നു.....

   Delete
 16. കണ്ണുകൾ കൊണ്ട് കണ്ടതും ഹൃദയംകൊണ്ടറിഞ്ഞതും തമ്മിൽ ഒരുപാട് ദൂരം..

  ReplyDelete
 17. സബിതാ ജി...... ആ ദൂരം കവര്‍ന്നെടുത്തത്.... ഒരുപാട് വര്‍ഷങ്ങളായിരുന്നു...... നന്ദി പറയുന്നു.....

  ReplyDelete
 18. മനോഹരമായി ആവിഷ്കരിച്ചിരുക്കുന്നു... വരാന്‍ വൈകിയതില്‍ ഖേദം.

  ReplyDelete
 19. പ്രണയം അങ്ങനൊക്കെയാണ് ,നമ്മൾ ഇഷ്ട്ടപ്പെടുന്ന ആൾക്ക് നമ്മളോടായിരിക്കില്ല ഇഷ്ട്ടം,അവർ വേറെ ഏതോ വ്യക്തിത്വത്തിലെക്കാണ് ആകർഷിക്കപ്പെടുക . എപ്പോഴെങ്കിലും ഇഷ്ട്ടം തോന്നാൻ മാത്രം അവർ നമ്മളെ ശ്രെദ്ധിച്ചിട്ടുണ്ടാവുകയും ഇല്ല ...എന്തായാലും നല്ലൊരു കവിത വായിക്കാൻ ആയി..ഇനിയും എഴുതുക.കൂടുതൽ വായിക്കാനായി ഞാൻ follow ചെയ്തിട്ടുണ്ട്

  ReplyDelete