2015, മേയ് 14, വ്യാഴാഴ്‌ച

മലമുകളിലെ തെളിനീര്‍ ചാലുകൾ

രാവിലെ ഹോട്ടല്‍റൂമില്‍ നിന്നിറങ്ങുമ്പോഴെ ഉറപ്പിച്ചതാണ് സിഗരറ്റ് വാങ്ങിവച്ചില്ലെങ്കില്‍ വലിമുട്ടും.... ബുദ്ധിയുടേതും സമയത്തിന്‍റേതും...
               ഇന്നലെ സൈറ്റില്‍ ടൂള്‍സ് ഇറക്കാന്‍ പോകുമ്പോഴെ കണ്ടതാണ് അവസാനത്തെ പെട്ടിക്കട കഴിഞ്ഞാല്‍ പിന്നെ കാട് തുടങ്ങുകയായ് .പിന്നെ രണ്ടു കിലോമീറ്റർ കഴിഞ്ഞാൽ 1928 -ല്‍ ബ്രിട്ടീഷുകാർ നിര്‍മ്മിച്ച ബംഗ്ലാവ് അവിടെയാണ്  നമ്മുടെ യുദ്ധം...
വാഹനമില്ല...മനുഷ്യനില്ല..

                                   പെട്ടിക്കടക്ക് മുന്നിലെത്തിയപ്പോഴെ മറന്നുപോയ പരിചിതമായ ഒരു ഗന്ധം മൂക്കിനു മുന്നിലൂടെ പറന്നു പോയി...മൂന്നാം ദിവസമാണ് ഗന്ധത്തിന്‍റെ ഉറവിടം കണ്ണ് കണ്ടുപിടിച്ച ഉടനെ നാവു ചിലച്ചു
"ഇത് വാസന പുകയില അല്ലേ?..."
"അത്ന്നേ സാതനം"വയസ്സനപ്പൂപ്പന്‍ കടക്കാരന്‍റെ ആടുന്ന പല്ലിനിടയിലൂടെ വന്നതും വാസന പുകയിലയുടെ മണം....
ഹോ!!! പെരുത്തു കയറി മേലാകെ...അന്‍മ്പത് രൂപക്ക് മുറുക്കാനും വാങ്ങി കാട്ടിലൂടെ ഒറ്റക്ക് നടക്കുമ്പോള്‍ കാലടിന്‍റെ വന്യതയേക്കാള്‍ എന്നെ മത്തുപിടിപ്പിച്ചത് വാസന പുകയിലയുടെ മണമായിരുന്നു....

                      എന്‍റെ ജീവിതയാത്രയിലെ ബാല്യത്തിന്‍റെ ഓര്‍മ്മകള്‍ തുടങ്ങുത് തിരുവനന്തപുരത്ത് വച്ചാണ്.... എല്ലാ സ്കൂളവധി ദിവസവും വൈകുന്നേരം അച്ഛൻ ഞങ്ങളെ എവിടെയെങ്കിലും കൊണ്ട് പോകുമായിന്നു.... കോവളം, ശംഖുമുഖം,കാഴ്ച ബംഗ്ലാവ്,സര്‍ക്കസ്സ്,സിനിമ,മ്യൂസിയം..... അങ്ങനെയുള്ള യാത്രയിൽ കൂടുതലും പോയിരുന്നത് ശംഖുമുഖത്തായിരുന്നു....അവിടെ ഒരു വീടുണ്ടായിരുന്നു.....ആ വീടുമായുള്ള ബന്ധം മനസ്സിലായത് ഇരുപത്തിരണ്ട് വര്‍ഷത്തിനു ശേഷം മുപ്പതാമത്തെ വയസ്സിലാണ്....ആ വീടിനുമുന്നില്‍ ഒരു പെട്ടിക്കടയുണ്ടായിരുന്നു....മുന്നിലേക്ക് ചെറിയൊരു ചായ്പ് ... വെളുത്ത മണല്‍വിരിപ്പിനപ്പുറം കടൽ.... അലയൊതുങ്ങാത്ത കടൽ.....ആ കടയും വാസന പുകയിലയുടെ ഗന്ധവും ഒഴിച്ച് വേറൊന്നും എന്‍റെ ഒര്‍മ്മയില്‍ ഇല്ല....വാസന പുകയിലയുടെ ഗന്ധമാസ്വദിച്ച് പഞ്ചാര മണല്‍ വാരിക്കളിക്കുന്ന കുറുമ്പന്‍ എന്‍റെയുള്ളിലുണ്ട്.....

                   നാലും കൂട്ടി മുറുക്കി നിലമ്പൂര്‍ കാട്ടില്‍ ബ്രിട്ടീഷുകാർ നിര്‍മ്മിച്ച ഈ പ്രേതബംഗ്ലാവിന്‍റെ വാരന്തയില്‍  അലറി പെയ്യുന്ന മഴയിൽ കാടുനോക്കി കിടക്കുമ്പോള്‍.... വാസന പുകയിലയുടെ മന്ദാരം ഞാനസ്വദിക്കുകയായിരുന്നു......
"മച്ചമ്പി എന്തര്  വിശേഷങ്ങള്"വട്ടമുഖത്ത് നിറഞ്ഞ ചിരിയും അലസനടപ്പുമായ് ബിജു മച്ചു ഹൃദയത്തില്‍ നിന്നിറങ്ങി വന്നു...പൊട്ടിച്ചിരിച്ചു കൊണ്ടാണല്ലോ മച്ചു ഹൃദയത്തിലേക്ക് കയറി പോയതും
"എന്തര് കെടപ്പ് ഇത്..... വാ മച്ചമ്പി നമ്മക്ക് ലവിടെ വരെ പോവാം....."ബിജു ഇറങ്ങി നടന്നു കഴിഞ്ഞു...കൂടെയെത്താന്‍ ഞാനും ഇറങ്ങി നടന്നു....മച്ചു ഇപ്പോള്‍ അലസതയില്ലാതെ ഭംഗിയായി നടക്കുന്നു....ഞാൻ ധൃതിയില്‍ നടന്നാണ് മച്ചുവിനൊപ്പം എത്തിയത്

               ഇപ്പോള്‍ മഴയില്ല....
"ഞാനെവിടെയാ??" ഞാൻ മച്ചുവിനെ നോക്കി.....
"മറന്നു പോയ മച്ചമ്പി നമ്മള് ആറുകാണി എത്തി"മച്ചു മനം മയക്കുന്ന ചിരിയോടെ പറഞ്ഞു
           ആറുകാണി....കേരള-തമിഴ്‌നാട് അതിര്‍ത്തി ഒരു കൈത്തോട് രണ്ടു സംസ്ഥാനങ്ങളെ നിര്‍വചിക്കുന്ന സ്ഥലം .....എന്‍റെ അമ്മവീട്..... കാട്ടാക്കട,കൂട്ടപ്പൂ,ചെമ്പകപ്പാറ(ആറുകാണി കേരളത്തിലെ ചെമ്പകപ്പാറയാണ്)വലിയ മാമന്‍റെ മരണമറിഞ്ഞ് അമ്മൂമ്മയേയും കൂട്ടി ബസ്സുകയറുമ്പോള്‍ അച്ഛൻ വഴി പറഞ്ഞുതന്നതാണ്.......
        ചെമ്പകപ്പാറ ....നെയ്യാര്ഡാമിന്‍റെ കിഴക്കനതിരുപ്പറ്റി തമിഴ്നാട്ടില്‍ ലയിക്കുന്ന സ്ഥലം വടക്കനതിര് ഭീകരനായ കൊണ്ടകെട്ടിമല... മലയുടെ താഴ്വാരം ജനവാസം കൂടുതല്‍ .....മലമുകളിലും താമസമുണ്ട്.ആറാം വയസ്സിലെ അവ്യക്ത ബാല്യത്തിന്‍റെ ഒര്‍മ്മകളുമായി പതിനേഴാം വയസ്സില്‍‍ മൂത്ത മാമന്‍റെ മരണമറിഞ്ഞു വന്നതാണ്.....രണ്ടാമത്തെ ഓര്‍മ്മ...
             പിന്നീട് പന്ത്രണ്ട് വര്‍ഷത്തിനു ശേഷം ഒരു നീണ്ടയാത്രയുടെ അവസാനം ചെന്നെത്തിയത് ആറുകാണിയിലാണ്....അന്ന്  വെളുക്കെ ചിരിച്ചു കൊണ്ട് കൈ പിടിച്ച് ഹൃദയത്തിലേക്ക് ഇടിച്ചു കയറിയതാണ് മച്ചമ്പി(മച്ചുനന്‍,മാമന്‍റെ മകന്‍)ബിജു .....മാമന്‍റെ ചേച്ചിയുടെ മകന്‍....ഞങ്ങള്‍  സംസാരിച്ച് അടുക്കുകയായിരുന്നു ....ഒരേ ചിന്തകള്‍....ഒരേ ഇഷ്ടങ്ങള്‍....കൊണ്ടകെട്ടി മലയുടെ താഴെ ഒരു വീട്ടില്‍ നിന്നും കേറ്റിയിരുന്ന നാടന്‍വാറ്റിന്‍റെ ചൂടില്‍ വീണുരുകിയൊലിച്ച വാക്കുകളില്‍ കണ്ണീരുപ്പുണ്ടായിരുന്നു....ജീവിതത്തോടുള്ള അമര്‍ഷമുണ്ടായിരുന്നു.....
              അപ്പോഴാണ് ഞാനറിഞ്ഞത്...ബിജുവിന്‍റെ കുടുംബം ഇവിടെ നിന്നും ശംഖുമുഖത്തേക്ക് പറിച്ചു നട്ടതാണെന്നും
               പണ്ട് ഞാറാഴ്ചകളില്‍ വീട്ടിലേക്ക് വന്നിരുന്ന ആറുവയസ്സുകാരന്‍ കുറുമ്പന്‍ ഞാനാണെന്നറിഞ്ഞപ്പോള്‍....
"മച്ചമ്പി അത് നീയ്യാടേയ്...."എന്നെ ഉടുമ്പടക്കം കെട്ടിപ്പിടിച്ചപ്പോള്‍ മച്ചുവിന്‍റെ ഹൃദയസ്പന്ദനം ഞാനെന്‍റെ ഹൃദയം കൊണ്ട് തൊട്ടറിയുകയായിരുന്നു....എന്തൊക്കെയൊ തിരിച്ച് കിട്ടുകയായിരുന്നു എനിക്ക്......
         വൈകുന്നേരം രണ്ടെണ്ണം വീശി ഞങ്ങള്‍ മലകയറും.... മുകളിൽ ഇരുന്ന് ഞങ്ങള്‍ സംസാരിക്കും....കഥകൾ  പറയും .....സ്വപ്നം പങ്കുവക്കും

ഒറ്റപ്പെടലിന്‍റ കയത്തില്‍ നിന്നും
ഇഷ്ടപ്പെടലിന്‍റെ പച്ചതുരുത്തു കയറുകയായിരുന്നു ഞങ്ങള്‍

       തിരിച്ചിറങ്ങി രണ്ടെണ്ണം കൂടി വീശി ഞങ്ങള്‍ റോഡിലൂടെ നടക്കും...പരിചയക്കാരും ബന്ധുക്കളൊ ആരെങ്കിലും കണ്ടാല്‍ മച്ചുവിനോടു ചോദിക്കും
"ആര് മക്കളെ ഇത്"
"ഇത് കിഷന്‍ കുട്ടി കൊച്ചച്ഛന്‍റെ സവോരിരെ(സഹോദരി) മോന്‍....ബാംഗ്ലൂരിലെ...."മച്ചു
"ഓ തന്നെ.....നീ രാധേരാ മോനാ!!??.......മക്കളെ നീയെന്നെ അറിയാമോ.....എന്‍റെ കൈ പിടിക്കുമ്പൊഴെ ഞാൻ ചൂളാൻ തുടങ്ങും....മച്ചു അപ്പോള്‍ വിദഗ്ദ്ധമായ് രക്ഷിക്കും കാരണം നാടന്‍ മണം കിട്ടിയാല്‍ പണിപാളും.....

            രാവിലെ ഞാനും മച്ചുവും ഒരു സര്‍ക്കീട്ട് പതിവാണ്... അപ്പോള്‍ കൊണ്ടകെട്ടി മലയില്‍ നിന്നും വലതു വശത്തെ വഴിയിലൂടെ ഒരു പെണ്‍കുട്ടി ഇറങ്ങി വരും... ഒതുക്കവും ഭംഗിയും ഒന്നിച്ചു കൂടുന്നത് ജീവിതത്തില്‍ ഒരിക്കല്‍ കണ്ടതവിടെയാണ്.....ഇടക്കെപ്പൊഴൊക്കെ ഒരു നോട്ടം കിട്ടും......

എനിക്കു കല്യാണം കഴിക്കാനായി എന്നു തോന്നി തുടങ്ങിയ കാലം.....

         എന്നും മല കേറുമ്പോള്‍ എന്‍റെ വലതു വശത്തു വഴി കേറാനുള്ള  ശ്രമം മച്ചു സുന്ദരമായി പൊളിച്ചടുക്കും.....പിന്നെ ഇടതു വശം വഴി കൊണ്ട് പോകും....അങ്ങനെ ആ കൈകളിൽ നീല ഞരമ്പുകൾ ഉള്ള സുന്ദരിയുടെ വീട് എനിക്കു ബാലി കേറാ മലയായി തുടര്‍ന്ന് വന്നു......

              ഒരു ദിവസം ബന്ധുവീട്ടിലെ കല്യാണപ്പരിപാടി കഴിഞ്ഞു കുറച്ചു വിദേശികളെ അകത്തു കടത്തിയാണ് ഞങ്ങള്‍ വന്നത്.... എന്നിട്ടും സ്വദേശിയെ കൈവിടരുത് മഹാത്മജിയുടെ ആഹ്വാനം കൈവിടാത്ത ഞങ്ങൾ വീരഭദ്രനേയും സേവിച്ചു...പിന്നെ നടന്നത് വയറില്‍ നടന്നത് ക്വിറ്റ് ഇന്ത്യ സംഭവമായി ചരിത്രത്തിൽ രേഖപ്പെടുത്തി മച്ചു.... മച്ചുവിന്‍റെ തൊണ്ടയുടെ വാഷര്‍ പോയതാണൊ....മച്ചുവിന്‍റെ വായില്‍ നിന്ന് പൂക്കുറ്റി കത്തിയാതാണോ എന്നും മറ്റും ഇന്നും സി .ബി.ഐ അന്വേഷണം നടത്തികൊണ്ടിരിക്കുന്നു.... എന്തായാലും മച്ചു രണ്ടു വീരഭദ്രനെ കൂടെ വിസ്തരിച്ച് വിഴുങ്ങി ഭൂമിയിലേക്ക് ഇറങ്ങി വന്നു.... വന്ന വഴി കൈയോടെ ഞാൻ മലമുകളിലേക്ക് ആനയിച്ചു .....ഇടതുവശം വിട്ട് വലതുവശത്ത് കൂടെ  മച്ചു ആട്ടിന്‍കുട്ടിയായ് കൂടെ കയറി.. ഗ്രഹണിപ്പിള്ളേര്‍ക്ക് ചക്കക്കൂട്ടാന്‍ കിട്ടിയ ആവേശത്തില്‍ ഞാനും................(തുടരും)

71 അഭിപ്രായങ്ങൾ:

  1. വൗ!!!!!
    വിനോദേട്ടാ!!!അസൂയ തോന്നുന്നുണ്ട്‌.ഹൃദയത്തിൽ നിന്നും തൊട്ടെടുക്കുന്ന എഴുത്ത്‌...ഓരോ കഥകൾ കഴിയുന്തോറും എത്ര മനോഹരമാക്കാൻ താങ്കൾക്ക്‌ കഴിയുന്നു.അങ്ങനെ കഴിയാത്ത ഒരാളുടെ സ്നേഹത്തിലും ബഹുമാനത്തിലും ചാലിച്ച അനുമോദനങ്ങൾ!!!!!!

    ലിങ്ക്‌ കുറച്ച്‌ പേർക്കയക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുധി ഒരിക്കലും തന്നെ പോലെ എഴുതാൻ കഴിയില്ല എനിക്ക്....... തന്‍റെ നര്‍മ്മം അതൊരു സംഭവം തന്നെയാണ്....... മിക്കവാറും ഞാനോര്‍ക്കാറുണ്ട് തന്‍റെ നര്‍മ്മങ്ങള്‍........ ചില ജീവിതഘട്ടങ്ങളെ ഹാസ്യത്തില്‍ പൊതിഞ്ഞ് താന്നെഴുന്നത് വായിച്ച് അത്ഭുതം കൊണ്ടിട്ടുണ്ട്...... അതിനോളം ഞാനെന്തായലും വരില്ല....... എന്തായാലും സുധി യുടെ വാക്കുകള്‍ എനിക്ക് വലിയൊരു ഊർജ്ജം തന്നിട്ടുണ്ട് വിലപ്പെട്ട വാക്കുകള്‍ക്ക് എന്‍റെ സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു......ലിങ്ക് അയച്ച് എന്നെ പരിചയപ്പെടുത്താനുള്ള നല്ല മനസ്സിനും നന്ദി അറിയിക്കുന്നു......

      ഇല്ലാതാക്കൂ
    2. വിനോദേ ,,,സുധി ഒരു ഉഡായ്പ്പനാ ...ചേട്ടാ എന്ന് വിളിച്ച് അവൻ വെക്കുന്ന വെടിക്ക് ദുരുദ്ദേശമുണ്ട് ..അവൻ ക്രോണിക്കായ ബാച്ചിലറാണെന്നും താങ്കൾ വരിയിൽനിന്ന് പോയവനാണെന്നും വിവക്ഷ ..ജാഗ്രതൈ !!

      പിന്നെ ,,.ഉഗ്രൻ ഒരു സംഘട്ടന രംഗത്തിനു മുൻപ് പോസുക്കൊടുക്കുന്നപോലെ മരത്തേൽ കേറിനിന്നുള്ള ഈ പടമുണ്ടല്ലോ ??,,,ഒരുമാതരി ചെയ്ത്തായിപ്പോയി..



      നീലഞ്ഞരമ്പുള്ള പെണ്ണിനെ ഖസാക്കിലേ എനിക്കിഷ്ടമായതാണ്..ഇവിടെ ഈ കഥയും അതിൻറെ പരിസരവും

      എത്ര മനോഹരമായാണ് വിനോദ് പറഞ്ഞ്പോകുന്നത് ..വീണ്ടും വരാം

      ഇല്ലാതാക്കൂ
    3. വഴിമരങ്ങള്‍..... സുധി പുര നിറഞ്ഞ് റോഢ് നിറഞ്ഞ് നില്‍ക്കുന്ന വിവരം വീട്ടുകാര്‍ക്ക് അറിയില്ലെങ്കിലും നമുക്കറിയാമെന്ന് സുധിക്കറിയാമെന്ന് എനിക്കറിയാം.....
      ഒരു ലോസ് കൊടുത്തു നോക്കിയതാണ് പണി പാളി...എന്നാലും നല്ല തൊലിക്കട്ടിയുള്ളതു കൊണ്ട് പിടിച്ചു നിക്കാം.....
      നീല ഞരമ്പിന്‍റെ പേറ്റന്‍റ് .....ഒ.വി.വിജയനാണെന്ന് അറിയില്ലായിരുന്നു .....ഇനി ശ്രദ്ധിക്കാം....പറ്റിയാ മഞ്ഞയോ കറിപ്പോ ആക്കി മാറ്റാം......
      വഴിമരത്തിന്‍റെ ഈ തണലിന്‍റ സുഖമാണ് സന്തോഷം..... നല്ല വാക്കുകള്‍ക്കും സ്നേഹത്തിന്‍റെ നര്‍മ്മത്തിനും ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി പറയുന്നു.....ഇവിടെ തന്നെ കാണില്ലേ.....

      ഇല്ലാതാക്കൂ
    4. അമ്പട വഴീീീീീീ...ഇഷ്ടമായി.കൊള്ളാം.

      ഇല്ലാതാക്കൂ
    5. സുധി ദേഷ്യം വേണ്ട......കൂള്‍ ....എന്തായാലും നീ നമ്മുടെ സുധിയല്ലേ.....സത്യത്തില്‍ നീ ദേഷ്യപ്പെടേണ്ടതു വഴിയോടാണ് ...ഞാൻ നിന്നെ ന്യായീകരിക്കുകയാണ് ചെയ്തത്.....നിനക്ക് കല്യാണപ്രായം ആയി എന്ന് വീട്ടുകാര് ഓര്‍ക്കണ്ടേ....മോശമായിപ്പോയി.....എന്നെ കടിച്ച പട്ടി നാട്ടുകാരെ മൊത്തം കടിക്കട്ടെ.....എപ്പടി.....

      ഇല്ലാതാക്കൂ
    6. ഹീ ഹീ ...എനിക്കിത് ഇഷ്ടപ്പെട്ടു ട്ടാ വിനോദേ .. എന്നെ പട്ടിക്ക് വിളിക്കേം ചെയ്തു സുധിക്കിട്ട് നിറയൊഴിക്കേം ചെയ്തു ..വല്ല്യെ വെടിക്കാരൻ വിനോദ് തന്നെ ..

      ഇല്ലാതാക്കൂ
    7. സുധീ ,,,ഇങ്ങേരു ആളു ശരിയല്ലാ ട്ടാ
      ,,നമുക്കേയ് ..സുല്ല് പറഞ്ഞാലോ??

      ഇല്ലാതാക്കൂ
    8. വഴിയേ...കൊല്ല് .... നീ പണ്ട് ജേര്‍ണ്ണലിസ്റ്റ് ആയിരുന്നോ....വാക്കുകള്‍ വളച്ചു തിരിച്ച് ഒടിച്ച് എല്ലൂരിയെടുക്കാന്‍.....കൊലവെറി ആണല്ലോ ....ചങ്ങാതി ......ഞാൻ സുല്ല് പറഞ്ഞു....

      ഇല്ലാതാക്കൂ
  2. വിനോദേട്ടാ,
    കഴിഞ്ഞ പോസ്റ്റുകളിലെ കാര്യമാത്ര പ്രസക്തമായ വരണ്ട വരികളേക്കാള്‍ മനോഹരമായിരിക്കുന്നു ഇത്തവണ..
    അക്ഷരങ്ങളില്‍ ബാല്യത്തിന്‍റെ, സ്നേഹത്തിന്‍റെ ആര്‍ദ്രത.!
    കാട്ടുവാസംകൊണ്ട് ഉണ്ടായതാണോ???
    പ്രകൃതി മനസ്സിനെ എത്രമാത്രം നിര്‍മലമാക്കുന്നല്ലേ....??
    ഫ്ലാഷ് ബാക്ക് തുടങ്ങിയത് ഇഷ്ടമായി. അതങ്ങനെ തുടര്‍ന്നാല്‍ മതിയായിരുന്നു, ഇടക്കിടെ തിരിച്ചുവരേണ്ടിയിരുന്നില്ല എന്നു തോന്നി.

    നാലും കൂട്ടി മുറുക്കി നിലമ്പൂര്‍ കാട്ടില്‍ ബ്രിട്ടീഷുകാർ നിര്‍മ്മിച്ച ഈ പ്രേതബംഗ്ലാവിന്‍റെ വാരന്തയില്‍  അലറി പെയ്യുന്ന മഴയിൽ കാടുനോക്കി കിടക്കുമ്പോള്‍........ ആഹ!!
    എന്താ ഒരു രസം..!!!
    മച്ചമ്പി സ്നേഹം വളരെ ഹൃദ്യമായി ഹൃദയത്തെ തൊട്ടു.!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്നെ കാട്ടു വാസിയാക്കി അല്ലേ ചങ്ങാതി..... കഴിഞ്ഞ കാലത്തെ തെറ്റ് മനസ്സിലാക്കി തന്നതിതു നന്ദി..... പ്രകൃതിയുടെ സഹവാസം കൊണ്ട് മാത്രമല്ല ചിലപ്പോള്‍ എനിക്കുള്ളിലും ഒരു നീര്‍ച്ചാലുണ്ടായിരുന്നിരിക്കാം......ഏതായാലും പ്രിയ്യമിത്രമേ.....വളരെ മനസ്സിലാക്കി എഴുതിയ കുറിപ്പ് ഒരു പ്രചോദനം തന്നെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.....സ്നേഹത്തിന്‍റെ ഭാഷയിൽ നന്ദി അറിയിക്കുന്നു...... എന്നെ ഇടക്ക് പോസ്റ്റ് ഇടണം എന്ന് ഓര്‍മ്മിപ്പിക്കുന്നതിനും....

      ഇല്ലാതാക്കൂ
  3. ആദ്യമായിട്ടാണ് ഇവിടെ.ജീവിതം മണക്കുന്ന വരികൾ.
    ഇഷടമായി.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ജ്യുവല്‍ വലിയ ഭാവനള്‍ ഇല്ലാത്ത ഒരാളാണ് ഞാൻ.... ആയതിനാൽ തന്നെ ജീവിതത്തിലെ ചില സംഭവങ്ങൾ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പറയാൻ ശ്രമിക്കുന്നു എന്നു മാത്രം.... താങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദി അറിയപ്പെടുന്നു.....

      ഇല്ലാതാക്കൂ
  4. ആഹാ...തിരോന്തരത്ത് നിന്നും ഞമ്മളെ നാട്ടിൽ.....!!!പോരട്ടെ ബാക്കി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അരീക്കോടന്‍ മാഷേ...... നമുക്ക് സ്വന്തം നാടൊന്നില്ല...... വീണിടം വിഷ്ണു ലോകം..... അതുകൊണ്ടാവണം ധാരാളം അനുഭവങ്ങൾ ഉണ്ടായത് എന്നു തോന്നുന്നു.....

      ഇല്ലാതാക്കൂ
  5. ജീവിതം മണക്കുന്ന വരികൾ... ഓർമകൾക്ക് വാസനപ്പുകയിലയുടെ സുഗന്ധം! ഇത്തരം കസിൻസ് ഉണ്ടാവുക എന്നത് ഒരു ഭാഗ്യമാണ് അല്ലേ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തീര്‍ച്ചയായും കൊച്ചു ഗോ..... വാസനപുകയിലയുടെ സുഗന്ധം.....
      ഒരു മച്ചമ്പിയെ പരിചയപ്പെടുത്തിയുള്ളു ഈ മോഡല്‍ രണ്ടുമൂന്നെണ്ണം ഇനിയുമുണ്ട് അവരുടെ ലീലവിലാസങ്ങള്‍ വഴിയേ വരും

      ഇല്ലാതാക്കൂ
  6. വിനോദ്,നല്ല ഒഴുക്കുള്ള ഭാഷ.തുടരട്ടെ..................

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വെട്ടത്താന്‍ ചേട്ടാ .....വിലയേറിയ വാക്കുകള്‍ക്ക് സ്നേഹത്തോടെ നന്ദി അറിയിക്കുന്നു......

      ഇല്ലാതാക്കൂ
  7. ബാക്കീം കൂടെ വരട്ടെടെ വിനോദെ. പകുതീല് വച്ച് വല്ലതും പറയുന്നത് ശരിയല്ലല്ല്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബിപിൻ സാര്‍.....ഉടനേ കെട്ടഴിച്ചു വിടാം..... വിലയേറിയ അഭിപ്രായത്തിനു കാത്തിരിക്കുന്നു

      ഇല്ലാതാക്കൂ
  8. വളരെ മനോഹരമായി തന്നെ
    തെളിനീരുപോലുള്ള ഭാഷയാൽ ചമച്ച
    കവിത തുളുമ്പുന്ന എഴുത്താണല്ലോ ഭായ്...ബക്കി കൂടി പോരട്ടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മുരളിയേട്ടാ തുഞ്ചന്‍ പറമ്പിന്‍റെ ഓര്‍മ്മകള്‍ മനസ്സിലുണ്ട്..... പൂരം പൊളിച്ചടുക്കിയോ??.....ഈ വരവിന് ഭയങ്കര സന്തോഷം ഉണ്ട് .....വിലയേറിയ അഭിപ്രായത്തിനു നന്ദി......

      ഇല്ലാതാക്കൂ
  9. വായനക്കരന് വായനാസുഖം നല്‍കുന്ന നല്ലൊരു ശൈലി.
    തുടരട്ടെ...
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തങ്കപ്പൻ സാര്‍ .... താങ്കളുടെ വരവിന് ആദ്യം നന്ദി പറയട്ടെ.....ആശംസകൾ നെഞ്ചിലേറ്റുന്നു....വിലയേറിയ വാക്കുകള്‍ക്കും നന്ദി അറിയിക്കുന്നു

      ഇല്ലാതാക്കൂ
  10. ഞാനും ആദ്യമായാണിവിടെ.. ഗൃഹാതുരത്വം തുളുമ്പുന്ന ഓർമകൾ.. ഓർമകൾക്ക് വാസനപ്പുകയിലയുടെ ഗന്ധം.. തുടരട്ടെ.. :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കുഞ്ഞുറുമ്പിന് സൂര്യവിസ്മയത്തിലേക്ക് സുസ്വാഗതം....സ്നേഹോഷ്മളമായ വാക്കുകള്‍ക്ക് നന്ദി അറിയിക്കുന്നു....തുടരാം.....

      ഇല്ലാതാക്കൂ
  11. രണ്ടെണ്ണം വിട്ട കാര്യം ഒരിക്കലും മറക്കില്ലാല്ലെ.
    ബാക്കി കൂടി വേഗം പോരട്ടെ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അശോകേട്ടാ രണ്ടെണ്ണം വിട്ടാലെ പലരുടേയും കഥകൾ അവരോട് പോലും ചോദിക്കാതെ ഇറങ്ങി വരികയുള്ളൂ...... നമ്മള്‍ നല്ല കേള്‍വിക്കാരാവുക അടുക്കി പെറുക്കിവയ്ക്കുക ......വഴി എളുപ്പമല്ലേ.....

      ഇല്ലാതാക്കൂ
  12. ആ തിരുവന്തോരം ശൈലി രസമായിട്ടുണ്ട് വിനോദ്. സാഹിത്യഭാഷയിലൂടെയുള്ള എഴുത്തുരീതി നല്ല മികവു പുലർത്തുന്നു. എല്ലാ ആശംസകളും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അമ്മയുടെ പൊന്നു മോനല്ലേ ഞാൻ....അഅതുകൊണ്ടാവണം..... ആ ശൈലിയും പെട്ടെന്ന് വഴങ്ങുന്നത്... നന്മയൂറും വാക്കുകള്‍ക്ക് നന്ദി....

      ഇല്ലാതാക്കൂ
  13. ആദ്യമാണെന്ന് തോന്നുന്നു ഇവിടെ ,,വന്നത് നിരാശയായില്ല നല്ല ശൈലിയും വായനാസുഖവും ,,,തുടരും എന്ന് പറഞ്ഞത് കൊണ്ട് വീണ്ടും വരാം ,,അപ്പോഴേക്കും ആ കെട്ടൊന്നിറങ്ങട്ടേ :)

    മറുപടിഇല്ലാതാക്കൂ
  14. ഫൈസല്‍ ഭായി.... സൂര്യ വിസ്മയത്തിലേക്ക് സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു...തങ്ങളെ പോലെ എഴുതി തെളിഞ്ഞവരുടെ വാക്കുകള്‍ എന്നെപോപോലുള്ള പുതിയ ആളുകള്‍ക്ക് വലിയൊരു പ്രചോദനം ആണ്... വിലയേറിയ വാക്കുകള്‍ക്ക് നന്ദി ..വീണ്ടും വരിക.....

    മറുപടിഇല്ലാതാക്കൂ
  15. സ്വദേശിയും വിദേശിയും ചേർന്നാൽ ക്വിറ്റിന്ത്യാസമരം വായിലൂടെ പുറത്തുചാടുമെന്നാണ് പ്രമാണം..... മഴക്കാടുകളെ നോക്കി നാലും കൂട്ടിയുള്ള ആ മുറുക്കും വാസനപ്പുകയിലയും സാമാന്യം നല്ല വെറ്റില മുറുക്കുകാരനായ എന്നെ വല്ലാതെ കൊതിപ്പിക്കുന്നു.....

    നിലമ്പൂർ കാട്ടിലെ പഴയ ബ്രിട്ടീഷ് ബംഗ്ലാവിൽ നിന്ന് തുടങ്ങി ഓർമ്മകളെ ജീവിതവഴികളിലേക്ക് കാപട്യമേതുമില്ലാതെ തുറന്നുവെക്കുന്ന ഈ രീതി ഇഷ്ടമായി......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രദീപ് ഭായ്.....നാലും കൂട്ടി മുറുക്ക് ഒരു സുഖമാ.... പിന്നെ ബീഡ കല്‍ക്കത്ത420 സ്വീറ്റ് പൗഢര്‍ ഇട്ടിട്ട് ഒരു പിടി പിടിച്ച എന്തൊരു രചിയാ..... നേരിയ മന്ദാരത്തില്‍ എന്തെങ്കിലും വായിച്ചോണ്ടിന്നാല്‍ സ്വര്‍ഗ്ഗം കൈവെള്ളയില്‍ വരും....
      പ്രചോദനമാവുന്ന നന്മപൂക്കുന്ന വാക്കുകള്‍ക്ക് ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദി പറയുന്നു.....

      ഇല്ലാതാക്കൂ
  16. പച്ചയായ ജീവിതമുഹൂര്‍ത്തങ്ങളെ മനോഹരമായി വരച്ചുവച്ച ലളിതമായ അവതരണം.. മനസ്സ് വലതുവശം ചേര്‍ന്ന് നടക്കാന്‍ തുടങ്ങി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മുഹമ്മദ് ഭായ്.....സൂര്യ വിസ്മയത്തിലേക്ക് സ്വാഗതം.... നല്ല വാക്കുകള്‍ കൊണ്ട് സ്നേഹം പങ്കു വയ്ക്കുന്ന പ്രിയ മിത്രമേ....നമുക്ക് ഹൃദയത്തിന്‍റെ വലതു വശം ചേര്‍ന്ന് നടക്കാം.....

      ഇല്ലാതാക്കൂ
  17. ജീവിതത്തോട് സംവദിക്കുന്ന ശൈലി.. ആദ്യവരവാണു ഇനി വരാം.. തുടരട്ടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സൂര്യ വിസ്മയത്തിലേക്ക് സഹര്‍ഷം സ്വാഗതം.... പ്രചോദിതാം വാക്കുകള്‍ക്ക് ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദി അറിയിക്കുന്നു......റൈനീ ഡ്രീംസ്.....

      ഇല്ലാതാക്കൂ
  18. ഞാനും വന്നിരിക്കണൂ .നിയ്ക്കും ഇഷ്ടായി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. UMA ജി .മഴയെ സ്നേഹിക്കുന്ന താങ്കൾക്ക് സൂര്യനെ സ്നേഹിക്കുന്നവന്‍റെ സൂര്യവിസ്മയത്തിലേക്ക് സുസ്വാഗതം.......നല്ല വാക്കുകള്‍ക്ക് നന്ദി.....

      ഇല്ലാതാക്കൂ
  19. അസുഖം അല്പം വൈകിപ്പിച്ചു .ക്ഷമിക്കണേ .....
    ഇവിടെ മറ്റെവിടെയും കാണാത്ത പുതിയൊരു 'ജീവല്‍ ചീന്ത്' അതിമനോഹരമായി നിവര്‍ത്തിയിട്ടിയിരിക്കുന്നു .ഈ അക്ഷര സൗഭാഗ്യം സര്‍ഗ്ഗ സിദ്ധമാണ് ....അതു കൊണ്ടു തന്നെ വരികളിലെ ആത്മാവിനെ അനുവാചന്‍ അതി വേഗം തിരിച്ചറിയുന്നു ....അടുത്ത ഭാഗത്തിനായി തിരക്കു കൂട്ടുന്നു ..അഭിനന്ദനങ്ങള്‍ ...ഇനിയും വരാം !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മുഹമ്മദ് കുട്ടി സാര്‍ .......
      മനസ്സില്‍ തൊട്ടുള്ള സ്നേഹമാര്‍ന്ന വാക്കുകള്‍ വലിയൊരു പ്രചോദനമാണ്.....മുന്നോട്ടുള്ള യാത്രയിൽ ഈ വാക്കുകള്‍ വഴി വിളക്കുകളാണ്....വിലയേറിയ വാക്കുകള്‍ക്ക് ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദി പറയുന്നു

      ഇല്ലാതാക്കൂ
  20. ഒഴുക്കുള്ള സുഖകരമായ വായന സമ്മാനിച്ചു..

    മറുപടിഇല്ലാതാക്കൂ
  21. താൽപ്പര്യത്തോടെ വായിച്ചു. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  22. അസൂയാവഹമായ എഴുത്ത്....അതിമനോഹരം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹരീഷ്.....വളരെ വലിയ വാക്കുകള്‍ക്ക് സ്നേഹത്തിന്‍റെ ഭാഷയിൽ നന്ദി അറിയിക്കുന്നു......

      ഇല്ലാതാക്കൂ
  23. നല്ല എഴുത്ത് ...അഭിനന്ദനങ്ങൾ ...ഇനി അടുത്ത ഭാഗം വായിക്കട്ടെ ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അശ്വതി... നന്മയൂറുന്ന വാക്കുകള്‍ക്ക് ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദി....

      ഇല്ലാതാക്കൂ
  24. തെളിനീരുപോലുള്ള വായന തന്നെ.
    അടുത്ത ഭാഗം നോക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. റാംജിയേട്ടന്‍ ...എന്നെ വായിക്കുന്നു എന്നുള്ളത് തന്നെ അംഗീകാരമാണ്.. പിന്നെ കമന്‍റും കൂടി ചെയ്താല്‍ അതില്‍ പരം ആനന്ദം വേറെന്തുണ്ട്..... സ്നേഹവായനക്ക്....ഒരായിരം നന്ദി....

      ഇല്ലാതാക്കൂ
  25. അങ്ങനെ ഞാനും വന്നു ഇവിടെ... ഒരു ബോഞ്ചി വെള്ളങ്ങളും കുടിച്ച് ഈ മുടുക്കിലൂടെ കയറി ഇനി അടുത്ത ലക്കത്തിലേക്ക് നീങ്ങട്ടെ വിനോദ്... :)

    മറുപടിഇല്ലാതാക്കൂ
  26. വിനുവേട്ടന്‍റെ വരവ് ഒരു കതിന പൊട്ടിയ തോന്നലുണ്ടാക്കി..... സൂര്യ വിസ്മയത്തിലേക്ക് ഹൃദയത്തിന്‍റെ ഭാഷയിൽ സുസ്വാഗതം.....
    മുടിക്കിലൂടെ പോണതു കോള്ളാം ..... ചര്‍ക്കാതെ നോക്കണം......
    വന്നതിനും വായനക്കും സ്നേഹവാക്കുകള്‍ക്കും ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു........

    മറുപടിഇല്ലാതാക്കൂ
  27. തുടക്കം ലളിതം
    എന്നാൽ ഗംഭീരം

    പക്ഷെ അങ്ങോട്ട്‌ ചെന്നപ്പോഴല്ലേ .....!അമിട്ട് പൊട്ടട്ടെ പൊട്ടട്ടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബൈജു ഭായ്..... വളരെ വലിയ വിലയിരുത്തൽ.... സ്നേഹവാക്കുകള്‍ക്ക് ഹൃദയഭാഷയില്‍ നന്ദി പറയുന്നു......

      ഇല്ലാതാക്കൂ
  28. >
    അതെന്തര് അപ്പീ?
    എഴുത്ത് നല്ല സൊയമ്പൻ തന്നെ തള്ളെ..
    ഇപ്പൊ ഒഴുക്കുണ്ട്...
    പിന്നെ..രണ്ടെണ്ണം വിടാതെയും ഇതേ എഴുത്ത് വരും കേട്ടോ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഗുരുവേ..... സ്നേഹവാക്കുകള്‍ക്ക് ഒരായിരം നന്ദി.....
      ഒരിക്കലും രണ്ടെണ്ണം നിര്‍ത്തിയിരിക്കുകയാണ് രണ്ടും ഇതുവരെ കൂടി ചേര്‍ന്നിട്ടില്ല..... കൂടിച്ചേരുകയുമില്ല.....അതുറപ്പ്....

      ഇല്ലാതാക്കൂ
  29. ഒന്നാം ഭാഗം കടന്നു...ഇഷ്ട്ടമായി....ആശംസകള്‍....അടുത്ത ഭാഗത്തിലേക്ക് പോകട്ടെ.......!

    മറുപടിഇല്ലാതാക്കൂ
  30. വളരെ നന്നായി എഴുതിയിട്ടുണ്ട്. ഇനിയും എഴുതൂ.ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  31. ഭാഗം ഒന്നു് ..ഇനി ഞാൻ രണ്ടിലേയ്ക്ക് പോകട്ടെ.

    മറുപടിഇല്ലാതാക്കൂ
  32. ഇതിവിടെയൊന്നും നിക്കൂലാ... ഓർമ്മേള് ണ്ടായാ പോരാ.. ദ്ങ്ങനെ എഴ്തി വെയ്ക്കാൻ കഴിയണം

    ലവ് യു എഴ്ത്താരാ

    മറുപടിഇല്ലാതാക്കൂ

രാജ ആവുന്നവർ

ഇതൊരു കുഞ്ഞു കുടുംബത്തിൻ്റ കഥയാണ് ക്ലീഷേ ഉണ്ട്. വിധി കാണിക്കുന്ന ക്ലീഷേയ്ക്ക്  കഥാകാരനായ എനിക്കിതിൽ യാതൊരു പങ്കുമില്ലെന്ന കാര്യം ഓർമ്മിപ്പിക...