Tuesday, 24 March 2015

ഞാൻ എനിക്കു സാക്ഷി....

കുന്നു കയറി തുടങ്ങുമ്പോള്‍ ആകാശത്തേയ്ക്ക് നോക്കി അവിടവിടെ മേഘതുണ്ടുകള്‍....സുഖമുള്ള ചെറിയ കാറ്റ്....കുന്നിനു പകുതിയെത്തിയപ്പോള്‍ കാറ്റിനു കുറച്ചു  ശക്തി കൂടി......കുന്നിനു മുകളില്‍ എത്തുമ്പോഴേയ്ക്കും സൂര്യന്‍ കുന്നിനപ്പുറത്തേയ്ക്ക് നീങ്ങുകയാണ്....ഇരുട്ടറാവുന്നു....

"എനിയ്ക്കവളെ വേണം"  
ചോദ്യം ചോദിയ്ക്കേണ്ടവന്‍ ഞാന്‍....
അതിനു മുന്‍പെ രഘു പറഞ്ഞു.....

രഘു ......എന്‍റെ സ്നേഹിതന്‍,കളിത്തോഴന്‍...കാര്യസ്ഥൻ... മാര്‍ഗ്ഗദര്‍ശി....എന്നു വേണ്ടാ  സകലതും അവനാണ്....ഞാന്‍ ലീവിനു വരുമ്പോള്‍ അവനായിരുന്നു ഉത്സാഹം...വേല ...പെരുന്നാള്‍ ..ഉത്സവം...സിനിമ.,രണ്ടെണ്ണം വിടണമെങ്കിലും അവനില്ലങ്കില്‍ ഒരു സുഖമില്ല......ഞാന്‍ തിരിച്ചു പോകുമ്പോള്‍ അവനെയാണ് ഞാന്‍ എല്ലാ കാര്യങ്ങളും ഏല്‍പ്പിയ്ക്കാറ്.....അവന് എന്താവശ്യം വന്നാലും ഞാന്‍ സഹായിയ്ക്കാറുമുണ്ട്.....

  ചുറ്റിയടിച്ചകാറ്റാണ് എന്നെ ഉണര്‍ത്തിയത്..എന്‍റെ വാക്കുകള്‍ക്ക് വല്ലാത്ത പാരുഷ്യമുണ്ടായിരുന്നു....
"രഘു നിനക്കറിയാമോ അവള്‍ നിന്നെ കാണുന്നത് ഒരു സഹോദരനായിട്ടു തന്നെ...അവളുടെ അമ്മയുടെ വയറ്റില്‍ നീ പിറന്നില്ലല്ലോ എന്നുപരിവേദനം പറയാറുണ്ട്..."

എന്‍റെ വാക്കുകളെ തടഞ്ഞു കൊണ്ട് രഘു പറഞ്ഞു....അവന്‍റെ വാക്കുകള്‍ക്ക് കാഠിന്യമുണ്ടായിരുന്നു....
"അവളാണ് പറഞ്ഞത് നിന്നോട് സംസാരിയ്ക്കാന്‍.,..നിന്‍റെ സമ്മതം    ഇല്ലെങ്കിലും" ഒരു നിമിഷത്തെ ഇടവേളയ്ക്ക് ശേഷം രഘു തുടര്‍ന്നു   "നിനക്കറിയില്ല ...നീ പോയി ഒരു വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ക്കിടയില്‍ .,....നിനക്കറിയില്ല .,.ബാക്കിയെല്ലാര്‍ക്കുമറിയാം"

അതേ ബാക്കിയെല്ലാര്‍ക്കുമറിയാം.,.പലരും പലരീതിയില്‍ സൂചിപ്പിച്ചിരുന്നു...അവരോടൊക്കെ തീരെ മുഷിഞ്ഞും പറഞ്ഞു       "രഘുവിനെ നിങ്ങള്‍ക്കറിയില്ല....എനിയ്ക്കറിയാമെന്ന്".....ഒരിക്കല്‍ അച്ഛനോട് പോലും... ഇത്തിരി കടുത്തു പറയേണ്ടി വന്നു...അതിനുശേഷം അച്ഛൻ വല്ലപ്പോഴുമേ സംസാരിക്കാറുള്ളു.....

"നിനക്ക് ജോലി ....പണം മാത്രം മതി...ബന്ധം സ്നേഹം...ഇതൊന്നും നിനക്ക് വിഷയമല്ല..,"
രഘു തുടര്‍ന്നു..."നീ ഇന്ന് വെറുതെ ജീവിയ്ക്കുകയാണ്....പണത്തിനു വേണ്ടി ഓടുകയാണ്...വീടുവച്ചു...കാറു വാങ്ങി...സ്ഥലം വാങ്ങി...കാശുണ്ടാക്കി...പക്ഷേ നിനക്ക് സ്നേഹിയ്ക്കാന്‍ അറിയില്ല"

മരവിച്ച  നാക്കിനടിയില്‍ പുളയുന്നവാക്കുകള്‍ ശബ്ദമില്ലാതെ മരിയ്ക്കുന്നു..
രണ്ടു വര്‍ഷം മുന്‍പ് നിന്‍റെ കുഞ്ഞിന് അപകടം  സംഭവിച്ചത് ...വേണ്ട തുക തന്നത് ഞാന്‍ അന്യനാട്ടില്‍ കഷ്ടപെട്ട പണമാണ് ...നാട്ടില്‍ ഈ പ്രായത്തിലുംനാടകം കളിച്ചു നടക്കുന്ന നിനക്ക് മറ്റൊന്നും ആലോചിയ്ക്കാതെ പണം അയച്ചത്  സ്നേഹം കൊണ്ടായിരുന്നു  നിന്നോടുള്ള വിശ്വാസം കൊണ്ടായിരുന്നു....

എന്തിനു നിന്നെ പറയുന്നു...അവളെ ഞാനത്രയ്ക്കു സനേഹിച്ചില്ലേ .. എന്‍റെ മതാപിതാക്കളേക്കാള്‍ ...എന്‍റെ മക്കളേക്കാള്‍....എന്നേക്കാള്‍..
എന്നാലും എനിക്കവളോട് ചോദിയ്ക്കണം..അവള്‍ തന്നെ പറയണം...

എന്‍റെ മനസ്സു വായിച്ചെന്നപോല്‍ രഘു പറഞ്ഞു....
"നീ അവളോട് ഒന്നും ചോദിക്കണ്ട.... അവള്‍ക്ക് പറയാനുള്ളത് നിന്നോട് പറയാന്‍ എന്നെ ഏല്‍പ്പിച്ചു‍...അവള്‍ക്ക് മതിയായി നിന്നോടൊത്തുള്ള ജീവിതം....അവള്‍ക്ക് വെറുപ്പാണ് നിന്നെ.....അതിനേക്കാളുപരി അവള്‍ എന്നെ സ്നേഹിയ്ക്കുന്നു. .. ഞാന്‍ അവളേയും....നിന്‍റെ മക്കളെ നിനക്കു കൊണ്ടു പോയി  വളര്‍ത്താം...അതിനു ഞങ്ങളെതിരല്ല....നിനക്കു മനസ്സിലാവും  ... നീ ഒരുപാട് ലോകം കണ്ടവനാണ്...നീ ആലോചിയ്ക്കുക....ഇതിനാണ് നമ്മള്‍ കളിച്ചു വളര്‍ന്ന ഈ കുന്നിൻ മുകളിലേക്കു തന്നെ... നിന്നെ കൂട്ടി കൊണ്ടുവന്നത്...." യാത്ര പറയാതെ രഘു നടന്നു...
        ഞാൻ ...രഘുവിനെ നോക്കി നിന്നു..കുറച്ചിട കഴിഞ്ഞ് രഘു തിരിഞ്ഞു..."നീയെതിര്‍ത്താലും നാളെ അവള്‍ എന്‍റെ  വീട്ടിലുണ്ടാവും....അത് നീ മറക്കരുത്.."രഘു നടന്നകന്നു....
   ഈ പെണ്ണ് വേണ്ടെന്ന് എല്ലാവരും എതിര്‍ത്തപ്പൊഴും ഞാൻ നിന്നെ വിളിച്ചിറക്കി കൊണ്ട് വന്നപ്പോഴും നിറയെന്‍റെ  സ്നേഹമറിഞ്ഞില്ലേ....നിന്‍റെ തല കുനിയാതിരിക്കാന്‍ ഞാൻ എന്നെ പണയപ്പെടുത്തിയത് ....നിന്നോടുള്ള സ്നേഹം കൊണ്ടായിരുന്നു....എന്നെ നിനക്കറിയാതെ പോയി ....എന്‍റെ സ്നേഹത്തേും....
        ഞാനാകാശത്തേയ്ക്ക് നോക്കി...പരക്കുന്ന ഇരുട്ടിനൊപ്പം അടിഞ്ഞു കൂടുന്ന മേഘങ്ങള്‍;...താഴെ കുന്നിന്നടിയില്‍ കറുപ്പ് കട്ടപിടിച്ച് കാഴ്ച്ച മങ്ങുന്നു...

രഘു ...നീയെന്നെ ഒരു കല്ലായി ഈ കുന്നിന്‍ മുകളിലേയ്ക്ക് ഉരുട്ടികയറ്റിയത്...താഴെ അഗാധമായ ആഴത്തിലേയക്ക് തള്ളാനാണോ....ഞാനവളെ ഓര്‍ത്തു....എന്‍റെ ഇന്നുവരെുള്ള പ്രയത്നങ്ങള്‍ എന്തിനു വേണ്ടിയായിരുന്നു ....കുടുബം...വീട്....സ്നേഹം ....മക്കള്‍.....ഞാനാര്‍ക്കു വേണ്ടിയായിരുന്നു  കഷ്ടപ്പെട്ടത്.....എന്‍റെ അടിവയറ്റില്‍ നിന്ന് എന്തോ ഉരുണ്ടുകയറി..അതൊരു ചര്‍ദ്ദിലായ്   ഇരച്ച് മുകളിലേയ്ക്കെത്തി അലറികര ച്ചിലായ് രൂപന്തരം കൊണ്ട് ഞാന് അ‍ടിവാരത്തേയക്ക് ഉരുണ്ടു തുടങ്ങി.....

12 comments:

 1. ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ..നല്ല എഴുത്ത്‌...

  ReplyDelete
 2. സംഭവിച്ചു കഴിഞ്ഞു സുധി......അദ്ദേഹത്തിന്റെ സമ്പാദ്യം....സ്വന്തം പേരിലായതുകൊണ്ട് അത് നഷ്ടപ്പെട്ടില്ല.....ഇനിയൊരു സ്ത്രീ ജീവിതത്തില്‍ ഇല്ല എന്ന തീരുമാനത്തോടെ UAE യില്‍ അദ്ദേഹം ജോലി ചെയ്യുന്നു...കുട്ടികള്‍ അദ്ദേഹത്തിന്റെ മാതാപിതാക്കളോടൊപ്പം....
  എഴുത്ത് ഇഷ്ടപ്പെട്ടതില്‍ നന്ദി അറിയിക്കുന്നു.....

  ReplyDelete
 3. സുധി പറഞ്ഞപോലെ ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ എന്ന് വിചാരിച്ചാലും ചിലയിടങ്ങളിൽ ഇങ്ങനെ സംഭവിച്ചു കാണാറുണ്ട്. കഥ വളരെ നന്നായി എഴുതിയിട്ടുണ്ട്. ഇനിയും എഴുതൂ.

  ReplyDelete
 4. ഗീതാജി....വന്നതിനും എന്നെ വായിച്ചതിനും അഭിപ്രായം എഴുതിയതിനും നന്ദി അറിയിക്കുന്നു...പുതിയതായി ഒരു പോസ്റ്റ് ചെയ്തിട്ടുണ്ട്...വായിച്ചിട്ടു അഭിപ്രായം അറിയിക്കുമല്ലോ.....,

  ReplyDelete
 5. ഓരോ ജീവിതവും ഓരോ അലച്ചിലിലാണ്...
  ചിലർ പണത്തിന്, ചിലർ സ്നേഹത്തിന്, ചിലർ ആത്മസാക്ഷാത്കാരത്തിന്, മറ്റു ചിലർ എന്തിനെന്നറിയാതെ......
  തുടര്‍ന്നും എഴുതുക...

  ReplyDelete
 6. സ്ത്രീയെ(ഭാര്യ) കുടുംബം ഏല്‍പ്പിച്ച് പുരുഷൻ (ഭര്‍ത്താവ്) മറ്റു നാടുകളിൽ പോയി കഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ മാത്രം സുഖത്തിനല്ല....... അത്തരം ബോധം ഏതൊരു സ്ത്രീക്ക് ഉണ്ടാവുന്നുവോ അവര്‍ ഒരു കുടുംബത്തിലെ മാത്രമല്ല വരും തലമുറയിലെ വെളിച്ചം കൂടിയാണ്.......വരവിനും വിലയേറിയ അഭിപ്രായത്തിനും നന്ദി അറിയിക്കുന്നു

  ReplyDelete
 7. ഇങ്ങിനേയും ചില കാര്യങ്ങൾ സംഭവിക്കാം...അതാണ് ജീവിതം

  ReplyDelete
 8. മുരളിയേട്ടാ തീര്‍ച്ചയാണ് സംഭവിച്ചതും സംഭവിക്കാാവുന്നതും ആയ ചിലതുകള്‍..... ജീവിതം ......

  ReplyDelete
 9. ജീവിതം എത്ര എഴുതിയാലും തീരാത്ത വലിയൊരു കഥയാണ്‌
  കഥ പറയുന്ന ശൈലി കുറെ കൂടി മെച്ചപ്പെടുത്തണം
  വായനക്ക് ഒരു ഒഴുക്ക് നല്കണം ആ ശൈലി
  ആശംസകൾ

  ReplyDelete
  Replies
  1. എഴുത്തിന്‍റെ തുടക്കത്തില്‍ എഴുതി പീന്നീട് വലിയ മാറ്റങ്ങളില്ലാതെ....ഫേസ്ബുക്കില്‍ കയറ്റിവിട്ട്..... പിന്നെ ബൂലോകത്ത് എത്തിയപ്പോള്‍ .....ഫേസ്ബുക്കില്‍ നിന്നിറക്കി ഇവിടെ ഒട്ടിച്ചതാണ് .... പോരായ്മകൾ ഇപ്പോള്‍ മനസ്സിലാവുന്നു..... ക്രിയാത്മക നിര്‍ദ്ദേശത്തിലൂടെ നേര്‍വഴി കാണിക്കുന്ന ഈ നിറഞ്ഞ സ്നേഹത്തിന് ഒരുപാട് ഒരുപാട് നന്ദി....

   Delete
 10. ഇതിലെ ഓരോ കഥാപാത്രത്തെയും നന്നായി അറിയാം.. ഒരു മുഖവും പേരുമല്ല..പല മുഖവും പേരും...ആരെയും കുറ്റം പറയാൻ ആവാതെ പോയ ചില സംഭവങ്ങളും ഉണ്ട്...
  ശിഥിലമായ ദാമ്പത്യം വൈധവ്യത്തെക്കാൾ ദുസ്സഹമാകുമ്പോൾ... ന്യായീകരിക്കാൻ ആവും..മനസ്സിലാക്കാൻ പാടാ..ചിലരുടെ മാത്രം കാര്യത്തിൽ...

  ReplyDelete
  Replies
  1. സബിതാ ജി...... ഈ വ്യക്തിയെ എനിക്കു നേരിട്ടറിയാം .....ഒന്നു മില്ലായമയില്‍ നിന്ന് ജീവിതം പടുത്തയാളാണ്...... തെറ്റ് പറ്റിയത് ആ സ്ത്രീക്കായിരുന്നു......
   വായനയ്ക്കും അഭിപ്രായത്തിനും നന്ദി പറയുന്നു.......

   Delete