Friday, 3 April 2015

വെറും കഥകളാവുന്ന ജീവിതങ്ങള്‍.....

"ഏയ് വിനോദേ.......

 വിളി സുപരിചിതമാണ്;ഏറേകാലത്തെ ഇടവേളയ്ക്കു ശേഷം കെ.ആര്‍ പുരം റെയിൽവേ സ്റ്റേഷനില്‍ വന്നതാണ് ഞാൻ...

എട്ടൊമ്പതു വര്‍ഷത്തേ ഇടവേള....

 ബാംഗ്ലൂരിൽ ഇടക്കിടെ വരാറുണ്ടെങ്കിലും ഇവിടെ വരാറില്ല.....ആ പതിവ്  തെറ്റിച്ചുകൊണ്ടാണ് ഇന്നെത്തിയത്..

                                  പഴയവര്‍ ആരുമില്ല.... ചന്ദ്രേട്ടനില്ല, അശോകേട്ടനില്ല, ഹോതാറു തോമയില്ല, ലമ്പു മണിയില്ല...ITI മണിയേട്ടന്‍ മരിച്ചു....സുഭാഷിനെ, ബിജുവിനെ കണ്ടു.....ചിലര്‍ കാലത്തിനെ അതിജീവിക്കുന്നു.... ചിലര്‍ തോറ്റ് പിന്‍വാങ്ങി ചുമര്‍ ചിത്രമാകുന്നു.....


                   വിളിച്ചയാളെ കണ്ടു.....

 ഉണ്ണി...!!!!!കൊച്ചുണ്ണി......

  ഉണ്ണി...കൊച്ചുണ്ണിയായത് അവന്‍റെ നീളം കൊണ്ടാണ്. ഉണ്ണിമാര്‍ കൂടുതലയപ്പോള്‍ ഈ ഉണ്ണി ഞങ്ങള്‍ മലയാളീസിന് കൊച്ചുണ്ണിയായി .... ഇവന്‍ കൊച്ചുണ്ണിയണെങ്കിലും കൈയ്യിലിരുപ്പ് വലിയ  ഉണ്ണിയുടേതാണ്.... സ്ത്രീകൾ ഒരു ദൗര്‍ഭല്യമായിരുന്നു.....

                            സത്യത്തിൽ ആ ചിരിയും നടത്തവുമാണ് അത് കൊച്ചുണ്ണിയാണ് എന്ന് പറഞ്ഞുതന്നത്.അതിനുകൂടെ വല്ല കോട്ടം പറ്റിയിരുന്നെങ്കില്‍ അവന് സ്വയം പേര് പറഞ്ഞ് പരിചയപ്പെടുത്തേണ്ടി വന്നേനെ......  മീന്‍ചെതുമ്പല്‍ പോലെ തൊലി പൊളിഞ്ഞിളകുന്ന ശരീരം.നടന്നു തളര്‍ന്ന നടത്തം. മുള്ളന്‍പന്നിയെ പോലെയുള്ള മുടി കൊഴിഞ്ഞിരിക്കുന്നു....വരണ്ട ചിരി....ചുണ്ടുകള്‍ വിണ്ടുകീറി ചോര കിനിയുന്നു....

ഹൃദയത്തില്‍ ആഴത്തിലൊരു മുള്ള് വരഞ്ഞു  കിറിയ നോവു കിനിയുന്ന കാഴ്ച്ചയായിരുന്നത്.....

 അടുത്തു വന്നു എന്‍റെ കൈപിടിച്ചപ്പോള്‍, എപ്പോഴോ തോന്നിയ വെറുപ്പിന്‍റെ മഞ്ഞുമാറാല ഉരുകി

"സുഖമാണോ....ഉണ്ണി...."

എന്നത്തേയും പോലെ,ആ ചോദ്യത്തിന്‍റെ മറുപടി ,ചെറുചിരി മൂടിവച്ച മുഖം മെല്ലെ വലത്തോട്ട് വെട്ടിച്ചു.....

ഉണ്ണിയുടെ തോളില്‍ കൈവച്ച്  അച്ചായന്‍റെ കടയുടെ സൈഡിലേക്ക് മാറി നിന്നപ്പോള്‍   ഉണ്ണി പറഞ്ഞുതുടങ്ങി.... 

അവനെ കുറിച്ചല്ല, മറ്റുള്ളവരെ കുറിച്ച്....രഞ്ജിത്തിന്‍റെ മരണം ....മണിയേട്ടന്‍റെ ആത്മഹത്യ... അങ്ങനെ ഓരോന്നും.... 

ചിലതിലൂടെ  പഴയ കാലത്തിന്റെ ഓര്‍മ്മകളിലേക്ക് അവന്‍ കൈ പിടിച്ച് നടത്തിക്കുകയായിരുന്നു

                    വെങ്കിടേഷ് വന്ന് ജോലിക്ക് വിളിച്ചു.. പോകുമ്പോള്‍ അവന്‍ പറഞ്ഞു 

"എടോ...വൈകിട്ട് കാണണം കൂടണം നമുക്ക്....ഒത്തിരി നാളായില്ലേ..."

അവന്‍ നടന്നകലുമ്പോള്‍;അവന്‍റെ രൂപം എന്നെ   വേദനിപ്പിച്ചു....അത്യാവശ്യം വണ്ണമുണ്ടായിരുന്ന   ഉണ്ണിയിന്ന് ഈര്‍ക്കില്‍ പരുവം....തൊലി പൊളിഞ്ഞിളകുന്ന ശരീരം.... രക്തഛവിയില്ലാതെ വിളറിയിരിക്കുന്നു.....


      "വെറും വെള്ളമാ വിനോദേ.....   പിന്നേ പെണ്ണും......  "

അച്ചായന്‍റെ സ്വരമാണ് എന്നെ ഉണര്‍ത്തിയത്....

പണ്ടേ ഇയാളെ എനിക്കിഷ്ടമല്ല    കാരണം ഞാന്‍ മാത്രം കേമന്‍ മറ്റുള്ളവര്‍ മന്ദബുദ്ധികളെന്നാണ് വിചാരം....ആ മാതിരി വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഒരെണ്ണം പൊട്ടിച്ചാലോ എന്ന് പലവട്ടം തോന്നിയിട്ടുണ്ട്.....ചെയ്യാത്തത് അച്ഛനെ പേടിച്ചായിരുന്നു.. ..അച്ഛന്‍റെ കൂട്ടുകാരനായിരുന്നു..ഈ അച്ചായന്‍


"ഈച്ചയെപ്പൊലെയാ അവന്‍ നല്ലതും കെട്ടതും അറിയില്ല....ഏതോ പെണ്ണിന്‍റടുത്തു നിന്ന് കിട്ടിയതാ അവനീ രോഗം.....ഒരു ചായ ചോദിച്ചാ കൊടുക്കാന്‍  അറപ്പാവും...."

 അച്ചായന്‍ തുടര്‍ന്ന് പറഞ്ഞു


                          എന്തോ പിന്നെവിടെ നില്‍ക്കാന്‍ തോന്നിയില്ല  യാത്ര പറയാതെ ഇറങ്ങി നടന്നു....ചായ കടക്കാരന്‍റെ....ചാരിത്യശുദ്ധി.... പിറകിലെ   മുറിയിലെ ചുമരുകള്‍ക്കറിയാം


" പറഞ്ഞത് പിടിച്ചില്ല...പോകുന്ന പോക്കു കണ്ടോ....ഭയങ്കര  കൂട്ടായിരുന്നല്ലോ....." 

   അച്ചായന്‍റെ ഞൊടിച്ചില്‍ ചെ വിയിലെത്തി.....സാധരണത്തേ പോലെ തിരിഞ്ഞു നിന്ന് ഒന്നും പറയാൻ തോന്നിയില്ല....മനസ്സു ചത്തിരുന്നു......... 

ഉണ്ണിയെ കുറിച്ചു,അവനോട് ചോദിച്ചാലുംഒന്നും വിട്ടുപറയില്ല.... ആരൊടായാലും....പിന്നെയും അവനെന്തങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതെന്നോടാണ്.....ഏട്ടന്‍റെ ഭാര്യയും ആയിട്ടുള്ള അരുതാത്ത ബന്ധമാണ്..... ഉണ്ണിയെ കുടുബത്തില്‍ നിന്നകത്തിയത്...  കള്ളം കണ്ടുപിടിക്കപ്പെട്ടപ്പോള്‍ തള്ളികളഞ്ഞ പതിനാറുകാരന്‍....ഇന്നു മുപ്പത്താറാം വയസ്സില്‍....ഗതിയില്ലാതലയുന്നു.....

കള്ള്തലക്കു മുകളിൽ പൊങ്ങി....അവനതില്‍ ഒഴുകിപ്പോവാത്ത ചുരുക്കം ചില അവസരത്തിൽ.... വല്ലപ്പോഴും ചിതറി വീണുഞ്ഞ വാക്കുകകളുടെ രത്നചുരുക്കം ....ഇതാണ്.ഇതാണവന്‍റെ ചരിത്രവും.... 

വല്ലപ്പോഴും അവന്‍  അവന്‍റെ കഥ പറഞ്ഞു തുടങ്ങുന്ന സമയത്ത് മുഖം വഴിതെറ്റിപ്പോയ അനാഥന്‍റേതായിരുന്നു..........

  ഉണ്ണിയുമായി നല്ലൊരടുപ്പം ഉണ്ടായിരുന്നു....അവന്‍റെ പ്രത്യേകത എന്താണെന്നാല്‍ എന്തിനും റെഡിയാണ്...... "പോകാമോടാ ഉണ്ണി".   എന്നു ചോദിച്ചാല്‍ വസ്ത്രം മാറേണ്ട താമസം ഉണ്ണി റെഢി....എവിടേക്ക് എന്നൊരു ചോദ്യമില്ല.....

                     ഹരിയാനയില്‍;ഉത്തര്‍പ്രദേശില്‍;പഞ്ചാപില്‍;ഡല്‍ഹിയിലും അവനെന്‍റെ കൂടെയുണ്ടായിരുന്നു .....അനഘ എന്‍ജിനിറിംഗ്സിന്‍റെ വര്‍ക്കായിരുന്നു ....IAF നു വേണ്ടി.....


                 യു .പി യിലെ ഗോരഖ് പൂരിലായിരുന്നു ആദ്യം. മറക്കാനാവാത്ത സംഭവങ്ങളുടെ തുടര്‍ച്ചകളായിരുന്നു ഗോരഖ് നാഥിന്‍റെ മണ്ണില്‍ കാത്തിരുന്നത്......


             ഖുശി നഗറിലെ ക്യാപ്പില്‍ ഹോട്ടലില്‍ ഡ്രിഗ്സ് ഓവറായി  ഹാള്‍ തൊട്ട് ബാത്ത്റൂം വരെ തുടര്‍ച്ചയായി ചര്‍ദ്ദിച്ച് തളര്‍ന്ന് കിടക്കുന്ന ഉണ്ണിയുടെ രൂപം ദയനീയമായിരുന്നു...

 
          ഹരിയാനയില്‍ വച്ച് അടുപ്പിച്ച് നാലു ലീവ് കിട്ടിയപ്പോള്‍...... പോകാം നമുക്ക് കുരുക്ഷേത്രയിലേക്ക് എന്ന് പറഞ്ഞപ്പോഴേ ഉണ്ണി റെഢി......

പണ്ടത്തേ കൗരവ പാണ്ടവ യുദ്ധഭ്ഭൂമി...കുരുക്ഷേത്ര..... 

.കഥകളുറങ്ങുന്ന സോനിപാത്തും കടന്ന് ചരിത്ര പ്രസിദ്ധമായ യുദ്ധങ്ങള്‍ നടന്ന പാനിപാത്തും കഴിഞ്ഞ് കുരുക്ഷേത്രയിലെത്തുമ്പോള്‍ സൂരന്‍ ശോണിമ പടര്‍ന്നിരുന്നു.....

     അന്വേഷണകുതുകിയായിരുന്ന ഞാന്‍  വലുതായതെന്തോ  തേടുന്ന ഭാവത്തില്‍ കുരു ക്ഷേത്രയില്‍ അലഞ്ഞപ്പോള്‍ ഒരു മടുപ്പും പറയാതെ എന്നെ അനുഗമിച്ചിരുന്നു... ഉണ്ണി.... 

  സൈക്കിള്‍ റിക്ഷ കണ്ടപ്പോള്‍ എന്നാലിവനെ ഓടിച്ചിട്ടേയുള്ളു എന്നായി ഞാന്‍....സംഭവം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു പിന്‍ വാങ്ങുമ്പോള്‍  ഉണ്ണിയുടെ അമര്‍ത്തിയ ചിരി  എന്നും ഓര്‍മ്മയിലുണ്ടാവും........

മുന്നാം ദിവസം കുരുക്ഷേത്ര വിടുമ്പോള്‍....ഞാന്‍ തേടിവന്ന കുരുക്ഷേത്ര  ഇതല്ല എന്ന ബോധമാണ് ബാക്കിയായത്.......

                  കുറച്ച് നാളുകള്‍ക്ക് ശേഷം ഡല്‍ഹില്‍ എത്തിയപ്പോള്‍ ഉണ്ണിയിലെ ഉണ്ണി പുറത്ത് ചാടി ......ഞാനറിയാതെ ആ വിഷയത്തിലേക്കെത്താനുള്ള  അവന്‍റെ  അന്വേഷണം വിജയിപ്പിച്ചെടുത്തു 

....ഹോട്ടലിലെ റൂബോയിമായി ചര്‍ച്ച ചെയ്ത് പദ്ധതി പ്രകാരം പുറപ്പെടുന്ന സമയത്താണ് ഞാന്‍ കണ്ടത്......മുകള്‍ നിലയിറങ്ങി താഴെ എത്തുമ്പോഴേക്കും സൈക്കിള്‍ റിക്ഷ വളവ് തിരിഞ്ഞ് പ്രധാന പാതയിലേക്കു കയറുന്നു...


                  പിന്നാലെ വന്ന  സൈക്കിള്‍ റിക്ഷയില്‍ ഞാനും കയറി ...ആ  റിക്ഷയെ പിന്‍തുടരാന്‍ പറഞ്ഞു,...ചെങ്കോട്ട ചുറ്റി...അജ്മീരി ഗേറ്റ്താണ്ടി.... ചെന്നെത്തിയത് ജി .ബി റോഢില്‍......

ജി.ബി റോഢ്..... 

ഡല്‍ഹിലെ ചുവന്ന തെരുവ്,......

ഉച്ചവെയിലിന്‍റെ തീക്ഷണതപ്പോലെ കാമം കത്തിയെരിയുന്ന സ്ഥലം....

ചുണ്ടില്‍ ചായം തേച്ച് അമിതമായ മേക്കപ്പില്‍; വിലകുറഞ്ഞ കടുംവര്‍ണ്ണ കുപ്പായങ്ങള്‍ക്കുള്ളില്‍ സ്വയം വില്പനക്ക് വച്ച മനുഷ്യജന്മങ്ങള്‍....... 

മനം മടുപ്പിക്കുന്ന ഗന്ധമായിരുന്നു   അവിടമാകെ ....

എന്‍റെ നെഞ്ചിടിപ്പ് എനിക്കു കേള്‍ക്കാം..... പെട്ടൊന്നൊരുത്തി എന്‍റെ നേരെ തിരിഞ്ഞു വിളിച്ചു...

"ഹേ മദ്രാസി  ഇധര്‍ ആവോയാര്‍....."

 അടുത്ത നിമിഷം ചാടി റിക്ഷയില്‍ കയറി.  തിരിച്ചുപോകാമെന്നു പറഞ്ഞരിക്കണമെന്നു തോന്നുന്നു ....ഭയന്നു പോയിരുന്നു ഞാന്‍.....

റിക്ഷ ചവിട്ടികൊണ്ട് ഇടക്കിടെ തിരിഞ്ഞു നോക്കിയിരുന്ന അയാളോട് കാരണം അന്വേഷിച്ചപ്പോള്‍ പറഞ്ഞു....  ജീവിതത്തി ആദ്യമായാണ് ഒരാള്‍ ജി. ബി റോഢില്‍ പോയിട്ട് അകത്ത് പോകാതെ വരുന്നതെന്ന്....

ഞാനാദ്യം നന്ദി പ റഞ്ഞത്  അച്ഛനോടായിരുന്നു മനസ്സുകൊണ്ട്.....

എന്‍റെ ഭയം മാറിത്തുടങ്ങിയിരുന്നു 

പിന്നെ ഞാന്‍ ചിരിച്ചു ...ആചിരിയില്‍ ഇത്തിരി അഹങ്കരമുണ്ടായിരുന്നു......


                        ആ വര്‍ക്കിനുശേഷം ഉണ്ണിയുമായി ഞാനകന്നു....പിന്നെ ഞങ്ങളൊരുമിച്ച് ഒരു സൈറ്റിലും ജോലി ചെയ്തില്ല..... കണ്ടിട്ടില്ല .....കാണാന്‍ ശ്രമിച്ചിട്ടില്ല,..അതാണ് സത്യം....

പക്ഷേ ഇന്ന് ഉണ്ണിയെ കണ്ടപ്പോള്‍.....   ഒരു നോവ്....

വികൃതിക്കാരനായ ദൈവത്തിന്‍റെ ഇഷ്ടകളിപ്പാട്ടമായിരിക്കണം ഉണ്ണി......


          ഇനിയും ഞാനിവിടെ വരുമായിരിക്കും....വരണം.....ഈ നഗരം ....എന്‍റെ ജന്മ നഗരം  തിരിച്ചു വിളിച്ചു കൊണ്ടിരിക്കും.... ഞാന്‍ വരും...വര്‍ഷങ്ങള്‍ക്ക് ശേഷം.....


                ഞാനിനി വരുമ്പോള്‍  ഉണ്ണിയുണ്ടാവുമോ....

വൈകിട്ടു കാണണം കൂടണം എന്നു പ റയുവാന്‍  ഉണ്ണിയുണ്ടാവുമോ... 

ആ.....വിളറി വെളുത്ത ചെതുമ്പലുകള്‍ പൊഴിയുന്ന ശരീരവും....വെടിച്ചു കീറിയ ചുണ്ടില്‍ കിനിയുന്ന രക്തവുമുള്ള ....ആ മുഖവും എന്‍റെ നിദ്രയില്ലാ രാത്രികള്‍ക്ക്  പേടിസ്വപ്നമേകും....

65 comments:

 1. യുദ്ധഭൂമിയിൽ തിരഞ്ഞു പോയതെന്താണ്???
  തകര്‍ന്ന യുദ്ധരഥങ്ങളുടെ കൊഴിഞ്ഞു പോയ നട്ടോ, ബോള്‍ട്ടോ.. ഒക്കെയാണോ..??
  പല നാടുകള്‍, പല സംസ്കാരങ്ങള്‍ അവയെല്ലാം കാണുവാനും അറിയുവാനും കഴിയുന്നതൊരു ഭാഗ്യം തന്നെയാണ്.. മറ്റു പല അസൗകര്യങ്ങളുണ്ടെങ്കിലും...
  അനുഭവങ്ങൾ എന്തു തന്നെയായാലും അത് ഭംഗിയായി എഴുതുമ്പോള്‍ അതിനു മാറ്റു കൂടും.... നന്നായി എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു..

  ReplyDelete
  Replies
  1. കുരുക്ഷേത്രയില്‍ എന്‍റെ തേടല്‍ യുദ്ധാവശിഷ്ടം......അല്ലെങ്കില്‍ യുദ്ധം നടന്നു എന്നു പറയുന്ന സ്ഥലത്ത് എത്തിചേരുക ......എന്നുള്ളതായിരുന്നു....പക്ഷേ നിര്‍ഭാഗ്യം.....അങ്ങനെയൊന്നില്ല..,.,അതിലും കൂടുല്‍ പാനിപാത്തില്‍ ഉണ്ട്.... നിര്‍ദ്ദേശത്തിനും.....അഭിപ്രായത്തിനും......ആശിര്‍വാദത്തിനും നന്ദി..... വീണ്ടും വരുമല്ലോ........

   Delete
 2. നന്നായിരിക്കുന്നു.. ആശംസകൾ..

  ReplyDelete
  Replies
  1. നന്ദി.... ആശംസകൾ നെഞ്ചിലേറ്റുന്നു.....

   Delete
 3. ചിലർ അങ്ങനെയാണ്!! ചില ജീവിതങ്ങൾ!! അറിഞ്ഞും, അറിയാതെയും അങ്ങനെയായിത്തീരുന്നു. പിന്നീട് ഒരിക്കലും കരകയറാനാവാത്തവിധം
  ആയിത്തീരുന്നു. തുടർന്നും എഴുതുക. എല്ലാ ആശംസകളും

  ReplyDelete
  Replies
  1. തീര്‍ച്ചയായും ശരിയാണ്..... ഇനിയൊരിക്കലും രക്ഷപ്പെടാത്ത കുഴികളിൽ പതിച്ചാല്‍....അവിടെ എല്ലാം നഷ്ടപ്പെടുന്നു.... നമുക്ക് നമ്മുടെ ജീവിതം കൊണ്ടു മാത്രമേല്ല.. മറ്റുള്ള ജീവിതം കൊണ്ടും പാഠം പഠിക്കേണ്ടതുണ്ട്.....ആശംസകൾ.... സ്നേഹത്തോടെ ........നെഞ്ചിലേറ്റുന്നു...

   Delete
 4. ഇപ്പോഴാണ് വിനോദിന്റെ "വിസ്മയം" കണ്ടത്.

  ജീവിതമോ ഭാവനയോ? ഏതായാലും ജീവിത ഗന്ധിയായ കഥ. ഹരിയാനയിൽ തുടങ്ങി ഒരു വിവരണ രൂപം ആയി. ഡൽഹിയിൽ അത് അൽപ്പം കൂടി.

  അന്ന് വൈകിട്ട് കാണാൻ സൌകര്യമുള്ളപ്പോൾ, ഇനി വരുമ്പോൾ ഉണ്ണി ഉണ്ടാകുമോ എന്ന കഥാകൃത്തിന്റെ ആശങ്കയ്ക്ക്, ഒഴിവാക്കുക എന്ന അർത്ഥം മാത്രമാണ് വായനക്കാരന് കിട്ടുന്നത്. സ്വാഭാവികം.

  ഏതായാലും വളരെ നന്നായി എഴുത്ത്.

  ReplyDelete
 5. ചേട്ടാ,...ആദ്യം ഇവിടെ വന്ന് .....എന്‍റെ .....കുത്തികുറിക്കലിനെ കുറിച്ച്.....വിലയേറിയ അഭിപ്രായം.... എഴുതാന്‍ കാണിച്ച മനസ്സിന് നന്ദി പറയട്ടെ...... വിവരണം കുറക്കാം......
  ഉണ്ണിയെ അവസാനമായി കാണുകമ്പോള്‍....ഞാൻ താത്കാലികമായി ബാംഗ്ലൂർ വിട്ടിരിക്കുകയായിരുന്നു.....പിന്നെയും കാരണങ്ങളുണ്ട്.....വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍.....മാത്രമേ ആയിട്ടുള്ളു..... ഡ്രിഗ്സ് നിര്‍ത്തിയിരിക്കുന്നു......ഏതായാലും എല്ലാം കഥകളായ് മാറി......ഇനിയും.... ഇതുവഴി വരികയും ....നിര്‍ദ്ദേശങ്ങള്‍ വരികയും.... ചെയ്യണം......നന്ദി അറിയിക്കുന്നു......

  ReplyDelete
 6. ബാംഗ്ലൂർ ഡെയ്സ് ഇനിയും കുറേ പറയാൻ ഉണ്ടാകുമല്ലോ....

  ReplyDelete
  Replies
  1. തീര്‍ച്ചയായും......കുറഞ്ഞത് പത്തു വര്‍ഷക്കാലം.....എഴുതാനുള്ളത് ബാംഗ്ലൂർ എനിക്കിപ്പോള്‍ തന്നിട്ടുണ്ട്...ഇനിയും വരിക.....ഇനിയും പറയാം.....

   Delete
 7. നല്ല എഴുത്ത് ..

  ReplyDelete
  Replies
  1. നല്ല വാക്കിന് നന്ദി അറയിക്കട്ടെ.......ഇനിയും ഇത് വഴി വരികയും..... അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യൂ......

   Delete
 8. This comment has been removed by the author.

  ReplyDelete
 9. വിനോദേട്ടാ...വരാൻ വൈകി.ക്ഷമിക്കുമല്ലോ....

  ...ആചിരിയില്‍ ഇത്തിരി അഹങ്കരമുണ്ടായിരുന്നു......ഽ//////
  ബാംഗ്ലൂരിൽ ആയിരുന്നപ്പോൾ ഈ ചിരി എന്റെ ചുണ്ടിൽ എപ്പോഴും ഉണ്ടായിരുന്നു.

  ReplyDelete
  Replies
  1. ആ ചിരി യുടെ നന്മ എന്‍റെ അച്ഛന്റെതാണ്...... അദ്ദേഹത്തെ കുറിച്ച് ഓര്‍ത്താല്‍ മതിയാകും ......നേര്‍വഴി മുന്നില്‍ തെളിയും.....സ്നേഹത്തോടെ വിഷു ആശംസകൾ.......

   Delete
 10. ഹൃദയം നിറഞ്ഞ വിഷു ആശംസകൾ!!!!!

  ReplyDelete
 11. സൂര്യനെ അതിയായി സ്നേഹിക്കുന്ന ഒരാളുണ്ടെന്ന തുഞ്ചത്ത് നിന്നറിഞ്ഞു..
  വരികള് തൊട്ടറിഞ്ഞു..
  കൂടെ കൂടുന്നു..
  ഇനിയും മുന്നോട്ട് നീങ്ങൂ..

  ReplyDelete
 12. സൂര്യവിസ്മയത്തിലേയ്ക്ക് സൂര്യനെ സാക്ഷിയാക്കി സുസ്വാഗതം ചെയ്യുന്നു പ്രിയ്യ മിത്രം മുബാറക്കിനെ.....നന്മയൂറുന്ന വാക്കുകള്‍ കരുത്താവുന്നു.....ഈ സ്നേഹത്തിന് ഒരുപാട് നന്ദി അറിയിക്കുന്നു......

  ReplyDelete
 13. തനതു ശൈലിയിലൂടെ പകര്‍ന്ന വരികള്‍ വായന സുഖകരമാക്കി . കൂടുതല്‍ എഴുതുക

  ReplyDelete
  Replies
  1. തീര്‍ച്ചയായും പ്രിയ മിത്രമേ.....താങ്കളുടെ വാക്കുകള്‍ കൂടുതൽ എഴുതാൻ പ്രേരിപ്പിക്കുന്നു........നന്ദി...,.

   Delete
 14. നല്ല രീതിയില്‍ മനസ്സിലുള്ള ആശയങ്ങള്‍ വായനക്കാരില്‍ എത്തിക്കാന്‍ സാധിച്ചിരിക്കുന്നു.....കഥകള്‍ ഇഷ്ടപ്പെടുന്നവര്‍ എന്‍റെ ഈ ബ്ലോഗിലും കയറാന്‍ മറക്കരുതേ ലിങ്ക്
  http://kappathand.blogspot.in/2015/04/blog-post.html

  ReplyDelete
  Replies
  1. കപ്പത്തണ്ട്....വെറുമൊരു ചെടിയല്ല.... നല്ല വാക്കുകള്‍ക്ക് നന്ദി അറിയിക്കുന്നു ....വീണ്ടും വരിക

   Delete
 15. പലപ്പോഴും സാഹചര്യങ്ങള്‍ പ്രശ്നം തന്നെയാണ്.
  തിരക്ക് കൂട്ടിയപോലെ ഒരു തോന്നല്‍ വന്നു കേട്ടോ.
  ആശംസകള്‍.

  ReplyDelete
  Replies
  1. ഒരുപാട് സന്തോഷം തോന്നുന്നു .......ഒരിക്കലും പ്രതീക്ഷിച്ചില്ല.....റാംജിയേട്ടന്‍ സൂര്യവിസ്മയത്തില്‍ വരുമെന്ന്.....നല്ല വാക്കുകള്‍ക്ക് ഒരായിരം ...നന്ദി.,.ഇനിയും ഇത് വഴി വരണം.....

   Delete
  2. അതെന്താ അത്തരം വിചാരങ്ങള്‍ വിനോദ്.

   Delete
  3. റാംജിയേട്ടനെ പോലൊരാള്‍ ഒരു തുടക്കക്കാരന്‍റെ ബ്ലോഗിൽ വരികയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുക എന്നുള്ളത് വലിയ കാര്യമാണ്... അതുകൊണ്ട് തന്നെ എന്‍റെ സ്നേഹം അറിക്കുന്നു....

   Delete
 16. anubhavangalude theevratha ee ezhuthilund, athu thanneyanu rajanayude maatu koottunnathum, valare valare nannaayirikkunnu

  ReplyDelete
  Replies
  1. ഈ വരവിനും...... നല്ല വാക്കുകള്‍ക്കും നന്ദി അറിയിക്കുന്നു.......ഇനിയും ഇത് വഴി വരുമല്ലോ.....

   Delete
 17. This comment has been removed by the author.

  ReplyDelete
 18. മനോഹരമായി എഴുതി സുഹൃത്തെ!!

  ReplyDelete
 19. നല്ല വാക്കുകള്‍ക്ക് നന്ദി ....പ്രിയ്യ മിത്രമേ ......

  ReplyDelete
 20. നന്നായിരിക്കുന്നു, സുഹൃത്തെ.
  ആശംസകൾ

  ReplyDelete
  Replies
  1. ആശംസകൾ നെഞ്ചിലേറ്റുന്നു ......

   Delete
 21. ജീവിതഗന്ധിയായ എഴുത്ത്.ആശംസകൾ.വീണ്ടും കാണാം!

  ReplyDelete
  Replies
  1. സ്നേഹം നിറഞ്ഞ ജ്യുവല്‍ ചിലത് അറിയാതെ ആവുന്നതാണ്......ഇതും..,.....നന്ദി വന്നതിനു. ..,..വീണ്ടും വരിക

   Delete
 22. വിണോദ് ഭായ്ക്ക് എഴുത്തിന്റെ നല്ല വരമുണ്ട് കേട്ടൊ

  ReplyDelete
  Replies
  1. മുരളിയേട്ടാ ....ആശിവാദം നെഞ്ചിലേറ്റുന്നു...... നന്ദി....

   Delete
 23. ഓര്‍മ്മയിലെത്തുമ്പോള്‍ മനസ്സിലുള്ളിലൊരു വിങ്ങലായി മാറുന്ന രൂപങ്ങള്‍.ഒടുവില്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ മനസ്സിനെ മറ്റൊരു തിരിക്കുകയല്ലാതെ എന്തുചെയ്യാനൊക്കും?
  എഴുത്ത് ഹൃദയസ്പര്‍ശിയായിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
  Replies
  1. തീര്‍ച്ചയായും തങ്കപ്പൻ സാര്‍ ഉണ്ണി ഒരു വിങ്ങലായിരുന്നു...... വായിച്ചു മനസ്സിലാക്കി ഉരുത്തിരിഞ്ഞ വാക്കുകള്‍ക്ക് നന്ദി അറിയിക്കുന്നു....

   Delete
 24. ഇഷ്ടമായി. പലപ്പോഴും വിധിയുടെയോ ചെയ്തികളുടെയോ കളിപ്പാട്ടങ്ങളാവുന്ന ജന്മങ്ങൾ.. എല്ലാ മനുഷ്യരിലും നന്മയുള്ളതിനാൽ തന്നെ അവരെന്നും ഉള്ളിന്റെയുള്ളിലൊരു വിങ്ങലാവുകയും ചെയ്യും. ആശംസകൾ. :)

  ReplyDelete
  Replies
  1. കുഞ്ഞുറുമ്പേ തികച്ചും മനസ്സിലാക്കിയുള്ള ഈ അഭിപ്രായത്തിനു നൂറു മാര്‍ക്ക്....... ഞാൻ എന്നോട് ചോദിച്ച ചോദ്യത്തിന്‍റെ ഉത്തരവും ഇതായിരുന്നു..... ശരിക്കും .....അനുമോദനങ്ങള്‍........ആശംസകൾ നെഞ്ചിലേറ്റുന്നു.....

   Delete
 25. ഇതെല്ലാം ജീവിതത്തിൽ നിന്നെടുത്തതാണോ? നോർത്തിന്ത്യയിലെ ഒരു മാതിരി സ്ഥലങ്ങളെല്ലാം കവർ ചെയ്തിരിക്കുന്നു.

  ReplyDelete
 26. പ്രിയ ആള്‍രൂപന്‍ ചേട്ടാ .......ജീവിതത്തില്‍ നിന്നും കീറിയെടുത്തതാണ്.....
  2000 മുതലുള്ള നീണ്ട 10 വര്‍ഷക്കാലം ഭാരതപര്യടനക്കാലമായിരുന്നു.....

  ReplyDelete
 27. മനോഹരമായി ആവിഷ്കരിച്ചിരുക്കുന്നു... വരാന്‍ വൈകിയതില്‍ ഖേദം. ഓമനിച്ചു വച്ചിരുന്നവയൊക്കെ കൈവിട്ടകലുമ്പോള്‍ ഉള്ള ആര്‍ത്തനാദം ഇവിടെയും മുഴങ്ങുന്നുണ്ട്..... ആശംസകള്‍.

  ReplyDelete
 28. അന്നൂസ് .... ചിലത് കൈവിട്ട് പോവുകയാണ് തിരിച്ചുവരവുകള്‍ ഇല്ലാതെ...... നെഞ്ചു പിടയുന്ന നോവുമായ്..... വന്നതിനും അഭിപ്രായത്തിനും സ്നേഹഭാഷയില്‍ നന്ദി.....

  ReplyDelete
 29. എഴുത്ത് തുടരട്ടെ... ആശംസകളോടെ...

  ReplyDelete
 30. This comment has been removed by the author.

  ReplyDelete
 31. ജീവിതം എന്നും അങ്ങനെയാണ്..
  സ്വപ്നങ്ങളുടെ സുഗന്ധവും യാധാർത്യത്തിന്റെ ദുർഗന്ധവും നിറഞ്ഞത്.
  പഴയവർ കാലയവനികയ്ക്കുള്ളിൽ മറയുന്നു...
  അരങ്ങിൽ പുതിയ കഥാപാത്രങ്ങൾ നടനമാടുന്നു.
  തെക്കും വടക്കും കിഴക്കും പടിഞ്ഞാറും ജീവിതത്തിന്റെ ഗതിയും താളവും ഒന്ന് തന്നെയാണ്...
  അനുഭവങ്ങൾ വിളക്കി ചേർത്ത മനോഹരമായ വാക്കുകൾ..

  ReplyDelete
  Replies
  1. റായീസ്.... വളരെ വലിയ വിലയിരുത്തലിനും നല്ല അഭിപ്രായത്തിനും നന്ദി അറിയപ്പെടുന്നു .... ബാക്കിയുള്ളവ വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ......

   Delete
  2. വിനോദ് ഭായ്,
   ഈ എഴുത്തനുഭവത്തില്‍ ഞാനും ചിലപ്പോഴൊക്കെ വെന്തുപോകുന്നു.എഴുത്തിലെ ആത്മാര്‍ത്ഥത അത്ഭുതപ്പെടുത്തുന്നു.പത്മരാജന്‍റെ സിനിമകളും ജോണ്‍സന്‍ സംഗീതവും ഇഷ്ടമാണല്ലേ.എനിക്കും!!!
   ഈ സൌഹ്യദത്തില്‍ സന്തോഷം.ഓരോന്നായി വായിക്കുന്നു....

   Delete
 32. ചിലര്‍ കാലത്തിനെ അതിജീവിക്കുന്നു.... ചിലര്‍ തോറ്റ് പിന്‍വാങ്ങി ചുമര്‍ ചിത്രമാകുന്നു.....അതെ അത് തന്നെയാ ജീവിതം
  പിന്നെ വിനോദേ ഒരു കാര്യം
  കമന്റുകളിലെ അതി ഭീകര
  പുകഴ്ത്തലുകളിൽ വീണു പോകരുത്
  എഴുത്തു കൂടുതൽ മെച്ചപ്പെടട്ടെ
  അതിനായി
  കൂടുതൽ തെളിമയോടെ വായിക്കുക
  ചിന്തിക്കുക
  വാക്കുകൾ നിറയെ നാവിൽ കുരുക്കട്ടെ !
  ചന്തം ഭാഷയിൽ നിറയട്ടെ !
  ആശംസകൾ!

  ReplyDelete
  Replies
  1. ഗുരുവേ.... എവിടെയും കാലിടറാതിരിക്കാന്‍...... ഈ തന്ന ആശിവാദവും ആശംസകളും നേരിന്‍റെ കെട്ടുറപ്പോടെ ഇടനെഞ്ചിൽ ചേര്‍ക്കുന്നു..... ഒപ്പം ഈ സ്നേഹത്തിന് ഒരായിരം നന്ദി പറയുന്നു......
   ജീവിതം .... ഇതുതന്നെയാവും അല്ലേ ഗുരോ.......

   Delete
 33. കഥകളുറങ്ങുന്ന സോനിപാത്ത്...
  അവിടുന്ന് കഥകൾ ഉണർന്നത് ഇവിടെയും!!!

  ReplyDelete
 34. കഥകളുറങ്ങുന്ന സോനിപാത്ത്...
  അവിടുന്ന് കഥകൾ ഉണർന്നത് ഇവിടെയും!!!

  ReplyDelete
  Replies
  1. സബിതാ ജി..... കഥകൾ നമ്മളറിയാതെ വരുന്നു എന്നു വിശ്വാസിക്കുന്നു..... വായനക്കും അഭിപ്രായത്തിനും നന്ദി പറയുന്നു....

   Delete
 35. ആദ്യമായാണ് ഈ ബ്ലോഗില്‍. നല്ലെഴുത്ത്.
  നന്ദി പ്രവീണ്‍, പരിചയപ്പെടുത്തലിന്

  ReplyDelete
  Replies
  1. പ്രിയ വൈശാഖ്‌ ഭായ്......
   മറുപടി എഴുതാൻ വൈകിയതില്‍ ക്ഷമിക്കുക......
   സ്നേഹവാക്കുകള്‍ക്ക് ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു........
   ബാക്കിയുള്ളവ കൂടി വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു......

   Delete
 36. സൂര്യ വിസ്മയത്തിൽ ഇതാദ്യമായാണ് വരവ് ..വരവ് വെറുതെയായില്ല ...നല്ല എഴുത്താണ് ...ഈ ഒരു പോസ്റ്റിൽ ഒരു കഥയല്ല ..ഒരു ജീവിതമല്ല ..മറിച്ച് ഒരുപാട് കഥകളും ജീവിതങ്ങളും ചുരുക്കി എഴുതുകയാണ് ചെയ്തിരിക്കുന്നത് .. ഒളിഞ്ഞും മറഞ്ഞും ഈ എഴുത്തിനിടയിൽ വന്നു പോകുന്ന കഥാപാത്രങ്ങൾ ഒരുപാടുണ്ടെങ്കിലും ഉണ്ണിയിലേക്കാണ് ഫോക്കസ് .. അത് ഒഴുക്കോടെ അവതരിപ്പിക്കുന്നെങ്കിലും നിഗൂഡമായാണ് വിവരിച്ച് അവസാനിപ്പിച്ചത്. അത് ഇഷ്ടപ്പെട്ടു ..ചിലരെ നമുക്ക് വ്യക്തമായി വിവരിക്കാനാകില്ല ..സാഹചര്യങ്ങളും അങ്ങിനെ തന്നെ .. ഒരുപാട് അനുഭവ സമ്പത്ത് എഴുത്തുകാരനുണ്ട് എന്നത് ഈ ഒരൊറ്റ പോസ്റ്റിലൂടെ തന്നെ വായനക്കാരന് ബോധ്യമാകുന്നുണ്ട് ..എന്നാൽ വായനാസുഖം ഉറപ്പ് വരുത്താനായി നടത്തേണ്ട ചില മുനുക്ക് പണികൾ ചെയ്യാൻ എഴുത്തുകാരൻ ശ്രമിച്ചു കാണുന്നില്ല .. ഖണ്ഡിക തിരിക്കലും കുത്തും കോമയും തൊട്ട് ഒരുപാട് സംഗതികൾ ശ്രദ്ധിക്കുക ..കുറച്ചു കൂടി അടുക്കും ചിട്ടയോടും കൂടെ എഴുത്ത് മെച്ചപ്പെടുത്തുക ... എഴുതുന്നതിനെ പോലെ തന്നെ എഴുതിയതിനെ വായനക്കാർക്ക് വൃത്തിയായി സമർപ്പിക്കുന്നതിലും എഴുത്തുകാരൻ ചിലതെല്ലാം ശ്രദ്ധിക്കണം എന്ന് സാരം.

  .ഈ എഴുത്ത് എന്തായാലും ഇഷ്ടമായി ..വീണ്ടും വരുന്നതാണ് വിനോദ് ഭായ് ..

  ReplyDelete
  Replies
  1. പ്രവീൺ ഭായ്.......
   മറുപടി വൈകിച്ചതില്‍ ക്ഷമിക്കുമല്ലോ.......
   ഞാൻ വളരെ കടപ്പെട്ടിക്കുന്നു ഭായിയോട്.....
   ഒരുപാട് കാര്യങ്ങൾക്ക്......
   ഭായ് എന്‍റെ ബ്ലോഗിനെ കുറിച്ച് ഗ്രൂപ്പില്‍ ഇട്ടപ്പോള്‍ തന്നെ അതെന്നെ വാട്സപ്പിലൂടെ ഗുരു അയച്ചു തന്ന് വായിച്ചപ്പോള്‍ തന്നെ..... ഞാനൊരുപാട് സന്തോഷിച്ചു ..... വലിയ കാര്യത്തിനാദ്യം നന്ദി പറയട്ടെ......ഇപ്പോഴും എന്നെ വലക്കുന്നത് കുത്തും കോമയും മറ്റുമാണ് ...... എന്നിലെ തെറ്റുകള്‍ കാര്യകാരണ സഹിതം ചൂണ്ടിക്കാട്ടി തിരുത്താനുള്ള വഴികാട്ടലിന്‍റെ സ്നേഹമനസ്സിന് ഹൃദയം കൊണ്ട് നന്ദി പറയുന്നു...... ഒപ്പം വായന അടയാളപ്പെടുത്തിയിട്ടുള്ളവരുടെ ബ്ലോഗിൽ എത്തുന്നതാണ്......

   Delete
 37. ഇളം പ്രായത്തിലെ ഒരു പാളം തെറ്റൽ ഒരു ജീവിതത്തെ അനാഥമാക്കിയ കഥ മനുഷ്യാവസ്ഥയുടെ സങ്കീർണ്ണതകളെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.
  മുകളിലെ കമന്റിൽ പ്രവീൺ ചൂണ്ടിക്കാണിച്ച പ്രസക്തമായ കാര്യങ്ങൾ പരിഗണിക്കുകയാണെങ്കിൽ അനുവാചകന്റെ ഉള്ളുലയ്ക്കുന്ന രചനകൾ ഈ തൂലികയിലൂടെ പിറവിയെടുക്കുമെന്ന് ഉറപ്പ്. ആശംസകൾ.

  ReplyDelete
 38. ഉസ്മാനിക്ക.....
  പ്രവീൺ പറഞ്ഞിട്ടും ..... ഞാനിത് തിരുത്താതിനു കാരണം ...ഞാനെവിടുന്നു തുടങ്ങി എന്നുള്ളത് എനിക്കു ഓര്‍മ്മയുണ്ടാവണം എന്നു കരുതിയാണ് .....പക്ഷേ.....ഇപ്പോളത് തിരുത്തി......ഖണ്ഡിക തിരിച്ചു ...ചെറിയ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി......
  നന്മവാക്കുകള്‍ക്ക് ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു......

  ReplyDelete
 39. കഥ വായിച്ചപ്പോൾ മുകുന്ദൻ സാറിൻെറ ഡൽഹി കഥകൾ ആണ് ഓർമ്മ വന്നത്...പല ജീവിതങ്ങളെ പരിചയപ്പെടുത്തിയ കഥാകാരനു നന്ദി

  ReplyDelete
 40. കഥ വായിച്ചപ്പോൾ മുകുന്ദൻ സാറിൻെറ ഡൽഹി കഥകൾ ആണ് ഓർമ്മ വന്നത്...പല ജീവിതങ്ങളെ പരിചയപ്പെടുത്തിയ കഥാകാരനു നന്ദി

  ReplyDelete
 41. പ്രിയപ്പെട്ടവരേ..................ഒരു സാഡ് ന്യൂസ് ഉണ്ട്.ഇന്ന രാവിലെ വിനുവേട്ടന്‍ പറഞ്ഞതാണ്.നമ്മുടെ വിനോദ് കുട്ടത്ത് വര്‍ക്ക്സൈറ്റ് ലെ ബില്‍ഡിങ്ങില്‍ നിന്ന് വീണു.നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായ പരിക്കുകളോടെ വീട്ടില്‍ വിശ്രമത്തിലാണ്‌..എനിയ്ക്ക് അദ്ദേഹത്തെ വിളിക്കാന്‍ കഴിഞ്ഞില്ല.ആര്‍ക്കെങ്കിലും വിവരം കിട്ടുകയാണെങ്കില്‍ അറിയിക്കുക.

  ReplyDelete