2015, മാർച്ച് 21, ശനിയാഴ്‌ച

മകനേ....നിനക്കായ്....

മകനേ.....നിനക്കുതരാന്‍....
അച്ഛനുറക്കെ പാടിയ
പ്പാട്ടിന്‍റെ....പല്ലവി......
ഏറെ ചിലമ്പിച്ച ഒച്ചയാല്‍ ചൊല്ലിടാം....
നല്‍മനം ഇല്ലാത്ത നാറിയ കൂട്ടത്തില്‍.....
അച്ഛനേറെയുറക്കെ ചൊല്ലി ചിലമ്പിച്ചതാം വരി....
നിന്നെയറിയിക.....നീയായ് വളരുക.....
കള്ളം കപടമാം ദൈവത്തെയറിയുക....
ഉള്ളിലെ നന്മയെ ശക്തിയായി തീര്‍ക്കുക....
കള്ളനെ കണ്ടാല്‍ കനിവ് മറക്കുക...
നെഞ്ചിലെ തീയെ ഊക്കായൊരുക്കുക.....
നല്ലതു ചെയ്തു നീ നല്‍മനം കൊള്ളുക.....
ദൈവത്തെ കണ്ടാല്‍ ആഞ്ഞൊന്നു തുപ്പുക.....
വിഷം വിതച്ചീടുന്ന ദൈവവേഷക്കാരെയും....
താടിവേഷങ്ങളും പച്ചവേഷങ്ങളും....
കത്തിവേഷങ്ങളും ചുറ്റി നും തുള്ളുമ്പോള്‍....
കൈവിടായ്ക നിന്‍ സ്ധൈര്യവും...
സ്നേഹം വിതയ്ക്കുന്ന വാക്കും മനസ്സും....
പൊരുതി വിജയിയ്ക്കാന്‍ അച്ഛൻ....
നല്‍കീടുന്നീ ആശംസാലിഗനം.....

12 അഭിപ്രായങ്ങൾ:

  1. ഒരച്ഛൻ കൊച്ചിനു ഇത്ര കട്ടിയിൽ ഉപദേശം കൊടുക്കേണ്ട കാര്യമുണ്ടോ??

    മറുപടിഇല്ലാതാക്കൂ
  2. തീര്‍ച്ചയായും സുധി .....എനിക്ക് വേണ്ടിയല്ല....അദ്ദേഹത്തിന് സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയണം..... അതിവേണ്ടിയാണ്...

    മറുപടിഇല്ലാതാക്കൂ
  3. ഉള്ളിലെ നന്മയെ ശക്തിയായി തീര്‍ക്കുക....
    കള്ളനെ കണ്ടാല്‍ കനിവ് മറക്കുക...
    നെഞ്ചിലെ തീയെ ഊക്കായൊരുക്കുക.....
    നല്ലതു ചെയ്തു നീ നല്‍മനം കൊള്ളുക...
    നല്ല വരികള്‍...



    ദൈവത്തെ കണ്ടാല്‍ ആഞ്ഞൊന്നു തുപ്പുക.....
    ഈ വരിയോട് കടുത്ത വിയോജിപ്പ്, ദൈവം ഓരോരുത്തരുടെയും ഉള്ളില്‍ വസിക്കുന്നു.., ദൈവത്തിന്‍റെ നീതി പ്രപഞ്ച നീതിയാണ്, എന്നു ഞാൻ വിശ്വസിക്കുന്നതുകൊണ്ടാകാം താങ്കളുടെ വരിയോട് യോജിക്കാനാകാത്തത്.
    എഴുത്ത് തുടരുക.. ആശംസകൾ.!

    മറുപടിഇല്ലാതാക്കൂ
  4. ജാതിമതകോമരങ്ങളും ദൈവങ്ങളുംആള്‍ദൈവങ്ങളും കൂടി ഈ സമൂഹത്തെ എത്രമാത്രം ദുഷിച്ചതാക്കി......ഇനി വരുന്ന തലമുറ വഴി തെറ്റതിരിക്കാന്‍......ഇവ കള്ളത്തരം ആണെന്ന് പറഞ്ഞേ പറ്റു......
    യോജിപ്പിനും വിയോജിപ്പിനും.....നന്ദി...... ഇനിയും പ്രതിക്ഷിക്കുന്നു......

    മറുപടിഇല്ലാതാക്കൂ
  5. കള്ളം കപടമാം ദൈവത്തെയറിയുക....
    ഉള്ളിലെ നന്മയെ ശക്തിയായി തീര്‍ക്കുക....
    കള്ളനെ കണ്ടാല്‍ കനിവ് മറക്കുക...
    നെഞ്ചിലെ തീയെ ഊക്കായൊരുക്കുക.....
    നല്ലതു ചെയ്തു നീ നല്‍മനം കൊള്ളുക.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മുരളിയേട്ടാ അങ്ങനെ തന്നെയല്ലേ വേണ്ടത്....വന്നതിനും അഭിപ്രായത്തിനും നന്ദി......

      ഇല്ലാതാക്കൂ
  6. നമ്മൾ തെറ്റായി ദൈവത്തെ ഉപയോഗിച്ചതിനു പിഴച്ചു?
    <>
    രണ്ടാം വരിയിലെ അക്ഷര തെറ്റ് മാറ്റുക
    വരികൾ നല്ലത് തന്നെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അന്‍വര്‍ക്കയുടെ സ്നഹത്തിന് ആദ്യം നന്ദി പറയട്ടെ.....
      അക്ഷരപിശാചിനെ ഓടിച്ചു.....
      തെറ്റ് ചൂണ്ടിക്കാണിക്കുമ്പോഴാണ് തിരുത്താന്‍ കഴിയുന്നത്...... ഒരുപാട് നന്ദി......

      ഇല്ലാതാക്കൂ

രാജ ആവുന്നവർ

ഇതൊരു കുഞ്ഞു കുടുംബത്തിൻ്റ കഥയാണ് ക്ലീഷേ ഉണ്ട്. വിധി കാണിക്കുന്ന ക്ലീഷേയ്ക്ക്  കഥാകാരനായ എനിക്കിതിൽ യാതൊരു പങ്കുമില്ലെന്ന കാര്യം ഓർമ്മിപ്പിക...