2015, ജൂലൈ 2, വ്യാഴാഴ്‌ച

മലമുകളിലെ തെളിനീര്‍ച്ചാലുകള്‍ ഭാഗം 3

           മായ കാഴ്ചകള്‍..... കാഴ്ചമറച്ച മനസ്സിന്‍റെ ഇരുട്ടില്‍ നിന്നും യാഥാർത്ഥ്യത്തിന്‍റെ പകല്‍ വെളിച്ചം മനസ്സിന്‍റെ നന്മയെ ഊതിയണര്‍ത്തി.

         തെറ്റും ശരിയും തിരിച്ചറിയുകയും ; തെറ്റു പറ്റിയാല്‍ മറയില്ലാതെ തിരുത്തണമെന്നതും....തെറ്റിന്‍റെ വഴിയിലെ സ്വാര്‍ത്ഥതയേക്കാള്‍ നേരിന്‍റെ വഴിയിലെ വേദനക്ക് സുഖമുണ്ടെന്ന് പഠിച്ചതും; നേര്‍വഴിക്കു നടത്തിയതും  അച്ഛനാണ്....ഒരു പ്രാവശ്യം അതോര്‍ത്താല്‍ മതി.....ഹിമാലയം വീണാലും താങ്ങി നില്‍ക്കും

തലച്ചോറിനുള്ളില്‍ വിസ്ഫോടനം നടത്തുന്ന വീരഭദ്രാധീശ്വരന്മാര്‍ എന്നെ യാഗാശ്വമായി മാറ്റുകയായിരുന്നു......

"മച്ചു ...... അവളെ കെട്ടാന്‍ സമ്മതിക്കാത്ത നിന്‍റെ മാമന്‍ കശ്മലന്‍ കംസനെ നമുക്ക് തട്ടാം...അവളേം കൊണ്ട് നമുക്ക് പോകാം...നിങ്ങളുടെ കല്യാണം ഇന്ത്യയിൽ എവിടെ വച്ചും ഞാൻ നടത്തിതരും .... എനിക്കതിനാളുണ്ട് ....വാ... മച്ചു....ഇപ്പോ തന്നെ വിളിച്ചിറക്കാം"

വയറ്റിനുള്ളിലെ വീരഭദ്രന്‍ വായിലൂടെ നിറയൊഴിച്ചു......... ഗര്‍ജ്ജിച്ചു എന്‍റെ ശബ്ദം കൊണ്ടകെട്ടി മലയുടെ മുകളില്‍ എത്താതിരിക്കാന്‍ മച്ചു എന്‍റെ വായ പൊത്തി.ചേട്ടനെന്നെ പിടിച്ചിരുത്തി

"എടേയ് എന്തര് പാടെടേയ്.....അറുമ്പാതം വരൂലല്ല്(രക്ഷയില്ലല്ലോ).....എന്തര് പൊങ്ങ് പൊങ്ങണത്... കമ്പത്തിന് (വെടിക്കെട്ട്)തീ കൊടുത്താ..."

എന്‍റെ കാഴ്ചകള്‍ക്ക് ഇരുളിമ പടര്‍ന്നിരുന്നെങ്കിലും;ഉള്ളില്‍ തിളച്ചു മറിയുന്ന വീരഭദ്രന്‍റെ കുതിരശക്തിയെ പിടിച്ചമര്‍ത്താന്‍ മച്ചുവും കന്നാസ് ചേട്ടനും വല്ലാതെ ശ്രമിച്ചു കൊണ്ടിരുന്നു.... എനിക്കു ബോധമനസ്സിനു മനസ്സിലാവാത്ത കാരണത്താലുളവായ ദേഷ്യം എന്നോട് കലഹിച്ചു കൊണ്ടിരുന്നു....

"അപ്പീ അടങ്ങ്....മക്കള് ഷെമീര്..."

ചേട്ടനെന്നെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ട് തുടര്‍ന്നു........

"അപ്പി ....യെവനോടുള്ള ദ്യാഷ്യം കൊണ്ടല്ല അയ്യാള് പെണ്ണിനെ കൊടുക്കൂലന്ന് പറേണത്....."

തെല്ല് നിര്‍ത്തി കൈയ്യിലിരുന്ന കന്നാസില്‍ ഒരു ഗ്ലാസ് നിറയെ ഒഴിച്ച് ഒറ്റപ്പിടി..... ആന വലിയൊരു പഴക്കുല വിഴുങ്ങിയ ലാഘത്തോടെ.... കീഴ്ത്താടികോട്ടി അര ടണ്‍ വായു വലിച്ചെടുത്ത് നല്ല അച്ചാര്‍ തൊട്ടു നക്കിയ പോലെ ഒരു ഞൊട്ടയും വിട്ടു.....അടുത്തു നിന്ന മത്തന്‍റെ ചെടിയിൽ നിന്നും ഒരു തൂമ്പ് കടിച്ചു കൊണ്ട് ആത്മാവില്‍ നിന്ന് വാക്കുകള്‍ ഇറങ്ങി വരാൻ വേണ്ടിയെന്നോണംബീഢിക്ക് തീ കൊളുത്തി ഇരുത്തി യൊരു പുക വിട്ടു കൊണ്ട് തുടര്‍ന്നു......

"വിനാദേ നീ കേള്....."

ഈ മാങ്ങാമോറന്‍ കരിഭൂതം കശ്മലന് എന്‍റെ പേരറിയാമായിരുന്നു എന്നിട്ടാണ് എന്നെ അപ്പി ചപ്പിന്നും ...എടേയ് കിടേയ്ന്നും മറ്റും വിളിച്ചത്.....ആ കന്നാസുകാരന്‍റെ ചെളുക്ക നോക്കി ഒന്നു പളുങ്കാനാണ് തോന്നിയത്....എന്‍റെ മനസ്സുവായിച്ചന്നോണം മച്ചു എന്‍റെ കൈ കടന്നു പിടിച്ചു....കന്നാസ് മെല്ലെ വിരിഞ്ഞു തുടങ്ങി.....മച്ചുവിനെ ചൂണ്ടി അയാൾ പറഞ്ഞു.....

"കൂടെയിരുത്തി കൊണ്ട് പറയണതല്ല കേട്ടാ.....യെവന്‍ നിന്‍റെ മച്ചമ്പി ഇന്നു വരെ ഒരുത്തനേ ഇച്ചിപ്പോ എന്നു പറഞ്ഞിട്ടുമില്ല ; ഇന്നുവരെ പറയിപ്പിച്ചിട്ടുമില്ല..... നല്ല തങ്കപ്പെട്ട സുബായിതം(സ്വഭാവം).... എന്തര് പറഞ്ഞാലും വെളുക്കേ ചിരിച്ചോണ്ടിരിക്കും...... നല്ല ജ്വാലിയുണ്ട് (ജോലി)....രണ്ടു പൈസയുണ്ടാക്കുന്നുമുണ്ട് ..... പിന്നേം അയാള് യെവന് പെണ്ണിനെ കൊടുക്കാതിരിക്കാന്‍ കാരണവുണ്ട്.....അതൊരു കഥയാണ്....."

എന്‍റെ കൈയ്യില്‍ തെരുപ്പിടിച്ചു കൊണ്ടിരിക്കയാണെങ്കിലും; മച്ചുവിന്‍റെ നോട്ടം നിലത്തായിരുന്നു ......ഇപ്പോള്‍ നടക്കുന്ന ചര്‍ച്ച തന്നെ കുറിച്ചല്ല വേറെയാരെയൊ..... സംബന്ധിച്ചുള്ളതാണ് എന്ന ഭാവം വീണ്ടും അരിശം കയറ്റി . എന്തെക്കൊയൊ പറയാൻ നാവു തരിച്ച എന്നെ കന്നാസുചേട്ടന്‍റെ മൂക്കടഞ്ഞ ശബ്ദം തരിപ്പ് ഇറക്കി..... വീരഭദ്രന്‍റെ വീര്യം കെട്ടുപൊട്ടിച്ച് നിലത്തിറങ്ങുകയായിരുന്നു..... അതുകൊണ്ട് തന്നെ പറയുന്നതിനേക്കാള്‍ സുഖം കേള്‍ക്കാനായിരുന്നു.....

"എടേയ് അപ്പീ..... യെവന്‍റെ അച്ഛനും മാമനും പയങ്കര കൂട്ടുകാറായിരുന്ന് കേട്ടാ.... രണ്ടാളായിരുന്നെങ്കിലും ഒരുയിരാരുന്ന്.... എന്തര് പ്രശ്നങ്ങള് വന്നാലും രണ്ടുപേരും മീശത്തിന് മാറൂല്ല...ഇവരുടെ അടുത്തൂന്ന് എത്ര നാടാന്മാര് അടി വാങ്ങിച്ച് കെട്ടിയിട്ടുണ്ടെന്നറിയാമോ....... ഒന്നുപറഞ്ഞ് രണ്ടിന് ചവിട്ടികേറ്റി കൊടുക്കും..... ഇതൊക്കെ കണ്ട് പൊറുതിമുട്ടി കാളിപ്പന്‍നാടാരും പിന്നെ കൊറേ നാടാപ്പയ്യന്മരു ചേന്ന്... ചന്ത ദെവസം ആറുകാണീ ചന്തേല് വച്ച് അടിയൊണ്ടാക്കി....രണ്ടുപേരും ചേന്ന് മൂന്നെണ്ണത്തിനെയാ വെട്ടിമലത്തിയത് ....."

"ആഹാ!! മൂന്നും ചത്തോ????"

ഞാൻ പരിഹാസശരം തൊടുത്തു.... കാരണം ഒറ്റ പിടിക്ക് താഴെ പോയ ഒരാളോട് പരിഹാസമല്ലാതെ മറ്റെന്താണ് തോന്നുക.....അയാൾ  നേരത്തെ ആ പറഞ്ഞ ഒറ്റവാക്ക് അതെന്നില്‍ കോപം പടര്‍ത്തികൊണ്ടിരുന്നു..... എന്‍റെ പരിഹാസം കന്നാസിനു ശുണ്ഡി വരുത്തുന്നതായിരുന്നു... വല്ലാത്ത ഭാവത്തോടെ എന്നെ നോക്കിയ ശേഷം അര ഗ്ലാസ് വീരഭദ്രനെ വിഴുങ്ങി വായു വലിച്ച് ഞൊട്ട വിട്ടു....അതിലും വലിയ പരിഹാസത്തോടെ വര്‍ദ്ദിത വീര്യത്തോടെ എന്നെ ആക്രമിച്ചു.....

                                                                       "എടേയ് നിനക്കെന്തരറിയാം..നീയല്ലാം കൊച്ച്...... അതിനു ശേഷവാണ് നായന്മാര് പെണ്ണുങ്ങക്ക് മരിയാദിക്ക് വഴി നടക്കാനായത്... അതുവരെ നാടാന്മാര് എന്തര് പൊളപ്പ് പൊളച്ചത് ....അറിയാമോ... കൂക്കുവിളിയും.... അര്‍ത്ഥം വച്ചു പറച്ചിലും.....അതുകൊണ്ടന്തര് ഇപ്പഴായാലും... ഒരലോഗിയവും(ഒരലോഹ്യവും) ഇല്ല കേട്ടാ...."

ബീഢിയൊരണ്ണം എടുത്ത് ചുണ്ടിന്‍റെ വലതു കോണില്‍ വച്ച് കലാപരമായി തീകൊടുത്ത് ഇരുത്തി നാലഞ്ചു പുകയെടുത്ത് കഥ പറഞ്ഞ് തുടങ്ങുമ്പോള്‍ വായില്‍ നിന്ന് നീരാവി പോലെ പുക വരുന്നുണ്ടായിരുന്നു കറ പിടിച്ച വായിലൂടെ വരുന്ന വാക്കുകളില്‍ കറയേതുമില്ലെന്ന് അയാളുടെ മുഖം പറയുന്നുണ്ടായിരുന്നു..... ഈ കഥകളെല്ലാം കേട്ടു തഴമ്പിച്ചതു കൊണ്ടാവണം നിസ്സംഗതാ മനോഭാവമായിരുന്നു മച്ചുവിന്‍റെ മുഖത്ത്....എങ്കിലും... എന്തോ പറയുവന്‍ വെമ്പുന്ന ചുണ്ടില്‍ വാക്കുകള്‍ പറ്റിപ്പിടിച്ചിരിക്കുന്നത് എനിക്കു കാണാം....വീരഭദ്രേശ്വരന്‍റെ ശബ്ദമാണ് ഉണര്‍ത്തിയത്.... ആക്രമണത്തിന്‍റെ മൂര്‍ച്ച കുറഞ്ഞിരുന്നു.....

"ചേഴക്കാരാ കേട്ടാടേയ്.....ജയിലീന്ന് പുഷ്പം പോലെ എറങ്ങി വന്നപ്പ നാട്ടുകര്‍ക്ക് എന്തര് ബഹുമാനങ്ങള് അറിയാമോ??... നാട്ടിലാണെങ്കീ...പയങ്കര സമാധാനങ്ങളും.....പിന്നെ നീ കേട്ട പോലെ മൂന്നും ചത്തില്ല കേട്ട ജീവനോടെ ഒണ്ടായിര്ന്ന്... കഴിഞ്ഞ കൊല്ലം ഒരെണ്ണത്തിനെ കാലന്‍ കൊണ്ട് പോയികളഞ്ഞ്...."

തെല്ലിട നിര്‍ത്തി ബീഢിയുടെ അവസാനപുക ആസ്വദിച്ചെടുത്ത് കുറ്റി തെറ്റിയെറിഞ്ഞ് തുടര്‍ന്നു

" രണ്ടുപേരും വേറെയാവണ വരെ ആറുകാണീല് നല്ല ജീവനുള്ളവനാരും കുഴിതുരുമ്പ്  (തരികിട)കാണിച്ചിട്ടില്ല....."

കാര്യം പറയാതെ കാടു കേറിപോകുന്ന പടുപിശാചിന്‍റെ തലക്കൊരെണ്ണം കൊടുത്താലോന്നു പലവട്ടം ആലോചിച്ചതാ..... പിന്നെ കൈയ്യിലിരിക്കുന്ന കന്നാസ്സിലാണ് നമ്മുടെ ഹൃദയം എന്നുള്ളതു കൊണ്ടാണ്‌ ക്ഷമിച്ചത്....പക്ഷേ അതിനേക്കള്‍ ശക്തമായ രീതിയിൽ ഒരു ചോദ്യം എന്നെ മദിച്ചു കൊണ്ടിരുന്നു....സഹജമായ സംശയത്തോടെ അത് പുറത്ത് ചാടി....

"വേറെയായെന്നോ....എന്തിന്"

"അതുതന്നെടേയ് അപ്പി പറഞ്ഞോണ്ടു വരണത്....ആ കാരണം തന്നെയാണ് ഇവനെ കൊണ്ട് ആ പെണ്ണിനെ കെട്ടിക്കാന്‍ പൂനന്നായര് സമ്മദിക്കത്തേന്‍റെ കാരണോം...."

കഥനിര്‍ത്തി കന്നാസു പൊക്കിയപ്പോഴേ ഞാൻ പറഞ്ഞു ......

"ഒഴിക്ക് ചേട്ടാ മുപ്പതിനെനിക്കും...ഈ കഥയൊക്കെ കേട്ടിട്ട് എന്‍റെ തലയാ ചൂടാവുന്നത്....."

ഒരു ചെറു ചിരിയോടെ ഗ്ലാസ്സിലേക്ക് കന്നാസ്സു കമ്ഴത്തുമ്പോള്‍....ലോകം നിന്നെക്കാളേറെ കണ്ടവനാ ഞാൻ എന്നൊരു ഭാവം മുഖത്തുണ്ടായിരുന്നു..... എനിക്കൊഴിച്ച സാധനം എനിക്ക് മുമ്പ് മച്ചു വാങ്ങി വിഴുങ്ങി ......... വീരന്‍ അന്നനാളംവഴി ചെറു കുടലിലേക്ക് റൂട്ട് മാര്‍ച്ച് നടത്തുന്നതിന്‍റെ തത്സമയ സംപ്രേഷണം മുഖം തന്നു കൊണ്ടിരിന്നതു കൊണ്ട് സാധനം മുന്നത്തേതിലും സ്വയമ്പനാണെന്ന അറിവില്‍ പുളകിതനായി..... ഞാനും ഒന്ന് പുളകിതനായി.... കന്നാസ്സുകാരന്‍ സ്വയം ഒന്നു പുളകിതനാക്കിയ ശേഷം ..... കീഴ്ത്താടി കോട്ടി ..... വായു വലിച്ചു......ഞൊട്ടവിട്ടു.,.

"യെവന്‍റെ അച്ഛൻ ജപ്പാനായിരുന്നു... പെണ്ണു വിഷയത്തില്‍ ....ഏത് ..ജാതി കുലം.... അങ്ങനെ ഒന്നുമില്ല....കണ്ട കാണിക്കറടത്തൊക്കെ കേറിയെറങ്ങും.... വളക്കാന്‍ ഇന്നതൊന്നുമില്ല ..... കാശെങ്കീകാശ്.....പ്രേമൊങ്കീ പ്രേമം...ബാലല്‍ കാര്യം നേടണോങ്കീ അതും......ആരും ചോദിക്കാന്‍ ചെല്ലൂല്ല....ഒന്ന് വലിയ ജമ്മികള്.... കുടുമ്മക്കാര്(കുടുംബം).... പിന്നെ അതും പോരാതെ ആറുകാണീലെ ചട്ടമ്പികള്..... അങ്ങേരും പൂനന്‍ നായരും കശപിശ ഒണ്ടാവുന്നതിന്‍റെ കാരണം ഇതായിരുന്ന്......പൂനന്‍ നായര്‍ക്ക് ഈ ഏര്‍പ്പാട് ഇഷ്ടമല്ല.... അതുകൊണ്ടാണ് വക്കാണം ഒണ്ടായതും.... ആ അങ്ങേരൊപ്പമാണ് സ്വന്തം ഒടപ്രന്നോള് (കൂടെ പിറന്നവള്‍,സഹോദരി) യെവന്‍റെ അമ്മ ....യെവന്‍റെ അച്ഛന്‍റെ കൂടെ എറങ്ങിപ്പോയത്."

കഥ ഇത്രയും ആയപ്പോഴെ മച്ചു എണീറ്റു.... ബാക്കി കഥ ഞാൻ പറയാം ചേട്ടാ....കാശും കൊടുത്ത് റോഡിലിറങ്ങി പതിവിനെതിര്‍ ഭാഗത്തേക്ക് കാളി മല ഭാഗത്തേക്ക് മച്ചു നടന്നു..... മച്ചുവിന്‍റെ അച്ഛനും മാമനും കൂടി ഭരിച്ചിരുന്ന ആറുകാണി ചന്ത കഴിഞ്ഞു കാളി മല കയറ്റം വരെയും മച്ചു മൗനമായിരുന്നു.... നടത്തം നിര്‍ത്തി മച്ചു എന്‍റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു..

"മച്ചമ്പിക്കെന്നോട് .....ദേഷ്യമുണ്ടോ"

"എന്തിന്" ഞാൻ "

എന്‍റെ അച്ഛന്‍റെ കഥകള് കേട്ടിട്ട്"

"ഒരിക്കലുമില്ല.... കാരണം നിന്‍റെ അച്ഛനിലെ ആ പഴയ മനുഷ്യൻ എന്നേ മരിച്ചു പോയിരിക്കുന്നു.... അതിലെ ഏറ്റവും വലിയ തെളിവാണ് നീ മച്ചു... നിന്‍റെ ജോലി ....ജീവിതം ...സ്വഭാവം.... ഇതൊക്കെ ശരിയായ ദിശയിൽ ക്രിയാത്മകമായി അദ്ദേഹം നയിച്ചതിന്‍റേതാണ്...."

മച്ചുവിന്‍റെ മുഖത്ത് ഉരുണ്ടു കൂടിയ കാര്‍മേഘം മാറി ...ചെറു പുഞ്ചിരി എത്തി.....തലയാട്ടി കൊണ്ട് മച്ചമ്പി പറഞ്ഞു....

"വെറുതെയല്ല കൊച്ചച്ചന്‍ പറേണത്..... മച്ചമ്പിക്ക് മര്‍മ്മം നോക്കി അടിക്കാനറിയുമെന്ന്..."

"മാമനങ്ങനെ പറഞ്ഞോ....."

"മച്ചമ്പീരാ അച്ഛന്‍റെ സ്വഭാവമാണ് മച്ചമ്പിക്ക് കിട്ടിയതെന്ന്.....നാക്കും കൈയ്യും ഒരുപോലെയാണെന്ന്"

"ഏയ് അങ്ങനൊന്നുമില്ല..... നേരത്തെ മുന്‍കൂട്ടി കണ്ട് ഒന്നും ചെയ്യാറില്ല....പെട്ടെന്ന് തോന്നുന്നത് ചെയ്യും അത്രതന്നെ ..."ഞാൻ പറഞ്ഞു

"എന്നിട്ടാണോ എന്‍റെ മാമനേ തട്ടിയിട്ടത്..... അങ്ങേരുടെ മുമ്പില്‍ നിന്ന് ഇന്നു വരെയാരും ഛീ പ്പോ എന്ന് പറഞ്ഞിട്ടില്ല"

എന്‍റെ തല ചൂടായി

"അതിന്‍റെ കുറവാണ് ഞാൻ തീര്‍ത്തത്....മച്ചു അതു വിട് നമ്മുടെ പ്രശ്നം പിന്നെ പറയാം ...ഇപ്പോള്‍ ബാക്കി പറയൂ....അതറിഞ്ഞാലേ മുന്നോട്ടുള്ള വഴി കാണാനാവുകയുള്ളു"

മച്ചു ഒതുങ്ങി...സഹായത്തിന് ഞാനുണ്ടാവുമെന്ന ഉറപ്പുള്ളതു കൊണ്ടാവണം...... കുറച്ച് സമയം ആലോചിച്ചു പറഞ്ഞു തുടങ്ങി.....

"മച്ചു ഈ സാഹസങ്ങളൊക്കെ കാണിക്കുമ്പോഴും അച്ഛന് ഒരു പെണ്ണിനെ ഇഷ്ടമായിരുന്നു.... ആത്മാര്‍ത്ഥമായി സ്നേഹിച്ചിരുന്നു.... വളക്കാന്‍ ആവുന്നത്ര നോക്കി ചരിത്രം അറിയാവുന്ന പെണ്ണ് വളഞ്ഞില്ല......പലപ്പോഴും തലനരിഴക്കാണ് പെണ്ണ് രക്ഷപെട്ടത്...."

കുറച്ച് നിര്‍ത്തി പറഞ്ഞ് കേട്ട ഓര്‍മ്മയില്‍ നിന്ന് മറന്നു പോയ ചിലത് ഓര്‍ത്തെടുക്കാനെന്നോണം ദീര്‍ഘ നിശ്വാസം വിട്ട് മച്ചു തുടര്‍ന്നു.....

"ഒരു ദിവസം ചുള്ളിയൊടിക്കാന്‍ കൊണ്ടകെട്ടി മലയുടെ ചെറിയ പാറയിലെത്തിയ പെണ്‍കുട്ടി ചെന്ന് പെട്ടത് അച്ഛന്‍റെ മുന്നില്‍..ഏറെ നാള്‍ കൊണ്ട് നടന്ന ആഗ്രഹത്തിന്‍മേലാവണം. പുള്ളി കേറി ബലമായിട്ടു പിടിച്ചു....പല്ലും നഖവും ഉപയോഗിച്ച് പിടിച്ചു നില്‍ക്കാന്‍ പെണ്ണു പരമാവധി നോക്കി...രക്ഷയില്ലാതെ വന്നപ്പോള്‍ പെണ്ണ് വെട്ടുകത്തിയെടുത്ത് വെട്ടി.... അപ്രതീക്ഷിതമായതിനാല്‍ അച്ഛൻ വീണു പോയി....പെണ്ണു വിട്ടില്ല....അരിശം തീരാത്തതിനാല്‍ ഒന്നുകൂടെ വെട്ടിയിട്ടേ ഓടിപോയുള്ളൂ..... നിലവിളി കേട്ട് ഓടിവന്നവരാണ് ആശുപത്രിയില്‍ കൊണ്ട് പോയത്....ഇവിടെയങ്ങും എടുക്കാത്തതു കൊണ്ട് മെഡിക്കൽ കോളേജിലാണ് കൊണ്ട് പോയത്..... പെണ്ണ് വെട്ടിയ വിവരം നാട്ടില്‍ പലരും അറിഞ്ഞതുകൊണ്ട് മാമന്‍ കാണാൻ പോയില്ല..പക്ഷേ മാമന്‍റെ സഹോദരി ....എന്‍റെ അമ്മ പോയി....മാമനും വീട്ടുകാരും എതിര്‍ത്തിട്ടും അമ്മ പോയി.... മെഡിക്കൽ കോളേജിന്‍റെ മുന്നിലിട്ട് മാമന്‍ അമ്മയെ മുടി ചുറ്റിപ്പിടിച്ചു തല്ലിയപ്പോള്‍  അമ്മ മാമന്‍റെ    മുഖത്ത് തുപ്പികൊണ്ടാണ് മാമനെ ആട്ടിയത്....മൂന്നു മാസം കിടന്നതിനു ശേഷമാണ് അച്ഛന്‍ എണീറ്റിരുന്നത്.....എല്ലാവരും പറഞ്ഞ് കേട്ടിട്ടുണ്ട് അമ്മയാണ് അച്ഛന് ജീവനും ജീവിതവും കൊടുത്തതെന്ന്.....പക്ഷേ അമ്മക്കിന്നും അച്ഛന്റെ വാക്കാണ് വലുത്....ആശുപത്രി വിട്ടതിനു ശേഷമാണ്... അമ്മയെ അച്ഛൻ വിവാഹം കഴിക്കുന്നത്....ഇവിടുള്ളതെല്ലാം വിറ്റാണ് ശംഖുമുഖത്തേക്ക് മാറിയത്...."

കുറഞ്ഞ വാക്കുകളില്‍ വലിയ സംഭവങ്ങൾ ചുരുക്കുകയായിരുന്നു മച്ചു....വളരെ അനായാസമായി പറഞ്ഞുവെങ്കിലും മച്ചുവിന്‍റെ മുഖം ചുവന്നിരുന്നു..... ഞങ്ങള്‍ തിരിച്ച് നടന്നു തുടങ്ങി.... മലയുടെ മുകളിൽ ഇരുട്ട് വീണു.... കഥയില്‍ നിന്നിറങ്ങി വരാത്തതു കൊണ്ടാവണം മച്ചു മിണ്ടാതെ നടക്കുന്നു......

ഇരുള്‍ കൂടൊരുക്കി തുടങ്ങിയ ഈ ഭൂമികയില്‍ ഞാനും കഥയിലായതു കൊണ്ടാവണം എന്‍റെ കണ്‍ മുമ്പില്‍ കഥാപാത്രങ്ങൾ ...ആളിപ്പടരുന്ന അഗ്നിക്കുമപ്പുറം തെളിവാര്‍ന്ന കാഴ്ച്ചയൊരുക്കി ആടിതുടങ്ങി.....

എനിക്കു കാണാം.... ബലിഷ്ഠനായ ഇരുപത്തിരണ്ടുകാരന്‍ ഒരിളം പെണ്ണിനെ ചുട്ടുപ്പഴുത്ത പാറയില്‍ ചേര്‍ത്തമര്‍ത്തി കാമം ഇറക്കി വയ്ക്കാന്‍ ശ്രമിക്കുന്നത്..... ഞാൻ കാണുന്നു മല്‍പ്പിടുത്തത്തിനയില്‍ അവിടെവിടെ കീറിയ പാവാടയും ബ്ലൗസ്സുമായി മാനംരക്ഷിക്കാന്‍ അങ്കം നടത്തി പരാജയപ്പെട്ടു ആയുധമെടുക്കുന്ന പെണ്ണിനേയും....

എനിക്കെത്ര തെളിമയോടെ കണ്ടിട്ടും മനസ്സിലാവുന്നില്ല....എതോ ഒരു പെണ്ണ് വെട്ടിക്കീറിയ ശരീരവുമായി ആശുപത്രിയിൽ കിടക്കുന്ന ഒരാളെ നാലഞ്ചു മാസം കൂട്ടിരിരുന്നു പരിപാലിച്ച് .....പണത്തിനാവശ്യം വന്നപ്പോള്‍ തന്‍റെ ആഭരണങ്ങൾ അഴിച്ച് വിറ്റും ശുശ്രൂഷിച്ച്.... സാധാരണ ജീവിതത്തിലേക്ക് കൂട്ടികൊണ്ട് വന്ന് അയാളെ വിവാഹം കഴിച്ച് ....അയാളുടെ മക്കളെ പ്രസവിച്ച് വളര്‍ത്തിയ.....സ്ത്രീയെ പകല്‍ വെളിച്ചത്തിലെന്ന പോല്‍ കണ്ടിട്ടും.....ഇഴ പിരിച്ചെടുക്കുവാനാത്ത വല പോലെ മായിക കാഴ്ചയാവുന്നു....    

..........................തുടരും............,

89 അഭിപ്രായങ്ങൾ:

  1. ഹോ!!!എന്തൊരു നല്ല വായന കിട്ടി...
    ഇന്നത്തെ ആദ്യ ബ്ലോഗ്‌ വായന ...

    നന്നായിട്ടുണ്ട്‌...

    ഒന്നൂടെ വായിക്കട്ടെ.വരാം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുധി ഒന്നാം വായനക്ക് നന്ദി..... ഒപ്പംനല്ല വാക്കുകള്‍ക്കും നന്ദി......

      ഇല്ലാതാക്കൂ
  2. തുടരട്ടെ...

    ആത്മകഥയെഴുതാനുള്ള ഫാാാാവമാണോ???

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒന്നോ രണ്ടോ ആത്മകഥ എഴുതുവാനുള്ള കോപ്പ് കയ്യിലുണ്ട് ... പക്ഷേ അതു കഴിഞ്ഞതും പെട്ടിയില്‍ കേറി കിടക്കേണ്ടിവരും.... ആത്മകഥ എഴുതുമ്പോൾ എന്‍റെ മാത്രം കഥ എഴുതാനാവില്ലല്ലോ .... ബാക്കിയുള്ളവരെന്നെ പെട്ടിയിലാക്കും..... അങ്ങനെ നീയെന്‍റെ അടിയന്തിരത്തിന്‍റെ ഇഡ്ഡലിയും സാമ്പാറും തിന്നണ്ടാ....

      ഇല്ലാതാക്കൂ
  3. ഇരുള്‍ കൂടൊരുക്കി തുടങ്ങിയ ഈ ഭൂമികയില്‍ ഞാനും കഥയിലായതു കൊണ്ടാവണം എന്‍റെ കണ്‍ മുമ്പില്‍ കഥാപാത്രങ്ങൾ ...ആളിപ്പടരുന്ന അഗ്നിക്കുമപ്പുറം തെളിവാര്‍ന്ന കാഴ്ച്ചയൊരുക്കി ആടിതുടങ്ങി.....
    അങ്ങനെ തുടരട്ടെ ബാക്കി ഭാഗങ്ങളും.........
    നന്നായി എഴുതി..
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തങ്കപ്പൻ സാര്‍..... നമ്മളറിയാതെ എത്തിപ്പെടുന്ന കാഴ്ചയിടങ്ങള്‍... അതാവുന്നു പലപ്പോഴും ജീവിതം.... നല്ല വാക്കുകള്‍ക്ക് നന്ദി..... ആശംസകൾ നെഞ്ചിലേറ്റുന്നു....

      ഇല്ലാതാക്കൂ
  4. thaankal nalloru ezhuthukaranan, novalistaanu
    pitichiruthunna ezhuth

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Shajitha ജി....... ഒരിക്കലും അങ്ങനെയൊന്നുമില്ല.... എത്രയോ വീരസിങ്കങ്ങള്‍ വാഴുന്ന ബൂലോകമാണിത്.... വെറുതെ മനസ്സില്‍ തോന്നുന്നത് എഴുതി വയ്ക്കുന്നു അത്രമാത്രം..... നന്മ വാക്കുകള്‍ക്ക് നന്ദി....

      ഇല്ലാതാക്കൂ
  5. thaankal nalloru ezhuthukaranan, novalistaanu
    pitichiruthunna ezhuth

    മറുപടിഇല്ലാതാക്കൂ
  6. തിരുവനന്തപുരം ഭാഷ പ്രയോഗവും ചിത്രീകരണവും നന്നായി....
    ആദ്യ പകുതിയിലെ വെട്ടിക്കീറാന്‍ വരുന്ന വിവരണ ഭാഷയേക്കാള്‍ ഇഷ്ടപ്പെട്ടത് രണ്ടാം പകുതിയിലെ കുറച്ചുകൂടി മയമുള്ള ലളിതമായ ഭാഷ.
    ബലാത്സംഗ സീന്‍ ഒഴിവാക്കാമായിരുന്നു.
    തെളിനീര്‍ചാലുകള്‍ തുടര്‍ന്നും ഒഴുകട്ടെ...
    സ്ത്രീയെന്നത് ഒന്നല്ല, ഒരായിരം സമസ്യകള്‍ ഒന്നു ചേര്‍ന്നതാണു വിനോദേട്ടാ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വെട്ടിക്കീറലുകള്‍ കാലം ആവശ്യപ്പെട്ടതായിരുന്നു.... പക്ഷേ ഇന്നത് ആവശ്യമില്ല...... മയമുള്ള ഭാഷ എവിടെ മുതൽ എവിടെ വരെ ഒന്നു മെന്‍ഷന്‍ ചെയ്തേക്കണേ..... ബലാത്സംഗം നടന്നിട്ടില്ല..... അപ്പോഴേക്കും വെട്ടി സൈസാക്കിയില്ലേ കശ്മല..... അത് അനിവര്യതയാണ് .... അതോണ്ടല്ലേ നായകനും നായികയും ജായന്‍റായതും മച്ചുവും അതുപോലുള്ള രണ്ടുമൂന്നെണ്ണവും ഭൂമീലോട്ടു വന്നതും...... അല്ലാതെ നായകനെ പട്ടി കടിച്ചു കിടന്നാ ഇതൊക്കെ നടക്കുമായിരുന്നോ.... അതുകൊണ്ടാണ് നായകനോട് ബലാത്സംഗം നടത്തിക്കോളാന്‍ പറഞ്ഞത്....
      സ്ത്രീ സമസ്യ തന്നെയാണ്..... അതിനുള്ള ഉത്തരത്തിന്‍റെ അവസാന വാചകം പുരുഷന്‍ ആയിരിക്കും....

      ഇല്ലാതാക്കൂ
    2. കഥ ഇത്രയും ആയപ്പോഴെ ..... ഇവിടം തൊട്ട്.
      അനുഭവകഥകള്‍ എഴുതുമ്പോള്‍ സംഭവിച്ച കാര്യങ്ങൾ ഒഴിവാക്കാൻ പറ്റില്ല. അത് അനിവാര്യത തന്നെയാണ്. ഞാനതല്ല ഉദ്ദേശിച്ചത്. കഥയിൽ മനക്കണ്ണില്‍ കാണുന്ന ദൃശ്യങ്ങളുടെ ഒരു ഖണ്ഡിക ഉണ്ട്. അത് അവിടെ പ്രതിപാദിച്ചില്ലെങ്കിലും കഥയ്ക്ക് കോട്ടമൊന്നും തട്ടുകയില്ല. പ്രതിപാദിച്ചതുകൊണ്ട് പ്രത്യേകിച്ച് ഗുണവും കാണുന്നില്ല. അത്രയേ ഉദ്ദേശിച്ചുള്ളു. അല്ലാതെ ഓര്‍മകളോ അനുഭവങ്ങളോ എഴുതുമ്പോള്‍ അതങ്ങനെയല്ല, ഇങ്ങനെവേണമെന്നു പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ...????
      അത്രയും മണ്ടത്തരം എനിക്കില്ലെന്നാണ് വിശ്വാസം.
      പിന്നെ.... കഥയിൽ എന്തു വേണം, വേണ്ട, എത്രത്തോളം വേണം, വേണ്ട എന്നൊക്കെ നിശ്ചയിക്കാനുള്ള ആത്യന്തികമായ അധികാരം അതിന്‍റെ സൃഷ്ടാവിനുള്ളതാണ്. നമ്മള് ചുമ്മാ വായനക്കാരെന്ന നിലയ്ക്ക് വായിച്ചിട്ട് വല്ലതുമൊക്കെ പറയുന്നു എന്ന് മാത്രം. കഴമ്പുണ്ടെന്നു തോന്നുന്നെങ്കില്‍ മാത്രം മുഖവിലക്കെടുത്താല്‍ മതീട്ടോ...
      ഇനി അടുത്ത പോസ്റ്റ് വായിക്കാന്‍ വരാം..!!

      ഇല്ലാതാക്കൂ
    3. വായനയും നിര്‍ദ്ദേശങ്ങളുമാണ്..... നേര്‍വഴിയിലേക്ക് നയിക്കാറ്.......അപ്പോള്‍ അതിനെ നിഷേധിക്കുന്നത് വഴി പിഴച്ചു പോകുന്നത് പോലെയാണ്.....

      ഇല്ലാതാക്കൂ
    4. Kallolamey..ippenganund???ellam poorthiyaayille???njananney predictiyillayirunno...appo enthokkeyaayirunnu..chodikkanum parayaanum alaayi...thalli kalodippikkum..hho..kolambi sudhiyem..ivanem okke nirathi nirthi enne virattumbo orkanamaayirunnu..ivan oru balaln k nair aanennu adya darsanathile njan manasilaaki kalanju...hum,,,ini nokkikko kolambi sudhiyudem thani niram kananirikkunnathe ullu..Panam chakkara polulla ennte hridayamaduryam kanathe poayathinu daivam thannath sikshayaa kallolamey...ith.

      ഇല്ലാതാക്കൂ
    5. എടോ വഴിയേ.....കല്ലോലിനിക്ക് ചോദിക്കാനും പറയാനും ആളായടാ .....വിവരം അറിയാതെ വിവരക്കേടു പറഞ്ഞാ നിന്‍റെ ഷേപ്പുമാറും..... പിന്നെ എന്നെ നോക്കണ്ട ഞാനോടും....
      കശ്മലാ വഴി നീ എന്നെ ബാലൻ. കെ.നായരാക്കിയോ......
      നീയാര് പനംചക്കര ഫാക്ടറിയോ.....
      വഴിയേ താന്‍ വന്നപ്പോഴാടോ .....ബൂലോകം ഉഷാറായത്.....

      ഇല്ലാതാക്കൂ
  7. ആകര്‍ഷകമായ ശൈലിയിലാണ് കാര്യങ്ങള്‍ പറഞ്ഞുപോകുന്നത്. തുടരുക, ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജിത്തേട്ടാ ....... താങ്കളുടെ കമന്‍റ് കിട്ടുക എന്നുള്ളത് തന്നെ വലിയ കാര്യമാണ്.... അതില്‍ വലിയ വാക്കുകള്‍ കൂടിയുണ്ട്ള്ളപ്പോള്‍ വലിയ സന്തോഷം തോന്നുന്നു.... സ്നേഹ വാക്കുകള്‍ക്ക് ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദി പറയുന്നു.....

      ഇല്ലാതാക്കൂ
  8. മറുപടികൾ
    1. പ്രിയ മനോജ്‌ നല്ല വാക്കുകള്‍ക്ക് നന്ദി പറയുന്നു

      ഇല്ലാതാക്കൂ
  9. തെളിനീര്‍ച്ചാല്‍ ഇനിയും ഒഴുകട്ടെ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അരീക്കോടന്‍ മാഷേ..... ഒഴുകട്ടെ....ഒഴുകട്ടെ.... വരവിനും വായനക്കും അഭിപ്രായത്തിനും നന്ദി....

      ഇല്ലാതാക്കൂ
  10. അതാണ് പ്രേമം.അത് തലയ്ക്ക് പിടിച്ചാല്‍ അയോഗ്യതകളൊന്നും ഒരു കുറവല്ല.സ്വന്തം ആഗ്രഹം നേടാനുള്ള വഴികള്‍ മാത്രം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വെട്ടത്താന്‍ ചേട്ടന്‍റെ വിശകലനം ശരിയാണ്...... അതുകൊണ്ടാണല്ലോ....പ്രേമത്തിന് കണ്ണില്ല..... മൂക്കില്ല .... എന്നൊക്കെ പറയുന്നത്......

      ഇല്ലാതാക്കൂ
  11. വണ്ടിക്കൂലി നഷ്ടമായില്ല, ന്നല്ല നല്ല ലാഭായീ താനും...
    നന്ദി...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കൊണ്ടോട്ടിക്കാരന്‍റെ വരവിനും ..... നല്ല വാക്കിനും ....സ്നേഹത്തിന്‍റെ ഭാഷയിൽ നന്ദി പറയുന്നു.....

      ഇല്ലാതാക്കൂ
  12. എന്തരെടെ വിനോദെ ഇത്, നീ ആളെ ടെൻഷൻ പിടിപ്പിക്കുവാന്നോ? മംഗളത്തിൽ ആയാപ്പോലും ഒരാഴ്ച കാത്തിരുന്നാ മതി. ഇത് ഒരു കഴുപ്പണം കെട്ട പണിയാ. മാസത്തിൽ ഒന്ന്. വന്നാൽ വന്നു. ഇല്ലെങ്കി അതും ഇല്ല. ഏതായാലും സംബവം നല്ല സ്വയമ്പൻ ആയി വരുന്നുണ്ട്. വല്യ താമസം ഇല്ലാതെ ഇങ്ങു വിട്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബിപിൻ സാര്‍....... ചില ഒഴിവാക്കാൻ
      ആവാത്ത തിരക്കുകളില്‍ പെട്ടതാണ്...
      വൈകാന്‍ കാരണം...... അടുത്ത ഭാഗം ഉടനെ ഉണ്ടാകും..... സംഭവം ...സൊയമ്പാണെന്ന അഭിപ്രായത്തിന് ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.......

      ഇല്ലാതാക്കൂ
  13. "വിനാദേ നീ കേള്....."

    അപ്പോൾ സ്വന്തം കഥയാണോ? കഥ വളരെ നീണ്ടു പോകുന്നു

    ഇതെവിടുത്തെ ഭാഷയാ? മനസ്സിലായില്ല.

    മറുപടിഇല്ലാതാക്കൂ
  14. ആള്‍രൂപന്‍ ചേട്ടാ ...... സ്വന്തം പേരില്‍ പടച്ചു വിട്ടാല്‍ തെറ്റു വന്നാല്‍ മറ്റുള്ളവര്‍ ക്ഷമിക്കും.... പിന്നെ നമ്മള് കേറി ഹിറ്റായാല്‍ നമ്മടകഥയാന്നു പറഞ്ഞ് നെഞ്ചും വിരിച്ച് നിക്കാലോ.....അങ്ങനെയൊക്കെ കണ്ടാണ് മുന്നോട്ട് പോകുന്നത്......പിന്നെ ഭാഷ കേരളത്തിനു പുറത്തുള്ള തിരുവന്തോരം തമിഴ്‌നാട് അതിര്‍ത്തി ഭാഗത്തുള്ളതാണ്...... വരവിനും അഭിപ്രായത്തിനും ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.......

    മറുപടിഇല്ലാതാക്കൂ
  15. ആത്മകഥയെങ്കില്‍ തുടര്‍ന്നു വരുന്നതും കിട്ടണം ....തുടരുക ,വരാം വായിക്കാം.നല്ലയെഴുത്തും അവതരണവും ,'വീരഭദ്രന്‍ ആരോഗ്യത്തിനു ഹാനികര'മെന്ന അടിക്കുറിപ്പ് വേണ്ട അല്ലേ ?ആശംസകള്‍ !ഭാവുകങ്ങള്‍ !!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കുട്ടിക്കാ.... ആത്മകഥക്കൊന്നും സ്കോപ്പില്ലാത്ത അറുബോറന്‍ ജീവിതത്തിലെ ചില സംഭവങ്ങൾ പാര്‍വ്വതീകരിച്ച എഴുത്ത്.....ചിലത് അങ്ങനെയല്ല ഇങ്ങനെയായാല്‍ എന്നു ചിന്തിക്കുന്നതും ചേരുമ്പോള്‍ ഈ കോലത്തിലാവുന്നു..... നന്മ വാക്കുകള്‍ക്ക് ഹൃദയഭാഷയില്‍ നന്ദി പറയുന്നു....

      ഇല്ലാതാക്കൂ
  16. ഒരഭിപ്രായം കൂടി -അല്പം കൂടി ദൈര്‍ഘ്യം കുറച്ചാല്‍ വായനക്ക് സാവകാശം കിട്ടും .

    മറുപടിഇല്ലാതാക്കൂ
  17. മുമ്പുള്ള അദ്ധ്യായങ്ങളും വായിക്കട്ടെ...
    വീണ്ടും വരാം...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുറുമി ചോലക്കല്‍..... സ്നേഹം സന്ദര്‍ശനത്തിന് ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു....
      മുൻ അദ്ധ്യായങ്ങള്‍ വായിച്ചശേഷമുള്ള അഭിപ്രായത്തിനു കാത്തിരിക്കുന്നു.....വീണ്ടും വരിക......

      ഇല്ലാതാക്കൂ
  18. വിനോദ് ഭായ് നുമ്മ വന്നൂട്ടാ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുധീര്‍ഭായ്...... വളരെ വലിയ സന്തോഷമാണ് രാവിലെ കിട്ടിയത് .....വളരെ നന്ദിയുണ്ട് ഭായി യുടെ വരവിന്...... ബ്ലോഗിലെ നിറ സാന്നിദ്ധ്യത്തിന് സൂര്യ വിസ്മയത്തിലേക്ക് സ്നേഹഭാഷയില്‍
      സ്വാഗതം......

      ഇല്ലാതാക്കൂ
  19. കൊടകരപുരാണം ബ്ലോഗിലെ കമന്റിൽ പിടിച്ച്, ഇന്നാണ് ഇവിടെ വരുന്നത്. ഓഫിസിലായതിനാൽ കുറച്ചേ വായിക്കാൻ പറ്റിയുള്ളൂ. എന്നാലും ഒന്നും പറയാതെ പോകാൻ പറ്റുന്നില്ല. സമയം ഉണ്ടാക്കി മൊത്തം ഇരുന്ന് വായിക്കുന്നുണ്ട്.

    ഗംഭീര എഴുത്ത്. ക്ലീൻ. സാഹിത്യത്തിൽ വിനോദ് ഒരു കലക്ക് കലക്കും എന്ന് തോന്നുന്നുണ്ട്. എല്ലാ നന്മകളും.

    സ്നേഹത്തിൽ, വിശാലം. :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വിശാലമായ മനസ്സുള്ള സജീവേട്ടന് സൂര്യ വിസ്മയത്തിലേക്ക് സ്വാഗതം......
      ബ്ലോഗുലകത്തിലെ രാജാവിന്റെ കമന്‍റ് കിട്ടുന്നത് തന്നെ മഹാഭാഗ്യമാണ്...... ബ്ലോഗിൽ എത്തുന്നതിനു മുമ്പേ വായിച്ചിട്ട് ആരാധന തോന്നിയ ഒരാൾ എന്‍റെ കുത്തിവരക്കലുകള്‍ വായിച്ചു എന്നറിയുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം വാക്കുകള്‍ക്കതീതമാണ്.....
      തിരക്കിനിടയിലും എന്നെ വായിക്കാന്‍ കനിവു കാണിച്ച നല്ല മനസ്സിനു നന്ദി പറയുന്നു .....ഒപ്പം തന്നെ
      ഇനിയും എഴുതാൻ പ്രേരിപ്പിക്കുന്ന നന്മ വാക്കുകള്‍ക്കും ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദി പറയുന്നു...... വീണ്ടും വരികയും വായിക്കുകയും അഭിപ്രായമറിയിക്കുകയും നിര്‍ദ്ദേശങ്ങള്‍ തരികയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..... ഒരിക്കല്‍ കൂടി നന്ദി പറയുന്നു.....

      ഇല്ലാതാക്കൂ
  20. വിനോദേട്ടാ....ഇനി എന്നാ വേണം??.ബ്ലോഗിലെ ചക്രവർത്തി സാക്ഷാൽ വിശാലമനസ്കനല്ലേ അഭിപ്രായം പറഞ്ഞിരിയ്ക്കുന്നത്‌????
    നമ്മളും ഒരു ബ്ലോഗൊക്കെ വരയ്ക്കുന്നുണ്ട്‌.എവിടെ ?ആരു വരാൻ.???

    അടുത്ത ഭാഗം പോരട്ടെന്നേ!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുധി..... വളരെ കാലം മുമ്പ് ആരാധന തോന്നിയ ഒരാൾ ഒരു സുപ്രഭാതത്തില്‍ കമന്‍റ് ഇട്ടാല്‍ ഏതു പോലീസുകാരനും ഞെട്ടും.....രണ്ടുദിവസം പിടിച്ചു ആ ലഹരി ഒന്നുമാറാന്‍..... എത്രയെണ്ണത്തിന്‍റെ പോസ്റ്റില്‍ പോയി കമന്‍റ് ഇടുന്നു...... എത്ര പേര്‍ വരുന്നു വിശാലമനസ്കനേ പോലൊരാള്‍ കമന്‍റിന് പിന്‍പറ്റി വരിമ്പോള്‍ ലോക സാഹിത്യത്തിന് മുതൽ കൂട്ടാവുന്ന ചിലർ ഓര്‍ക്കുന്നത്
      നന്ന് നിറകുടം തുളുമ്പില്ല.....

      ഇല്ലാതാക്കൂ
  21. വിനോദേട്ടാ,താമസിച്ചതിനു മാപ്പ്. ഓരോ തവണയും എഴുത്ത് കൂടുതൽ മികച്ചതാവുന്നുണ്ട്. ഹൃദയത്തിൽ തൊട്ടെഴുതുന്നതിന്റെ ചൂടും,ചൂരുമുള്ള വരികൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ജ്യുവല്‍..... ഞാൻ വിചാരിച്ചു പിണക്കത്തിലാണെന്ന്..... നന്മ വാക്കുകള്‍ക്ക് ഹൃദയഭാഷയില്‍ നന്ദി പറയുന്നു......

      ഇല്ലാതാക്കൂ
  22. അപ്പോൾ അങ്ങനെയൊക്കെയാണ് കാര്യങ്ങൾ... ഇനി അടുത്ത ലക്കത്തിനായി എത്ര നാൾ കാത്തിരിക്കണം വിനോദേ...?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വിനുവേട്ടനോട്..... വിനു പറയുന്നു മടി മാറ്റി ഉടനേ അടുത്ത പോസ്റ്റ് ചെയ്തിരിക്കും ഉറപ്പ്....... വന്നതിനും വായനക്കും അഭിപ്രായത്തിനും സ്നേഹഭാഷയില്‍ നന്ദി പറയുന്നു.....

      ഇല്ലാതാക്കൂ
  23. ഞാനും വന്നൂട്ടോ. ഇനിയും വരാം. കഥ തുടരട്ടെ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എഴുത്തുകാരിക്ക് സൂര്യ വിസ്മയത്തിലേക്ക് സ്വാഗതം... വരവിനും അഭിപ്രായത്തിനും നന്ദി.... വായിച്ചിട്ടു അഭിപ്രായമറിയിക്കുമല്ലോ..... നന്ദി....

      ഇല്ലാതാക്കൂ
  24. മായിക കാഴ്ചകള്‍ തുടരട്ടെ..
    വായനക്ക് ഒരു പ്രത്യേക ഇമ്പം കിട്ടുന്നുണ്ട്‌.
    മച്ചു ഇനിയും പറയട്ടെ. കേള്‍ക്കാന്‍ എത്തും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. റാംജിയേട്ടാ.... സ്നേഹം നിറഞ്ഞ വാക്കുകള്‍ ഇനിയും എഴുതാനുള്ള വേഗം തരന്നു.... സ്നേഹവാക്കുകള്‍ക്ക് ഹൃദയ ഭാഷയിൽ നന്ദി പറയുന്നു.....

      ഇല്ലാതാക്കൂ

  25. വിനോദ് ഭായി... വളരെ വളരെ നന്നായിട്ടുണ്ട്‌ ആശംസകൾ....

    ഈ നല്ല കഥയുടെ അടുത്ത ലക്കവും വായിക്കാൻ ഈ കോടതി ഇവിടെ വീണ്ടും കൂടുമെന്ന് ഇതിനാൽ ഇവിടെ അറിയിച്ചു കൊള്ളുന്നു ... :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഷഹീം ഭായ് ..... തകര്‍പ്പന്‍ എന്‍ട്രി..... കംപ്ലീറ്റ് കൈയ്യടിയും ഭായി കൊണ്ടുപോയി.....
      കോടതി ഇവിടെയൊക്കെ കാണുമെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു...... നല്ല വാക്കുകള്‍ക്ക് ഹൃദയഭാഷയില്‍ നന്ദി പറയുന്നു.....

      ഇല്ലാതാക്കൂ
  26. രസകരമായി വായിച്ചുപോകുന്നു..സംഭാഷണങ്ങള്‍ ഹൃദ്യം..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മുഹമ്മദ് ഭായ്..... നന്മവാക്കുകള്‍ക്ക് സ്നേഹത്തോടെ നന്ദി പറയുന്നു......

      ഇല്ലാതാക്കൂ
  27. വളരെ സന്തോഷം വിനോദിന്റെ ബ്ലോഗിൽ വരുമ്പോ
    എഴുത്തിന്റെ ശൈലി തിരുവനന്ത പുരം നാടൻ ഭാഷ കൊണ്ട്
    ഗംഭീരം
    ശ്രദ്ധിക്കേണ്ട സാമൂഹ്യ വ്യവസ്ഥകളുടെ ഒരു പരിശ്ചേദം കൂടി കഥയിലുണ്ട്
    "ബീഢിയൊരണ്ണം എടുത്ത് ചുണ്ടിന്‍റെ വലതു കോണില്‍ വച്ച് കലാപരമായി തീകൊടുത്ത്" കല തന്നെ ഓരോവരിയിലും ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബൈജു ഭായ്...... ഭായിയുടെ അഭിപ്രായം ഹൃദയത്തെ തൊടുന്നതാണ്..... സാമൂഹിക വ്യവസ്ഥയെ കുറിച്ചുള്ള വിശകലനത്തിന് എന്‍റെ മനസ്സു നിറഞ്ഞ നന്ദി അറയിക്കുന്നു..... സ്നേഹഭിപ്രായത്തിന് ഹൃദയ ഭാഷയിൽ നന്ദി പറയുന്നു.....

      ഇല്ലാതാക്കൂ
  28. ഫിക്ഷനുകളിലും എഴുതുന്ന വ്യക്തിയുടെ സ്വാനുഭവത്തിന്റെ നിഴലുകൾ ഉണ്ടാവുമെന്നു കേട്ടിട്ടുണ്ട്. പഴയ കാലത്തെ നാട്ടിൻ പുറത്തിന്റേയും, പുതിയ കാലത്തെ നാട്ടിൻപുറത്തിന്റേയും യഥാർത്ഥ ചിത്രം കഥയിൽ തെളിയുന്നുണ്ട്. കാതലായ മാറ്റങ്ങൾ സംഭവിക്കാതെ തന്നെ..... രണ്ടാം ഭാഗം അത്രയൊന്നും സീരിയസ്സായി എഴുതി എന്ന് തോന്നിയിരുന്നില്ല. എന്നാൽ മൂന്നാം ഭാഗത്തിലെത്തിയപ്പോൾ രചനയിൽ എഴുത്തുകാരൻ കൂടുതൽ നന്നായി ശ്രദ്ധിക്കുന്നതായി തോന്നി. കഥ നീണ്ട കഥയാവുകയാണ്. അടുത്ത ഭാഗങ്ങളും വരട്ടെ......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വസ്തുതാപരമായി വിലയിരുത്തുകയും.....അതുപോലെ തന്നെ കഥയുടെ എല്ലാതലങ്ങളിലേക്കും എത്തിപ്പെടുകയും കാര്യങ്ങൾ വിശദമായി വിശകലനം ചെയ്തു കൊണ്ടുള്ള അഭിപ്രായത്തിന് ഹൃദയഭാഷയില്‍ നന്ദി പറയുന്നു..... അടുത്ത ഭാഗം ഉടന്‍വരും......

      ഇല്ലാതാക്കൂ
  29. വായിച്ചിട്ട് കൊറേ ദിവസായി.വായിക്കാൻ സമയം കിട്ടാറില്ല , കിട്ടിയാലും മടിയാണ് . മടിച്ചാലും വായിക്കും , പക്ഷെ അഭിപ്രായം പറയാൻ പിന്നേം മടിയാവും.കൊള്ളാടോ മാഷെ ഇനീം പോരട്ടെ ന്നെ :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഉമാജി..... മടി മാറി സ്റ്റെഡിവടിയായി അടുത്ത പോസ്റ്റ് ഇടൂ...... മടിക്കിടയിലും എന്നെ വായിക്കാന്‍ കാണിച്ച സ്നേഹമനസ്സിന് നന്ദി....

      ഇല്ലാതാക്കൂ
  30. തന്റേതായ തനി ശൈലിയിലൂടെ
    എഴുത്തിന്റെ ഒരു വിസ്മയം തീർത്ത്
    കാലം മാറുന്നതോടൊപ്പം കോലം മാറുന്ന
    നാട്ടുമ്പുറ കാഴ്ച്ചകൾ എടുത്ത് അമ്മാനമാടുകയാണിവിടെ
    വിനോദ് ഭായ് ഈ തുടർക്കാഴ്ച്ചകളിലൂടെ...
    Keep it up..Bhai...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മുരളിയേട്ടന്‍റെ വാക്കുകള്‍ വല്ലാത്ത ഊർജ്ജം പകരുന്നതാണ്.....
      ആ പഴയ കാലത്തിലൂടെ പോകാന്‍ ശ്രമിച്ചതാണ് ..... ഹൃദയത്തില്‍ നിന്ന് വന്ന സ്നേഹവാക്കുകള്‍ക്ക് ഹൃദയ ഭാഷയിൽ നന്ദി പറയുന്നു.....

      ഇല്ലാതാക്കൂ
    2. Vannu vaayichu...manoharam ee ezhuthu. ...,,pravaham tudaratte....
      Aasamsakal

      ഇല്ലാതാക്കൂ
    3. രമണിക...... ഒരിഷ്ടം തോന്നുന്ന പേര്......
      വന്നതിലും വായിച്ചതിനും സ്നേഹവാക്കുകള്‍ കുറിച്ചിട്ടതിനും , ഇനിയും വരണം എന്ന ഓര്‍മ്മപെടുത്തലോടെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു......

      ഇല്ലാതാക്കൂ
    4. Mmm..mmm..thonnumedaa thonnum...4 pillerude achananennu marakkalledaa kalamadaa

      ഇല്ലാതാക്കൂ
    5. Mmm..mmm..thonnumedaa thonnum...4 pillerude achananennu marakkalledaa kalamadaa

      ഇല്ലാതാക്കൂ
    6. വഴിയേ വഞ്ചകാ..... രമണിക.പെണ്ണാണ്
      എന്നും പറഞ്ഞ് മണപ്പിച്ചു പോണ്ടാ..... അദ്ദേഹം ആണാണ്... ഇതു വായിച്ച് പ്ലിംഗി നില്‍ക്കുന്ന നിന്‍റെ മോന്ത എനിക്കു കാണാം.....
      നാലു മക്കളോ എനിക്കോ..... രണ്ടെണ്ണമേ എന്‍റെ അറിവിലുള്ളൂ.... കുടുംബ കലഹമുണ്ടാക്കല്ലെടാ സാമദ്രോഹി......

      ഇല്ലാതാക്കൂ
  31. " മലമുകളിലെ തെളിനീർച്ചാൽ ഇനിയും ഒഴുകട്ടെ" ഈ നല്ല എഴുത്തിന് ഒത്തിരി ഒത്തിരി ആശംസകൾ വിനോദ്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഗീതാജി.... വരവിനും രണ്ടുവാക്ക് കുറിച്ചതിനുള്ള നന്മ മനസ്സിന് ഹൃദയ ഭാഷയിൽ നന്ദി പറയുന്നു.....

      ഇല്ലാതാക്കൂ
  32. Daa vinuvey...I hate writing in manglish. Bcoz its giving a kind of weird feeling. Vere vazhiyillathond ezhuthunnu.neeyoru rasikanada..
    lots of happenings,sudden twists,brilliantly blended humer elements,above all its whole new canvas daa...happy to see you writing so effortlessly.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വഴിമരത്തിലെ കുറുമ്പന്‍ കാറ്റിനോടുള്ള അത്രയും സ്നേഹമാണ്.....വഴിമരത്തിന്‍റെ തണലിനോടും...... ഈ സൗഹൃദതണലിന് സ്നഹോഷ്മളമായ നന്ദി പറയുന്നു.....

      ഇല്ലാതാക്കൂ
  33. താമസിച്ചതിൽ ക്ഷമാപണം

    ഞാൻ മിനിഞ്ഞാന്ന് ട്രെയിനിൽ ഇരുന്നാണ് ഇത് വായിച്ചത്.. അതും പ്രിന്റ്‌ എടുത്ത്.. വായിക്കാൻ ഒന്നുമില്ലാതെ ഭ്രാന്തു പിടിച്ച് വായിക്കുന്നത് കണ്ടു ചേട്ടൻ ആക്കി "വെല്യ ബുദ്ധിമുട്ടാ അല്ല്യോ" എന്ന്.. കുറച്ചു കഴിഞ്ഞു കസിൻ ചോദിച്ചു ഒന്ന് കാണിക്കാൻ.. മൊത്തത്തിൽ വെള്ളത്തിലും പൂരപ്പാട്ടിലും ആറാടിയ പോസ്റ്റ്‌ ആയതു കൊണ്ട് കൊടുക്കാൻ ധൈര്യം വന്നില്ല.. സംസാര ഭാഷയിൽ ഉള്ള എഴുത്ത് ഇഷ്ടമായി. ഇനിയും തുടരും എന്ന് പ്രതീക്ഷിക്കുന്നു. എന്താന്നറീല്ല ഇപ്പൊ ഏതുബ്ലോഗ്‌ തുറന്നാലും വെള്ളമാ ;)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കുഞ്ഞുറുമ്പേ..... ബംഗാൾ തീരത്തും.... ഒഡീഷ തീരത്തുമുള്ള ന്യൂനമര്‍ദ്ധത്തിന്‍റെ അലയൊലികളാണ് ബൂലോകത്തേയും വെള്ളത്തിലാഴ്ത്തിയത്......
      എന്നാലും കുഞ്ഞുറുമ്പേ നന്ദി പറയുന്നു .... കസ്സിനുപോലും കൊടുക്കാന്‍ പറ്റാത്ത സാധനം വായിച്ചിട്ട് നല്ല രണ്ടു വാക്കെഴുതിയല്ലോ.... അതിലാണ് കാര്യം.....

      ഇല്ലാതാക്കൂ
  34. ഞാൻ പരീക്ഷാ നടത്തിപ്പിന്റെ തിരക്കിലായിരുന്നത് കൊണ്ട് എത്താൻ വൈകിപ്പോയി. കൃത്രിമത്വം കലരാത്ത ഗ്രാമീണത ഓരോ വരിയിലും തുടിച്ചു നിൽക്കുന്നു വിനോദേട്ടാ. ഗംഭീരം. പുതിയത് പോരട്ടെ എന്ന് പറഞ്ഞ് ടെൻഷൻ അടിപ്പിക്കുന്നില്ല :)
    രണ്ട് നിർദേശങ്ങൾ മുന്നോട്ട് വെക്കുന്നു.
    ഒന്ന്, ഒരധ്യായം ഇത്ര നീളത്തിൽ എഴുതുന്നതിന് പകരം, ഇടയിൽ ഒരു ട്വിസ്റ്റ്‌ കൊടുത്ത് നിർത്തുക. (ഉദാഹരണത്തിന് മൂന്ന് പേരെ വെട്ടിയത്, വേർപിരിഞ്ഞത് എറ്റ്സക്റ്റ്രാ!)എന്നിട്ട് അടുത്ത അധ്യായത്തിന് മുറവിളി ഉയരുമ്പോൾ ഉടനെ അടുത്തത് എടുത്ത് വീശുക! (വാട്ടേൻ ഐഡിയ!)
    രണ്ടാമത്തേത് - തിരോന്തോരം ഭാഷയുടെ നല്ല മലയാളം ബ്രാക്കറ്റിൽ വേണമെന്നില്ല. സാഹചര്യം പരിഗണിച്ച് വായനക്കാർ മനസിലാക്കട്ടെ. അല്ലെങ്കിൽ ഒരു സ്റ്റാർ കൊടുത്ത് അധ്യായത്തിന്റെ അവസാനം എഴുതുക.
    ഈ കഥക്ക് വേണ്ടി മാത്രം അല്ലാട്ടാ. ഓക്കെ ആണെന്ന് തോന്നിയാൽ ഒരു ദീർഘകാല അടിസ്ഥാനത്തിൽ പരിഗണിക്കാവുന്നതാണ്. ഓക്കെ അല്ലെങ്കിൽ ഞാൻ ഓടി...!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കൊച്ചു..... ഞാൻ കരുതി നമ്മളെ മറന്നെന്ന് .....കൊച്ചുവിന്‍റെ സ്നേഹവാക്കുകള്‍ പുതിയ ഊർജ്ജം തരുന്നു..... രണ്ട് നിര്‍ദ്ദശങ്ങളും വളരെ വലിയ വിലയോടെ സ്വീകരിക്കുന്നു..... ഓടണ്ട.... അടുത്ത ഭാഗം ചാമ്പിയിട്ടുണ്ട്.... അതിന്‍റെ അഭിപ്രായം പറഞ്ഞിട്ട് പോയാൽ മതി.....

      ഇല്ലാതാക്കൂ
  35. അതാണ്‌ ജീവിതം പലപ്പോഴും...ഇഴ പിരിച്ചെടുക്കുവാനാത്ത വല പോലെ മായിക കാഴ്ചയാവുന്നു

    മറുപടിഇല്ലാതാക്കൂ
  36. ഗുരുവേ..... തീര്‍ച്ചയായും...... ജീവിതത്തിന്‍റെ പല ഘട്ടങ്ങളിലും ...... ഞാനിതുപോലെ ഇഴപിരിച്ചെടുക്കാനാവാതെ.... നിന്നു പോയിട്ടുണ്ട്..... ചില സമയത്ത് മനസ്സുപോലും ഹര്‍ത്താല്‍ പ്രഖ്യാപിക്കും.....സ്നേഹത്തോടെ നന്ദി പറയുന്നു.......

    മറുപടിഇല്ലാതാക്കൂ
  37. അവസാന ഭാഗമെത്തിയപ്പോള്‍ കൂടുതല്‍ ഗംഭീരമായി... അകര്‍ഷകമാകുന്നു എഴുത്ത്. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ക്ഷമിക്കുക,ആകര്‍ഷകമാകുന്നു എഴുത്ത്.

      ഇല്ലാതാക്കൂ
    2. അന്നൂസ് സ്നേഹം നിറഞ്ഞ വലിയ വാക്കുകൾക്ക് ഒരുപാട് നന്ദി അറിയിക്കുന്നു......

      ഇല്ലാതാക്കൂ
  38. മുകളിലെവിടെയോ പറഞ്ഞതുപോലെ, ഭാഷാശൈലിയ്ക്ക് ബ്രായ്ക്കറ്റിൽ പരിഭാഷ വേണ്ട. പദാനുപദം വായനക്കാർ മനസ്സിലാക്കണമെന്ന് ശഠിക്കണ്ട. അതാണ്‌ കൂടുതൽ രസവും, എഴുത്ത് നന്നാകുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രദീപേട്ടാ....
      നിറഞ്ഞ സ്നേഹത്തിനു ഹൃദയം കൊണ്ട് നന്ദി പറയുന്നു......

      ഇല്ലാതാക്കൂ
  39. എവിടെയൊക്കെയോ കേട്ട ചില കഥകൾ മനസ്സിലേക്ക് കയറി വന്നു. സ്ത്രീ മനസ്സ് വല്ലാത്തൊരു അൽഭുതം തന്നെയാ അല്ലേ ,,,, അടുത്ത ഭാഗത്തിലേക്ക്

    മറുപടിഇല്ലാതാക്കൂ
  40. വിനോദ്. വളരെ സന്തോഷം
    " സൂര്യവിസ്മയം " വീണ്ടും ഉണർന്നതിൽ. വിനോദും ,സുധിയുമൊക്കെ ബ്ലോഗ് ഉപേക്ഷിച്ചുവെന്നാ കരുതിയെ . ബ്ലോഗു വായനക്കാർ ഒക്കെ എല്ലാം മറന്നുവെന്നും കരുതി പക്ഷേ വിനോദിന്റെ സൂര്യവിസ്മയം ഉണർന്നപ്പോൾ എല്ലാ കൂട്ടുകാരെയും ഇവിടെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ഞാനും വല്ലപ്പോഴും ഒക്കെ ഒരു കഥ പോസ്റ്റി പിന്നെ പല തിരക്കുകളിൽപ്പെട്ടു അങ്ങനെ ഒഴുക്കിനൊത്ത് അങ്ങനെപോകുന്നു. എങ്കിലും കിട്ടുന്ന സമയം ബ്ലോഗുകൾ ഒക്കെ വായിക്കാൻ ശ്രമിക്കാറുണ്ട്.

    വിനോദിന്റെ എഴുത്തിന്റെ ശൈലി ആദ്യം മുതലേ ഞാൻ പറഞ്ഞിട്ടുള്ളതാണ്. ഒരു പ്രത്യേക ശൈലിയിലുള്ള എഴുത്ത്. അത് ആത്മകഥയോ കഥയോ എന്തുമായിക്കോട്ടേ നല്ല ഒഴുക്കോടെയുള്ള എഴുത്ത്.... വായനക്കാർ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. അവരെ ദേഷ്യം പിടിപ്പിക്കാതെ വേഗം അടുത്തത് പോസ്റ്റ്‌ ചെയ്തോ.. ' കഥയില്ലാത്തവൻ ' അല്ല
    കഥയുള്ളവൻ എന്നല്ലേ ശരി.

    മറുപടിഇല്ലാതാക്കൂ

രാജ ആവുന്നവർ

ഇതൊരു കുഞ്ഞു കുടുംബത്തിൻ്റ കഥയാണ് ക്ലീഷേ ഉണ്ട്. വിധി കാണിക്കുന്ന ക്ലീഷേയ്ക്ക്  കഥാകാരനായ എനിക്കിതിൽ യാതൊരു പങ്കുമില്ലെന്ന കാര്യം ഓർമ്മിപ്പിക...