Friday, 29 May 2015

മലമുകളിലെ തെളിനീര്‍ച്ചാലുകള്‍......ഭാഗം 2

മല കയറി ,മുകില്‍ തൊട്ടു,അലറിപ്പൊളിച്ച് ...മലയിറങ്ങുമ്പോള്‍ സൂര്യനും ചൂടായിരുന്നു എനിക്കും ചൂടായിരുന്നു ...സൂര്യനും ദേഷ്യമായിരുന്നു.........       എനിക്കും ദേഷ്യമായിരുന്നു......

                   മൂന്നടി വീതിയോളം വരുന്ന ;ഈ വരണ്ട വേനലിലും നല്ല ഒഴുക്കുള്ള നീര്‍ച്ചോല...... കുറച്ച് താഴെ നിന്ന് നോക്കുമ്പോള്‍....നീര്‍ച്ചോലയുടെ കുസൃതി കാണാം ഒരു സ്ഥലത്ത് കൊച്ചു ജലപാതം സൃഷ്ടിച്ചു മുങ്ങുന്ന ചങ്ങാതി ഇനിയൊരു പാറക്ക് മറവിലൂടെ മുങ്ങാം കുഴിയിട്ടുവന്ന് ....ഉയര്‍ന്ന് പൊങ്ങി മറ്റൊരു വെള്ളച്ചാട്ടമുണ്ടാക്കി നുരഞ്ഞ് പൊങ്ങി കളകളാരവം മുഴക്കി താഴേയ്ക്ക് കുത്തിയൊഴുകി ഇടതുവശം മുങ്ങി കാണാതായി പിന്നെ നേര്‍രേഖയില്‍ വന്ന് പിന്നീട് വലതു വശം ചേര്‍ന്ന് കാണാതാവുകയും ചെയ്യുന്ന കുസൃതി കുടുക്ക.....

                       അരുവിക്ക് ഇരുവശത്തും രണ്ടരയടി വീതിയുള്ള ഉരുളൻ കല്ലുകളാല്‍ പടികളൊരുക്കിയ നടപ്പാത ....പാത കയ്യാലയില്‍ അവസാനിക്കുമ്പോള്‍ ....കയ്യാലയുടെ മുകളില്‍ നിന്ന് മുറ്റം ആരംഭിക്കുന്നു.....മുറ്റത്തിന്‍റെ അങ്ങേ വശം ഒതുക്കമുള്ള ആഢംഭരമില്ലാത്ത കൊച്ചു വീടുകൾ....ചില വീടുകൾ പാറക്ക് മുകളിൽ എടുത്തു വച്ച കളി വീടുകൾ പോലെയായിരുന്നു......

                        ഓരോ വീടിനു മുന്നിലും അരുവിയിലേക്കിറങ്ങുവാന്‍ ചെറിയ കടവുകള്‍.....

 പ്രകൃതി ഒരുക്കിയ ഇന്ദ്രജാലം... 

വീടുകൾക്ക് മുന്നില്‍  പലരും നിന്ന് സംസാരിക്കുന്നു...ചിലർ ഞങ്ങളെ കാണുമ്പോള്‍ അടക്കം പറയുന്നു....പലരേയും കണ്ടെങ്കിലും ......മനസ്സില്‍ പ്രണയത്തിന്‍റെ മഴവില്ല് വിരിയിച്ച പേരറിയാത്ത എന്‍റെ സ്വപ്നസുന്ദരിയെ മാത്രം കാണാനായില്ലല്ലോ.....എന്നത് ഒരു ദേഷ്യമായി എന്നി ഒരുക്കൂടുകയായിരുന്നു ....വല്ലാത്തൊരു വെറുപ്പ് എനിക്കു തോന്നി.....

                  താഴെ നിന്നാരോ കയറി വരുന്നു.....വളരെ അനായാസം കയറി വരുന്നു .........പകുതിയിൽ മേലെ ഇറങ്ങി കഴിഞ്ഞു  ഞങ്ങള്‍. ....ഇനി അടിപ്പിച്ചു വീടുകൾ ആണ്....

                             കയറി വരുന്നയാള്‍ അടുത്തെത്തി ...ചെന്നിനരച്ച് കഷണ്ടി കയറിയ വെയിലേറ്റ് കരുവാളിച്ച മുഖം...... ..ഞനൊതുങ്ങി നിന്നു മുന്‍വൈരാഗ്യമുള്ളതുപോലെ അയാളുടെ ചുമല്‍ കൊണ്ട് എന്‍റെ ചുമലില്‍ ഒറ്റയിടി ....സമനില വീണ്ടെടുത്ത് തിരിഞ്ഞു നിന്നപ്പോള്‍ മച്ചു എന്നെ പിടിച്ചു വലിക്കുകയായിരുന്നു....


"നില്ലടാ അവിടെ" ......ഒരലര്‍ച്ച .....   

     അതുവരെ   ആ  നാട്ടില്‍  എനിക്കൊരിക്കലും മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കേണ്ടി വന്നിട്ടില്ല.... 


"നീയ്യൊക്കെ ദെവസോം മല കയറുന്നണ്ടല്ലോ.... ആരെ പെഴപ്പിക്കാനാടാ തായോളി"

              വള്ളുവനാടന്‍ ശൈലിയിൽ നിന്നും മദ്ധ്യ കേരളത്തിലെ മലയാളത്തിൽ നിന്നും വേണ്ടത് എടുത്ത് പെരുപ്പിച്ച എന്‍റെ സ്വന്തം ശൈലിയിൽ ആ പദം എന്നും കെട്ടതായിരുന്നു....അതുവരെ എനിക്കുള്ളില്‍ ഒളിപ്പിച്ച തെമ്മാടി പുറത്ത് ചാടി..... 


"പെഴപ്പിക്കാന്‍ നിന്‍റെ മകളെ ഇറക്കി വിടടാ നാറീ....." 

                      ഞാനയാളുടെ കോളറിനു പിടിച്ചു വലിച്ചു ....  ആക്രമണം  തീരെ പ്രതീക്ഷിക്കാത്ത അയാള്‍ വീണു പോയി... ശരിക്കും ഭയന്നിരുന്നു..... ..... ഭയന്നു നില്‍ക്കുന്ന അയാളെ തള്ളി മാറ്റുന്ന ചില സ്ത്രീ നിഴലുകൾ.... തിരിഞ്ഞു നടന്നു തുടങ്ങിയ എന്നെ അയാൾ വീണ്ടും ചൊടിപ്പിച്ചു.... 


"നീ കിഷങ്കുട്ടീരാ ചേഴക്കാരനല്ലേ...." 

                                           അമ്മ വീടിന്റെ ബലത്തേക്കാള്‍....അച്ഛൻ വീടിന്റെ പെരുമ രക്തത്തിൽ കുടിയിരിക്കുന്ന അഹങ്കാരത്തിലാണ്...അയാള് കേറി കൊട്ടിയത്...അതെന്‍റെ നിയന്ത്രണം തകര്‍ത്തു അല്ലെടാ ഞാൻ മണിനായരുടെ മകനാണ് എന്നലറി കൊണ്ട് അയാളുടെ കഴുത്തിന് പിടിക്കുമ്പോഴേക്കും...ഒരു പെണ്‍കുട്ടി ഞങ്ങള്‍ക്കിടയില്‍ കയറി.....എനിക്ക് പിന്‍തിരിഞ്ഞു നില്‍ക്കു പെണ്‍കുട്ടിയുടെ വശത്തിലൂടെ അയാളെ പിടിക്കാന്‍ ശ്രമിച്ച എനിക്കു നേരെ പെണ്‍ക്കുട്ടി തിരിഞ്ഞു....

                        അതവളായിരുന്നു ..... എന്‍റെ കൈക്ക് ബലം കുറഞ്ഞ പോലെ തോന്നി ....അയാളെ വിട്ട് നടന്ന് തുടങ്ങിയ എന്നെ അയാൾ പ്രകോപിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ അയാളെ വേണ്ടച്ഛാ .....എന്നും പറഞ്ഞ് അയാളെ തടയുന്നത് കേട്ടിട്ടും തിരിഞ്ഞു നടക്കാനാണ് തോന്നിയത്.....

          കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍ കണ്ടു മച്ചു തലക്ക് കൈയ്യും കൊടുത്തിരിക്കുന്നു...എനിക്ക് മുന്നില്‍ നടക്കുന്ന മച്ചുവിനോട്.... എനിക്കെന്തോ ദേഷ്യമാണ് തോന്നിയത്....
                        ഒരു സ്വപ്നമാണ് വീണുടഞ്ഞത്.....നേരെചൊവ്വേ...മാമനോട് പറഞ്ഞ് അച്ഛനേയും അമ്മയേയും വിളിച്ചു വരുത്തി പെണ്ണു ചോദിച്ച്...അവളേയും കൂട്ടി ജീവിതത്തിന് അര്‍ത്ഥമുണ്ടാക്കാമെന്ന സ്വപ്നമാണ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നത്.... ഭയമല്ല ഒരു തരം മരവിപ്പാണ് തോന്നിയത്.....

                       രണ്ടെണ്ണം വിട്ട് മൂരി നിവര്‍ത്തിയപ്പോഴാണ് പ്രമോദണ്ണന്‍റെ വാക്കുകളോര്‍ത്തത് ...

".ആറു പെഗ്ഗിന് തീരാത്തതിനപ്പുറമുള്ള ടെന്‍ഷനുകള്‍ നമ്മളെടുക്കുന്നില്ല അല്ലെടോ....വിനോദ്...."

                           മൂന്നാമത്തേതിന് കൈകൊടുത്ത് കുറച്ച് കഴിഞ്ഞു മച്ചുവിന്‍റെ നാവിന് ബലം കിട്ടി അണ്ണാക്കിലിറങ്ങിയ നാവിന്റെ പുറത്തേക്ക് വരവിന് പാതയൊരുക്കാനെന്ന വണ്ണം മച്ചു മുരടനക്കി....ഞാൻ നോക്കി മച്ചു താമര പോല്‍ വിരിഞ്ഞിരിക്കുന്നു.....

 "മച്ചമ്പി അയാക്ക് നിന്നോടല്ല ദ്യാഷ്യം.....മച്ചമ്പി അത് പ്രശ്ശനവാക്കണ്ടാ കേട്ടാ....."


"എടേയ് കിഷങ്കുട്ടീര ചേഴക്കാരാ (ശേഷക്കാരന്‍ ....അനന്തരവന്‍)നീ പൂനന്‍ നായരെ തല്ലിയാ....."

കള്ളുകാരന്‍ കന്നാസിനേക്കാള്‍ വലിയ വായ തുറന്നു..... അവന്‍റെ ചപ്പടാച്ചി മോന്തക്ക് ഒരു തേമ്പ് കൊടുക്കാനാണ് തോന്നിയത്.....അതടക്കി ഞാൻ ചോദിച്ചു..... 


"ആരെ തല്ലിയെന്ന്" 


"പൂനന്‍ നായരെ.....(ഭുവനന്‍ നായര്‍)യെവന്‍റെ ഒറ്റ മാമന്‍" 

മച്ചുവിനെ ചൂണ്ടി അയാളത് പറഞ്ഞപ്പോള്‍ ഞെട്ടിയത് ഞാനായിരുന്നു..... 


"ഓ.... നിനക്കറിയൂലെ നിങ്ങള് സ്വന്തക്കാര് തന്നെടേയ്.... യെവന്‍റെ ഒറ്റ മാമനാണ് പൂനന്‍ നായര്...."


തെല്ലിട നിര്‍ത്തി അയാൾ തുടര്‍ന്നു ....ഞാൻ അമ്പരപ്പിലായിരുന്നു ....ഇതൊന്നും എന്നോട് പറയാത്തതെന്തേ എന്ന ചോദ്യത്തോടെ മച്ചമ്പിയെ നോക്കി... കള്ള്കാരന്‍ എന്നോടായി പറഞ്ഞു.....


"അപ്പീ ......നീ കേട്ടാ....യെവനെ പൂനന്‍നായര്ക്കാണേ കണ്ണെടുത്താ കണ്ടൂടാ.....യെവന്‍ അയാളെ മോളെ സ്നേഹിക്കണ്....ലവളും യെവനെന്നു വച്ചാ ജീവനാണ്... കൊച്ച് ...യെവനെപ്പം വിളിച്ചാലും എറങ്ങിവരും ...അത്രയും ജീവനാണ് കേട്ടാ...." 


               എന്‍റെ തലയ്ക്കാരോ കൂടം കൊണ്ട് അടിച്ചമാതിരി തോന്നി...ചുറ്റുമുള്ള കാഴ്ചകൾ മങ്ങി.....പ്രപഞ്ചം കീഴ്മേല്‍ മറിഞ്ഞപോലെ.....മഞ്ഞു പാളികള്‍ക്കപ്പുറം നിഴലുകൾ ചലിക്കുന്ന പോലെ ....എന്‍റെ ഇന്ദ്രീയ ബന്ധങ്ങറ്റു.....(തുടരും)

87 comments:

 1. പ്രദീപേട്ടാ,മച്ചു പണി പറ്റിച്ചു അല്ലേ? സുന്ദരമായ എഴുത്ത്. അടുത്ത ഭാഗം പെട്ടെന്നു പോരട്ടേ....

  ReplyDelete
  Replies
  1. ജ്യുവല്‍ .....വിനോദ് എന്നാണ് എന്‍റെ പേര്...... എനിക്കിഷ്ടമാണോ എന്നതിനേക്കാള്‍ എന്‍റെ അച്ഛന് ഇഷ്ടമുള്ള പേരാണ്.,.... അതുകൊണ്ട് തന്നെ .....എനിക്ക് ഇഷ്ടമാണ് ഈ പേര്...... പേര് മാറ്റരുത്......
   മച്ചു അല്ല പണിപറ്റിച്ചത്......അതെന്‍റെ തെറ്റാണ് ഒരു പെണ്ണ് നോക്കിയാലുടനെ പ്രേമം ആണെന്ന് തെറ്റിദ്ധാരണ ആ കാലത്ത് ഉണ്ടായിരുന്നു അതുകൊണ്ട് വന്ന തെറ്റാണത്.....
   നല്ല വാക്കുകള്‍ക്ക് നന്ദി.....

   Delete
  2. ക്ഷമിക്കണം.മൊബൈലിൽ ധൃതിയിൽ കമന്റ്‌ ചെയ്തപ്പോൾ പറ്റിയ പിശകാണ്.sorry.

   Delete
  3. എന്നാലും എന്റെ വൈദ്യരേ ,,സമ്മതിച്ചു ഞാൻ ,,ഭീകരൻ വിനോദിനെക്കേറി,,പ്രദീപേ എന്ന് വിളിച്ച് കളഞ്ഞല്ലോ ??ഡോക്ടറ് ധീരൻ തന്നെ.


   ഗുരുവേ,അലറരുത്

   ..നമുടെ വൈദ്യരോട് മാപ്പിക്കോ ,, അവനാ പെറ്റിക്കോട്ടിന്റെ ഹാങ്ങോവർ വിട്ടിട്ടില്ലന്നേ ,പാവ് .

   Delete
  4. വഴിയേ....മാപ്പി......അഞ്ചാറു വട്ടം മാപ്പി.....പോതുമാ.....ഇനിയും മാപ്പണോ.....??????

   Delete
 2. ജ്യുവല്‍ ചിന്തിക്കണ്ട വിട്ടു കളയൂ.....ഞാനും വിട്ടു......

  ReplyDelete
 3. ഹ ഹ ഹാ.... ചിരിയല്ലാതെയൊന്നും വരുന്നില്ല വിനോദേട്ടാ......

  ReplyDelete
 4. ഇന്ന് ഞാൻ ചിരിച്ചു മരിക്കും..!!, :-D :-D :-D

  ReplyDelete
  Replies
  1. ചിരിച്ച് മുഴുവൻ മരിക്കണ്ട...... പകുതി മരിച്ചോ..... ബാക്കി പകുതി അടുത്ത ലക്കം മരിക്കാം......

   Delete
  2. കല്ലോലമേ ,,,കണ്ട ലവൻ മാരൊക്കെ ഒരോന്നെഴുതന്നത് കണ്ട് ചുമ്മാ നിന്നങ്ങ് ചിരിച്ച് കൊടുത്തോ,,അവസാനം ഞാനേ കാണു രക്ഷിക്കാൻ.(ഞാനേയ് സ്മോക്കില്ല ,ഡ്രിങ്കില്ല ,ഒരിക്കലും ദിവനെപ്പോലെ അലറില്ല )   Delete
  3. വഴി വഴിയൊരുക്കുന്ന ഭാഗമാണോ??????ബുക്ഡ്‌ ആണോന്ന് ഒന്ന് അന്വേഷിച്ചിട്ട്‌ പോരേ???ഹാ ഹാ ഹാാ.

   Delete
  4. ച്ഛായ് ,,,,ടാ സുധീ ,,നിന്റെയീ കഴുത്തുളുക്കിയ മട്ടുള്ള നോട്ടം കണ്ടാലറിയാം നീയൊരു കൊടും പാരയാണെന്ന്...എന്നെ തല്ലിപ്പിച്ചേ അടങ്ങൂ അല്ലേ...,,

   നീ മാത്രം അറിഞ്ഞാൽ മതി ,,ഞാനൊന്ന്കെട്ടിയതാടാ..സത്യം.

   അവളെങ്ങാനുമിതറിഞ്ഞാലുണ്ടല്ലോ..എന്നെയെടുത്ത് കാവടിയാടും.

   പിന്നേ നമ്മുടെ വിനോദുണ്ടല്ലോ ഒരു ധൈര്യത്തിന് ,,അതാണ്‌ സമാധാനം.

   Delete
  5. വഴിയേ ....സുധിയേ.....കല്ലോല്‍ ...ചെറിയൊരു ....തോടായിരിക്കും ഒഴുക്കു കൂടുതലാണ് മക്കളേ......അഞ്ചടി പൊക്കത്തില്‍ ഉള്ള ചക്കുക്കുറ്റിയോട്...നാലടി പൊക്കമുള്ള കല്ലോല്‍ പറഞ്ഞതാ.....നിന്‍റെ കഴുത്തിന്‍റെ ചുറ്റളവ് അളക്കാന്‍ ഈ കൈ ധാരാളം ആണെന്ന്........
   കെട്ടിയ കാര്യം പറയണ്ടായിരുന്നു.....ഇനി സുധി കേറി രാജാവായില്ലേ.....
   ഈ ബ്ലോഗ് കാണിച്ച് കൊടുക്കണ്ട ....പൊണ്ടാട്ടിക്ക്....കാവടിയാടുമ്പോള്‍....ഒരു എഫക്റ്റിന്.... ഈ തെറിയും കൂടെ ഇടും.......
   ദുഷ്ടാ..... വഴിയേ....സമാധാനത്തിന് എന്നെ കിട്ടിയുള്ളു നിനക്ക്..... പ്രശ്നം വന്നാല്‍ ഞാനോടും .....അമ്മയാണെ സത്യം.... ഞാനോടും......അടുത്ത സ്റ്റേറ്റിലെ പോയി നില്‍ക്കൂ.......

   Delete
  6. വിനോദേട്ടാ.... പേടിപ്പിക്കണ്ട.!!!!!!

   പാവങ്ങളാണെന്നു തോന്നുന്നു..
   ജീവിച്ചു പൊയ്ക്കോട്ടെ....

   Delete
 5. ഹാ ഹാ ഹ.

  വിനോദ്ചേട്ടാ!!!!!!!!!!!!ചിരിപ്പിച്ചു...ഹാ ഹാ ഹാ.

  ബ്ലോഗിൽ വായിക്കുന്ന ആദ്യത്തെ മുട്ടൻ തെറി...ഇങ്ങനെ ഇങ്ങ്‌ പോരട്ടെ..ഹോ.!!!!അടുത്ത തെറിവിളിക്കായി കാത്തിരിക്കുന്നു....

  ReplyDelete
  Replies
  1. സുധി..... പ്രത്യേകിച്ച് വഞ്ചിനാട് ഭാഗങ്ങള്‍.....(കന്യാകുമാരി-കേരള)തായോളി ......ഒരു സാധാരണ വാക്കാണ് .....അവർ .....ഒരു കാര്യം പറയുകയാണെങ്കില്‍ അതിനൊപ്പം ഈ വാക്ക് കയറി വന്നിരിക്കും...... ചില ബോര്‍ഢറുകളിലാണ് ഈ പ്രതിഭാസം കൂടുതൽ കാണുന്നത്.....ഗുല്‍ബര്‍ഗ്ഗ- മഹാരാഷ്ട്ര ബോര്‍ഢറില്‍ ശൂളൈമകനേ വിളി സാധാരണമാണ് .....വേശ്യയുടെ മകനെ.....എന്നാണ് അര്‍ത്ഥം.....ഒരു വ്യക്തിയെപ്പറ്റി നല്ലത് പറയുകയാണെങ്കിലും ..... ആദ്യം ഈ വാക്ക് വന്നിരിക്കും...... ചിലത് ചിലപ്പോള്‍ ചീത്ത വാക്കാവുമ്പോള്‍ ചില സ്ഥലങ്ങളിൽ ആ വാക്ക് സര്‍വ്വ സാധാരണമാണ്...... ഉദാഹരണങ്ങള്‍ നിരവധിയാണ്..... നേരില്‍ കാണുകമ്പോള്‍ പറഞ്ഞു തരാം......

   Delete
 6. അല്ലാാാാ!!!!!തെറിവിളി കേൾക്കാൻ 'വഴി' ഇത്‌ വരെ വന്നില്ലേ???

  ReplyDelete
  Replies
  1. വഴി വരും.... വരാതെവിടെ പോകാൻ.....

   Delete
  2. തന്നെടാ സുധീ ,,തന്നെ ...ചെല്ല് ,,തെറിപടിക്കാൻ നടക്കുന്നവനും പഠിപ്പിക്കാൻ നടക്കുന്നവനും കണക്ക് തന്നെ .

   പാഷാണത്തിൽ കൃമികൾ ..

   (കൈകൾ രണ്ടും വിടർത്തി മേലോട്ട് നോക്കി,ഉറക്കെ ) :ദൈവമേ ഈ ലോകത്ത് സല്സ്വഭാവികൾക്കും,സന്മാർഗ്ഗികൾക്കും ഒരു വിലയുമില്ലേ ??


   നീയൊക്കെ ഇവൻ മരം കേറി കൊടും കൈ കെട്ടി കാലും പൊക്കി നിക്കണ പടം കണ്ടിട്ടും ഒന്നും മനസിലാക്കിയില്ല ..

   പക്ഷേ ഈ ഞാനുണ്ടല്ലോ ..അന്നേ നെനച്ച് ,,ഇവൻ പെശകാണല്ലോന്ന് .പറയേം ചെയ്ത് .

   ഇപ്പോ എന്തായി ??എല്ലാർക്കും തൃപ്തിയായില്ലേ ..സ്വന്തം മച്ചൂന്റെ പെണ്ണിനെ ക്കേറി പ്ര്യാമിച്ചതും പോരാ ,അതിന്റെ അപ്പന്റെ കൊരവള്ളിക്ക് പിടിച്ച് കരിംപച്ച തെറിയും പറഞ്ഞേക്കണ്.

   അരിയും തിന്നൂ ,,ആശാരിച്ചിയേം കടിച്ചൂ അന്നിട്ടും പട്ടിക്കാ പിറുപിറുപ്പ് എന്ന് പറഞ്ഞ പോലാ ഇവന്റെ കാര്യം ...ഭാവം കണ്ടാ അവനെന്തോ നഷ്ടിച്ച പോലുണ്ട് ..


   ആ മച്ചൂന്റെ ദെണ്ണം ആര് കാണും ??


   Delete
  3. എടാ വഴിയേ .....സന്‍മാര്‍ഗ്ഗി..... കള്ളു കുടിക്കുന്നവനേയും......പുകവലിക്കുന്നവനേയും നമ്പാം.......സന്‍മാര്‍ഗ്ഗി എന്നു പറയുന്നവനെ..... വീടിന്‍റെ പത്തു കിലോമീറ്റർ ചുറ്റളവില്‍ അടുപ്പിക്കാന്‍ പറ്റില്ല....

   Delete
  4. വഴിയേ.... ദുഷ്ടാ .....കശ്മലാ.... വഞ്ചകാ... എങ്കെ പോയി ഒളിച്ചിരിക്കിറേന്‍ .....സുട്ടിടുവേന്‍ ...ജാഗ്രത..... വെളിയെ വാ.....
   സുധിയേ..... എവിടെയാടാ വഴി..... ഒന്നു കാളടോ....96 56 67 87 60.....

   Delete
 7. കോപം നിയന്ത്രിക്കാന്‍ കഴിയാതെ, വായില്‍നിന്ന് അറിയാതെ പൊഴിയുന്ന വാക്കുകളായി കണക്കാക്കാം അല്ലേ!....
  രസകരമായ എഴുത്ത്

  ReplyDelete
  Replies
  1. തങ്കപ്പൻ സാര്‍ .....തീര്‍ച്ചയായും ...കോപം നിയന്ത്രിക്കാൻ കഴിയാതെ വായില്‍ നിന്ന് വന്നതാണ്.....ഞാനത് എഴുതണമോ എന്ന് ഒരു പാട് ആലോചിച്ചു.... പല പ്രാവശ്യം എഴുതുകയും വെട്ടുകയും ചെയ്തു..... പിന്നെ അതില്ലെങ്കില്‍ സംഭവം മാറ്റിയെഴുതേണ്ടി വന്നേനെ.....വരവിനും അഭിപ്രായത്തിനും നന്ദി.....

   Delete
 8. കഴിഞ്ഞ ജന്മത്തിൽ നമ്മൾ ദ്രോഹിച്ചവർ പുനർജന്മത്തിൽ കൂട്ടുകാരും ബന്ധുക്കളുമൊക്കെയായി വന്ന് പകരം വീട്ടുമെന്ന് പഴമക്കാർ പറയാറുണ്ട്......

  ReplyDelete
  Replies
  1. പ്രദീപേട്ടാ....അങ്ങനെയാണെങ്കില്‍ കഴിഞ്ഞ ജന്മത്തില്‍ മഹാ ദുഷ്ടനായിരുന്നിരിക്കാം.....വരവിനുംഅഅഭിപ്രായത്തിനും നന്ദി.... ഇനിയും ഇതുവഴി വരണം......

   Delete
 9. ഞാന്‍ വന്നു. എനിയ്ക്ക് ഈ എഴുത്ത് ഇഷ്ടമായി.വീണ്ടും വരാം... വരാം

  ReplyDelete
  Replies
  1. പ്രിയ മാത്രമേ.... സൂര്യ വിസ്മയത്തിലേക്ക് സ്വാഗതം..... നല്ല വാക്കുകള്‍ക്ക് നന്ദി.....

   Delete
 10. Replies
  1. Shajitha ജി .....നല്ല വാക്കുകള്‍ക്ക് നന്ദി.....

   Delete
 11. ഡാ വിനോദേ,,എത്ര രസായിട്ടാ നീയെഴുതിപ്പോകുന്നത്.

  സാധാരണ ആത്മാംശമുള്ള രചനകളിൽ എന്തോ ഒരുതരം വരൾച്ച അനുഭവിക്കാരുണ്ട് ഇവിടെ അതൊട്ടുമില്ല.കഥാപരിസരങ്ങളെ അസാമാന്യ ഭംഗിയോടെ പക്വമായി പെയിൻറ് ചെയ്തിരിക്കുന്നു.

  ഭാഷാസവിശേഷതകൾ ,പ്രയോഗങ്ങൾ,കഥാപ്രദേശം ,,എല്ലാത്തിലും ഒടുക്കത്തെ പുതുമ ...ഹോ ...വല്ലാതങ്ങ് ഇഷ്ടപ്പെട്ടു .

  ReplyDelete
  Replies
  1. വഴി.... എന്‍റെ കഴിവിനെക്കാള്‍ നിങ്ങളുടെ വാക്കുകളുടെ നന്മ യാണ്... എന്‍റെ എഴുത്ത്.....
   നേരിട്ട് കാണാത്ത നമ്മള്‍ .....കുറച്ച് വാക്കുകളിലൂടെ കൈമാറുന്ന സൗഹൃദം നിലനില്‍ക്കണമെങ്കിലും എന്തെങ്കിലും എഴുതിയ പറ്റൂ....അതുകൊണ്ട് എഴുതി പോകുന്നന്നതാ....നന്മ വാക്കുകള്‍ക്ക് നന്ദി....

   Delete
 12. വെള്ളങ്ങളും അടിച്ചിട്ട് എന്തര് വേലകള് ചെയ്തത് വിനൊദെ. കാര്യങ്ങള് കൈ വിട്ടു പോവുമോ ടെ ? ങാ വരുന്നത് വരട്ട്. നോക്കാം.

  ReplyDelete
  Replies
  1. ബിപിൻ സാര്‍...... വെള്ളങ്ങള് ചെന്നപ്പാഴാണ്.....സത്യങ്ങള് വെളീല് വരണത് കേട്ടാ......എന്തിരായാലും ...എന്‍റെ സ്വപ്നങ്ങൾ മരിച്ചൂ......

   Delete
 13. ശെടാ! ഇതൊരു ഒന്നൊന്നേമുക്കാൽ ട്വിസ്റ്റ്‌ ആയിപ്പോയല്ലോ?! ഇങ്ങനത്തെ കസിൻസ് ഒരു ഫാഗ്യം ആണെന്ന് കഴിഞ്ഞ പോസ്റ്റിൽ ഇട്ട കമന്റ് തിരുത്തേണ്ടി വരുമോ? ബാക്കി കൂടി അറിഞ്ഞിട്ട് തീരുമാനിക്കാം.

  ReplyDelete
  Replies
  1. കൊച്ചു ഒരന്നര ട്വിസ്റ്റ് ആയിപ്പോയി..... പണി കസിന്‍സിലൂടെയും വരും...... ഇനിയുള്ള ഭാഗവും വായിക്കണം......

   Delete
 14. ചിരിപ്പിച്ചു

  ReplyDelete
  Replies
  1. ഷാഹിദ് ഭായ്..... നാട്ടുകാരെ കൊണ്ട് മൊത്തം ചിരിപ്പിച്ചു......

   Delete
 15. ഇഷ്ടായി ...തുടരൂ ..

  ReplyDelete
  Replies
  1. അശ്വതി..... നല്ലവാക്കുകള്‍ക്ക് നന്ദി..... തുടരാം....

   Delete
 16. "മലമുകളിലെ തെളിനീർച്ചാലുകൾ" ഇടക്കു ചില കടുത്ത വാക് പ്രയോഗങ്ങൾ കണ്ടു. എന്തായാലും വിനോദിന്റെ എഴുതിപ്പോകുന്ന രീതി വളരെ നന്നാണ്. വായിച്ചുപോകാൻ ഇഷ്ടം തോന്നുന്നതാണ്. തുടർന്നുള്ള എഴുത്തുകൾക്ക് എല്ലാ ആശംസകളും

  ReplyDelete
  Replies
  1. ഗീതാജി...... കടുത്ത വാക്കുകളിലൂടെയാണ് സ്വപ്നലോകത്തു നിന്നും യാഥാർത്ഥ്യത്തിലേക്ക് എത്തിയത് ......അതുകൊണ്ട് അതൊഴിവാക്കാന്‍ കഴിയാതെ പോയി..... നന്മയൂറുന്ന സ്നേഹവാക്കുകള്‍ക്ക് നന്ദി..... ആശംസകൾ നെഞ്ചിലേറ്റുന്നു

   Delete
 17. ഇങ്ങനെയൊരു ബ്ലോഗും ഉണ്ടായിരുന്നു അല്ലേ. കൊള്ളാം. ഞാന്‍ കൂടെ ചേര്‍ന്നിട്ടുണ്ട്

  ReplyDelete
  Replies
  1. ബൂലോകത്തിലെ പക്ഷഭേതമില്ലാത്ത സ്നേഹഗായകന് സൂര്യവിസ്മയത്തിലേക്ക് സസ്നേഹം സ്വാഗതം ........ ബ്ലോഗുലകത്തില്‍ ബ്ലോഗ് തുടങ്ങുന്നതിനും മുൻമ്പ് കല്ലോലിനി ലിങ്ക് അയച്ചുതന്ന് ആദ്യം വായിക്കുന്നത് അജിത്തേട്ടനെയാണ്..... പിന്നീട് ബ്ലോഗ് തുടങ്ങിയതിനു ശേഷം ആദ്യം കമന്‍റ് ചെയ്തതും അജിത്തേട്ടന്‍റെ ബ്ലോഗിലാണ്..... ഏറെ മുമ്പേ പ്രതീക്ഷിച്ചൊരാള്‍ വന്നെത്തിയതിന്‍റെ സന്തോഷം വളരെ വലുതാണ്..... അജിത്തേട്ടന്‍റെ സ്നേഹ സാമ്രാജ്യത്തിലേക്ക് എന്നേയും ചേര്‍ത്തതിന് നന്ദി പറയുന്നു....

   Delete
 18. അപ്പോൾ കഥയില്ലാത്തവനാണല്ലേ? എന്നു വച്ചാൽ കവിതയേ കയ്യിലുള്ളു എന്നാണോ?

  മഹാകവി കുട്ടമത്ത്-നെ കേട്ടിട്ടില്ലേ? അപ്പോൾ നമുക്കൊരു മഹാകവി കുട്ടത്ത് ആയാലോ?

  ഇതൊക്കെ വായിക്കാൻ സമയം കിട്ടില്ല... എപ്പോഴെങ്കിലും വായിക്കാൻ പറ്റിയാൽ അഭിപ്രായം പറയാം...

  ബൂലോഗത്ത് പുതിയ ആളാണല്ലേ? എല്ലാ ആശംസകളും...

  ReplyDelete
  Replies
  1. പ്രിയ ആള്‍രൂപന്‍ കഥയില്ലാത്തവനാണ് ജീവിതത്തില്‍......
   കവിത ചില നേരങ്ങളില്‍ കോച്ചുവാതം വരുമ്പോള്‍ മാത്രം......
   കുട്ടമത്ത് എവിടെ .....കുട്ടത്ത് എവിടെ..... എന്നാലും ശ്രമിച്ചു നോക്കാം...... ഇല്ലെങ്കില്‍ ചുരണ്ടിമാറ്റം "മ" യുടെ പ്രശ്നമേയുള്ളു......
   വായിക്കാന്‍ സമയമില്ല എന്നു പറയുന്നത് ജീവിക്കാന്‍ സമയമില്ല എന്നു പറയുന്നതിന് തുല്യമാണ് എന്നു സ്റ്റാലിന്‍ പറഞ്ഞിട്ടുണ്ട്.....
   വായിച്ചിട്ട് അഭിപ്രായം പറയൂ..... കാത്തിരിക്കുന്നു....
   ബൂലോകത്ത് പുത്തനാ..... പഴുത്ത് ചീയുമോ അറിയില്ല.....

   Delete
 19. വല്ലവന്‍റേം പെണ്ണിന്‍റെ മേലായിരുന്നു കണ്ണ്,അല്ലേ

  ReplyDelete
  Replies
  1. വെട്ടത്താന്‍ ചേട്ടാ..... ഞാനത്തരക്കാരനല്ല...... അറിയാതെ പറ്റിയതാണ് ..... ബുദ്ധിയില്ലവനല്ലേ....ക്ഷമിക്കൂ.....

   Delete
 20. ന്നാലും മച്ചൂ വല്ലാത്ത ചെയ്‌ത്തായിപ്പോയി
  ..ബാക്കികൂടി പോരട്ടെ ചേട്ടാ

  ReplyDelete
  Replies
  1. മനോജ്‌ ....മച്ചു നല്ലവന്‍.... ഗുഡ് ബോയ്.... അച്ചാ ആദ്മി....വല്ലഭന്‍ ... സിങ്കം.... നമ്മ മോശക്കോടന്‍ ....മോശക്കാരന്‍.....
   ബാക്കി ഉടനെ വരും.... വെയ്റ്റ് പണ്ണുങ്കോ സാമി......

   Delete
 21. സംഗതി നേരത്തെ അറിഞ്ഞതു നന്നായി. ഇല്ലെങ്കിൽ മച്ചാന്മാർ തമ്മിൽ... ഹോ അതാലോചിക്കാനേ വയ്യ...!
  ആശംസകൾ...

  ReplyDelete
  Replies
  1. അശോകേട്ടാ...ശരിയാ.....ഞാനതാലോചിച്ചില്ല... സംഗതി നേരെത്തേ അറിവ്ഞ്ഞത് നന്നായി..... ഹോ... നന്നായി.....നന്നായി.....

   Delete
 22. വിനോദേട്ടാ...
  മലമുകളിലെ തെളിനീർച്ചാൽ ഉറഞ്ഞു പോയൊ??ഇങ്ങ്‌ താഴോട്ട്‌ പോരട്ടേ.

  വേം എഴുതെന്നേ.

  ReplyDelete
 23. സുധി ചില സാങ്കേതിക കാരണങ്ങളാല്‍ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുന്നു......

  ReplyDelete
 24. ഇന്ന്‍ നല്ലൊരു ബ്ലോഗ്‌ കണ്ടെത്തിയതിന്റെ സന്തോഷം.

  ReplyDelete
  Replies
  1. ശാന്താജി വലിയ സന്തോഷം തരുന്ന വാക്കുകള്‍.... നന്മയേറുന്ന വാക്കുകള്‍ക്ക് ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദി പറയുന്നു....

   Delete
 25. വായന അടയാളപ്പെടുത്തുന്നു. വീണ്ടും വരാം

  ReplyDelete
  Replies
  1. വായന അടയാളപ്പെടുത്തിയ നന്മ മനസ്സിനു നന്ദി.... അതോടൊപ്പം വായിച്ചിട്ടുള്ള അഭിപ്രായത്തിനു കൂടി കാതോര്‍ത്തിരിക്കുന്നു..... എവിടെ കാലിടറി ...... എവിടെ കാലൂന്നി...... ഇതൊക്കെ പ റഞ്ഞു തരേണ്ടേ.... ബൂലോകത്തിലെ പഴയവര്‍..... വീണ്ടും വരിക.....

   Delete
 26. ആഗ്രഹങ്ങള്‍ക്കും ആശകള്‍ക്കും പലപ്പോഴും സ്ഥലകാലബോധവും ബന്ധവും എല്ലാം നിസ്സാരമാകാറുണ്ട്ണ്ട് ഒപ്പം അറിയാതെയും സംഭവിക്കാറുണ്ട്.
  സംഭവം തുടരട്ടെ.

  ReplyDelete
  Replies
  1. റാംജിയേട്ടാ..... മനസ്സിന്‍റെ മഹേന്ദ്രജാലത്തെ കാലത്തേ കണ്ടവരാരുണ്ട്...... അതൊരു യാഗാശ്വം പോലെ കുതിക്കുകയല്ലേ...... ഓരോരുത്തരുടേയും മനസ്സില്‍ അവരവര്‍ രാജാവല്ലേ...... ഓരോ തടകളില്‍ തട്ടി വീഴുന്നമ്പോള്‍ കൂജാവാകുന്നു.....
   കാച്ചികുറുക്കിയ വാക്കുകളിലെ സ്നേഹത്തിനു നന്ദി...... ഇനിയും വരുമല്ലോ.....

   Delete
 27. മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി എന്ന് കേട്ടിട്ടുണ്ട്...അതുപോലായോ ഇത്..?

  അടുത്ത ഭാഗം ഉടന്‍ പ്രതീക്ഷിക്കുന്നു...

  ReplyDelete
 28. ശിഹാബുദ്ദീൻ.....ഏതാണ്ട് അതുപോലെതന്നെ....... എന്നു കരുതി..... ഭയന്നോടരുതല്ലോ നമ്മള്‍......
  ഉടനടി അടുത്ത ഭാഗം പ്രതീക്ഷിക്കാം

  ReplyDelete
 29. രസകരമായി എഴുതി. ആശംസകൾ.

  ReplyDelete
  Replies
  1. പ്രിയ ഡോക്റ്റർ.... ആശംസകൾ നെഞ്ചിലേറ്റുന്നു...... നല്ല വാക്കുകള്‍ക്ക് നന്ദി...

   Delete
 30. രസകരമായി എഴുതി. ആശംസകൾ.

  ReplyDelete
 31. കഷ്ടം...ഈ തെറി കേള്‍ക്കാനായിരുന്നോ ആ മല കയറിയത്?

  ReplyDelete
  Replies
  1. അരീക്കോടന്‍ മാഷേ..... ഓരോ തെറിയിലും അവരവരുടെ നാമം എഴുതിയപ്പെട്ടിരിക്കുന്നു എന്നല്ലേ വിശുദ്ധ വചനം..... അതുകൊണ്ട് മലകേറി തെറി കേട്ടു.....വരവിനും വായനക്കും നന്ദി.... വീണ്ടും വരിക...

   Delete
 32. എന്നാലും മച്ചൂ... വിനോദിനോട് ഇത് വേണ്ടിയിരുന്നില്ല...

  ReplyDelete
  Replies
  1. വിനുവേട്ടനെങ്കിലും എന്നോട് സ്നേഹമുണ്ടല്ലോ.......
   വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി പറയുന്നു......

   Delete
 33. മനോഹരമായ അവതരണം.. ആകാക്ഷാഭരിതമായ ആഖ്യാനം.
  എങ്കിലും കഥാഗതിക്കൊപ്പം വന്നുപോകുന്ന തെറിവാക്കുകളും മദ്യപാന വിശേഷങ്ങളും ചിലപ്പോഴൊക്കെ ആസ്വാദനത്തെ മത്തുപിടിപ്പിക്കുന്നു.

  ReplyDelete
  Replies
  1. മുഹമ്മദ്‌ ഭായ്..... തെറിയാണ് പണിയായത് .....എന്നൊരു സംശയം ഇല്ലാതില്ല...... ഇനി ശ്രദ്ധിക്കാം..... സ്നേഹവാക്കുകള്‍ക്ക് ഹൃദയഭാഷയില്‍ നന്ദി പറയുന്നു....

   Delete
 34. അരുവിക്ക് ഇരുവശത്തും രണ്ടരയടി വീതിയുള്ള ഉരുളൻ കല്ലുകളാല്‍ പടികളൊരുക്കിയ നടപ്പാത ....പാത കയ്യാലയില്‍ അവസാനിക്കുമ്പോള്‍ ....കയ്യാലയുടെ മുകളില്‍ നിന്ന് മുറ്റം ആരംഭിക്കുന്നു.....മുറ്റത്തിന്‍റെ അങ്ങേ വശം ഒതുക്കമുള്ള ആഢംഭരമില്ലാത്ത കൊച്ചു വീടുകൾ....ചില വീടുകൾ പാറക്ക് മുകളിൽ എടുത്തു വച്ച കളി വീടുകൾ പോലെയായിരുന്നു......

  ഓരോ വീടിനു മുന്നിലും അരുവിയിലേക്കിറങ്ങുവാന്‍ ചെറിയ കടവുകള്‍.....

  പ്രകൃതി ഒരുക്കിയ ഇന്ദ്രജാലം.ഈ ഒരു വര്ണന ഏറെ പിടിച്ചു ഒരു പെയിന്റിംഗ് പോലെ
  ബാക്കി തനി നാടൻ
  അത് തന്നെയാണ് ഗംഭീരം കപ്പ പുഴുക്ക് ചൂടോടെ പോരെട്ടെ
  കഥാപാത്രങ്ങൾ ശരിക്കും പഴയ ഉപ പാഠ പുസ്തകങ്ങൾ കഴിഞ്ഞു ഇത്രയും വല്യ ക്യാൻവാസിൽ വായിക്കുന്നത് ഇപ്പോഴാണ്‌
  മലയാള തനിമയിൽ

  ReplyDelete
  Replies
  1. ബൈജു ഭായ് ........ സത്യം ദൈവത്തിന്‍റെ കയ്യൊപ്പു പോലെയാണ് എനിക്കീ വാക്കുകള്‍... എങ്ങനെ നന്ദി പറയണമെന്നറിയില്ല.... കപ്പ പുഴുക്കിന്‍റെ കാര്യം പറഞ്ഞപ്പോള്‍ വായില്‍ വെള്ളം നിറഞ്ഞു..... അതെന്‍റെ എഴുത്താക്കിയപ്പോള്‍ മനസ്സും നിറഞ്ഞു .....നിറഞ്ഞ മനസ്സോടെ ഹൃദയത്തില്‍ നന്ദി പറയുന്നു.....

   Delete
 35. ഹാസ്യത്തിന്റെ തെളിനീർ ചാലുകൾ
  അളിയന്മാർക്ക് പണിയായായേനെ അല്ലേ ഭായ്
  പിന്തുടരുന്നൂ....

  ReplyDelete
 36. മുരളിയേട്ടന്‍ ......ഉലകം ചുറ്റിവന്നപ്പോഴേക്കും മഹാമടിയനായ ഞാൻ രണ്ടുഭാഗം പോസ്റ്റി.....
  സത്യം ..... അളിയന്മാര് പഞ്ഞിക്കിട്ടേനെ.... രക്ഷപ്പെട്ടു..... പിന്തുണക്കു നന്ദി......

  ReplyDelete
 37. വിനോദേട്ടാ ഗതികേടുകൊണ്ട് മൂന്നു ഭാഗങ്ങളും പ്രിന്റ്‌ എടുത്താണ് വായിച്ചത്.. ആദ്യഭാഗം ബ്ലോഗിൽവായിച്ചിരുന്നു എങ്കിലും ഒരു ഒഴുക്കുണ്ടായിക്കോട്ടേ എന്ന് കരുതി ആദ്യം മുതൽ തുടങ്ങി.. രണ്ടാം ഭാഗത്ത് അങ്ങോട്ടൊരു അടി കൊടുത്തപ്പോ ഇങ്ങോട്ടും ഒന്ന് കിട്ടി അല്ലെ.. മച്ചു ആ വഴി മല കേറാൻ സമ്മതിക്കാതിരുന്നതും മനസിലായി അല്ലെ.. താമസിച്ചതിൽ ക്ഷമാപണം

  ReplyDelete
 38. കുഞ്ഞറുമ്പേ ചില വഴികൾ എത്രയടച്ചാലും തുറക്കപ്പെടും ...... കൊടുത്താല്‍ കൊല്ലത്തും കിട്ടും അതുറപ്പ്..... വരവിനും അഭിപ്രായത്തിനും നന്ദി.....

  ReplyDelete
 39. നാടൻ കഥ നാടൻ ശൈലിയിൽ
  കൊള്ളാം
  തുടരട്ടെ

  ReplyDelete
  Replies
  1. ഗുരുവേ.... നിറഞ്ഞ സ്നേഹത്തിന് സാദരം നന്ദി......

   Delete
 40. ഇഷ്ടമായി. മൂന്നാം ഭാഗത്തിലേക്ക് പോകട്ടെ...നല്ലെഴുതിനു ആശംസകള്‍.

  ReplyDelete
  Replies
  1. വലിയ സ്നേഹത്തിനു പകരം നന്ദി പറയുന്നു......

   Delete
 41. രണ്ടാം ഭാഗത്തിലെ വായന അടയാളപ്പെടുത്തി അടുത്തതിലേയ്ക്ക് പോകുന്നു. എഴുത്തിന്റെ ഒഴുക്ക് വരുന്നുണ്ട്. വാചകങ്ങൾക്കിടയിലെ കുത്തുകൾ ചിലപ്പോൾ അരോചകമാകുന്നുണ്ട് .

  ReplyDelete
  Replies
  1. അഭിപ്രായങ്ങൾ മുഖവിലക്കെടുക്കുന്നു തെറ്റുകള്‍ തിരുത്താം.......സ്നേഹത്തോടെ നന്ദി.....

   Delete
 42. ഹ ഹ പണിപാളു മോ? ചിലപ്പോൾ ബിരിയാണി കിട്ടിയാലോ ? അടുത്ത ഭാഗം വായിക്കാം ട്ടൊ

  ReplyDelete
  Replies
  1. ഫൈസൽ ഭായി....
   പണിപാളാതെ നോക്കാനല്ലേ....മച്ചു.....
   ഇപ്പോഴാ കണ്ടത്.....

   Delete
 43. This comment has been removed by the author.

  ReplyDelete
 44. നീർച്ചാലിനെ വർണ്ണിച്ചത് മനോഹരമായിരിക്കുന്നു

  ReplyDelete
  Replies
  1. ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു......

   Delete