2015, മാർച്ച് 19, വ്യാഴാഴ്‌ച

കനിവറ്റ കാലത്തിന്....

ഇന്നലെയുടെ വാത്മീകമുടച്ചു ഞാൻ-
ഇന്നിന്‍റെ നേരിലേക്കിറങ്ങുന്നു.....
കനിവു വറ്റിയ കാലമേ നിന്‍റെ -
കരളു കീറിപ്പറിയ്ക്കുവാന്‍....

തളര്‍ന്ന ഞരമ്പുകളില്‍, നരച്ചകണ്‍കളില്‍-
ഉദിച്ച കാമത്തേ അറുത്തെറിഞ്ഞിടാന്‍....
നരച്ച തൂലികയില്‍ വരച്ചെടുത്തൊരാ-
കാമാക്ഷരങ്ങളെ ചുട്ടെരിക്കുവാന്‍.....
ഇന്നലെയുടെ വാത്മീകമുടച്ചു ഞാൻ-
ഇന്നിന്‍റെ നേരിലേയ്ക്കിറങ്ങുന്നു.....

അഞ്ജലിബദ്ധനായ് നിന്നെ കേഴുമെന്‍-
ദൈന്യം നിനക്കുല്ലസമേറും കേളിയായിന്നലെ-
ബാഷ്പനീരണി കണ്ണില്‍ നിന്നൊരുതുള്ളി
പ്രിയ വസുധയില്‍ വീഴില്ലിനിയൊരു നാളും....
ദിവ്യായുധമൊന്നും ഇല്ലെന്‍റെ കൈയ്യില്‍-
ദേവതകൾ കൂട്ടിനിനി വേണ്ട....
ഇന്നലെയുടെ വാത്മീകമുടച്ചു ഞാന്‍-
ഇന്നിന്‍റെ നേരിലേക്കിറങ്ങുന്നു......

മൂര്‍ദ്ധാവിലടിയാല്‍ പുളയുന്ന നാഗത്തെ-
ഓര്‍മ്മകളുടെ കരിന്തരി കൂട്ടിലടക്കാം....
ദംഷ്ട്രകളിലായിരം നാഗങ്ങളെ കൊണ്ട-
വ്യാഘ്രത്തിന്‍ ശക്തിയെ സ്മരണയിലുര്‍ത്താം
നിന്‍റെ പിന്‍കഴുത്തിന്‍ കശേരുക്കളൊടി-
യുതെന്‍ ദംഷ്ട്രങ്ങളിലറിയണം....
ഇന്നലെയുടെ വാത്മീകമുടച്ചു ഞാൻ-
ഇന്നിന്‍റെ നേരിലേക്കിറങ്ങുന്നു.....

ആന്യായവിധികളിതേവം നടക്കുന്നു
ന്യായവിധിയെവിടെ.....കാതോര്‍ത്തിക്കു....
കറുപ്പിനേ സ്നേഹിച്ച് ഇരുട്ടിന്നടയിരി-
ക്കുന്ന പെണ്‍പക്ഷി പുറത്ത് വരിക....
ഇരുട്ടിന്‍ സന്തതികളിനി വേണ്ട-
തെളിശോഭ പരക്കട്ടെ അഖിലവും......
ഗാഥകള്‍ രചിക്കട്ടെ കാലമറിഞ്ഞ്-
തെളിനീര്‍ വീഴ്ത്തും കവിതകളുണരട്ടെ.,...
കാനനം മറന്നൊരീ കുയിൽപ്പാട്ടു കേട്ടു-
കാഹളംമുഴങ്ങട്ടെ നിന്നിലൊരുണര്‍വ്വായ്
ഇന്നലെയുടെ വാത്മീകമുടച്ചു ഞാൻ-
ഇന്നിന്‍റെ നേരിലേക്കിറങ്ങുന്നു...
ഈ മണ്ണിന്‍ നേരിലേക്കിറങ്ങുന്നു.....
നേരിന്‍ നേരിലേക്കിറങ്ങുന്നു.......

6 അഭിപ്രായങ്ങൾ:

  1. ആദ്യകമന്റിനു ചെലവുണ്ട്‌ കേട്ടോ!!!

    മറുപടിഇല്ലാതാക്കൂ
  2. ചെലവു ചെയ്യാം സമയം സ്ഥലം.... എങ്ങിനെ.. എല്ലാം പ്ലാന്‍ ചെയ്തു അറിയിക്കൂ .....ഞാൻ റെഢി.....
    എഴുത്തിനെ കുറിച്ചു പറയൂ.....

    മറുപടിഇല്ലാതാക്കൂ
  3. കനിവറ്റു പോയത് കാലത്തിനല്ല സോദരാ..., കാലത്തിനൊപ്പം മാറുന്ന മനുഷ്യകോലങ്ങള്‍ക്കാണ്..!!

    മറുപടിഇല്ലാതാക്കൂ
  4. ഒരു ചെറിയ തിരുത്തുണ്ട് കനിവറ്റ കാലം എന്നുദ്ദേശിച്ചത് മനുഷ്യരെ തന്നെയാണ്...... കല്ലോലിനിയുടെ കളകളാരവം ഇനിയുമുണ്ടാവട്ടെ.....

    മറുപടിഇല്ലാതാക്കൂ
  5. നേരിലെക്കിറങ്ങൽ തന്നെയാണ് കവിതയുടെ ലക്‌ഷ്യം
    ആദി കാവ്യം മുതൽ............
    "മാ നിഷാദാ..."
    പക്ഷെ നേര് നമ്മെ തോല്പ്പിക്കുന്നു
    നേരിടാം നമുക്ക്
    നേര് തേടാം
    എന്തേ ?

    മറുപടിഇല്ലാതാക്കൂ
  6. അന്‍വര്‍ക്കാ...... തീര്‍ച്ചയായും ..... നന്മക്ക് വേണ്ടി നമുക്ക് നേരു തേടാം....... നേരിടാം തിന്മയെ....സ്നേഹത്തോടെ നന്ദി.......

    മറുപടിഇല്ലാതാക്കൂ

രാജ ആവുന്നവർ

ഇതൊരു കുഞ്ഞു കുടുംബത്തിൻ്റ കഥയാണ് ക്ലീഷേ ഉണ്ട്. വിധി കാണിക്കുന്ന ക്ലീഷേയ്ക്ക്  കഥാകാരനായ എനിക്കിതിൽ യാതൊരു പങ്കുമില്ലെന്ന കാര്യം ഓർമ്മിപ്പിക...