Wednesday, 5 August 2015

മലമുകളിലെ തെളിനീര്‍ച്ചാലുകള്‍.... ഭാഗം 4

അയ്യപ്പന്‍റെമ്പലം കഴിഞ്ഞു താഴേക്ക് വീട്ടിലേക്കുള്ള ഒതുക്ക് കല്‍പടവുകളില്‍ പാദത്തിന്‍റെ മുൻവശമൂന്നി ചാടി ചാടി ഇ റങ്ങുമ്പോഴേ കേട്ടു; വീട്ടില്‍ നിന്നാരോ ഉച്ചത്തില്‍ സംസാരിക്കുന്നു.... ഒന്ന് നിന്ന് ചെവി വട്ടം പിടിച്ചു നോക്കി.... മാമാനല്ല ...... മാമന്‍ ഒരിക്കലും ഉയര്‍ന്ന ശബ്ദത്തില്‍ സംസാരിക്കാറില്ല.....

                               വീട്ടിലേക്കുള്ള വളവ് തിരഞ്ഞപ്പോള്‍ കണ്ടു . ചുറ്റും ഇരുള്‍ ചൂഴ്ന്ന്,വരാന്തയില്‍ മാത്രം വീഴുന്ന വെളിച്ചത്തില്‍  അവിടം, ഒരു നാടകം നടക്കുന്ന സ്റ്റേജ് കുറച്ച് ദൂരെ.... മൈതാനത്തിന്‍റ അങ്ങേ അറ്റത്ത് നിന്ന് കാണുന്ന കാഴ്ച പോലുണ്ടായിരുന്നു.... ജീവിതനാടത്തിലെ വരാനിരിക്കുന്ന ദുരന്തത്തിലേക്കുള്ള വഴിത്തിരിവായിരുന്നു അതെന്ന്  .... അപ്പോഴെനിക്കറിയില്ലായിരുന്നു....

സോഫയില്‍ ഇരുന്നു സംസാരിക്കുന്ന വ്യക്തി മാമന് അഭിമുഖമായി ഇരിക്കുന്നത് കൊണ്ട് ; അയാളുടെ പിന്‍വശം മാത്രമേ കാണൂ. കുളി കഴിഞ്ഞു ലുങ്കിയുടുത്ത് ഭാവഭേദമില്ലാതെ അയാളെ നോക്കിയിരിക്കുന്ന മാമനേ എനിക്കുകാണാം.... മാമി കട്ടിലപ്പടി ചാരിനിന്ന് ആംഗ്യവിക്ഷേപങ്ങളോടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു. കാഴ്ച്ച കാണാമെങ്കിലും .... ശബ്ദം കേള്‍ക്കാമെങ്കിലും; സംഭാഷണം വ്യക്തമല്ല.കാരണം,അമ്പലത്തില്‍ നിന്ന് .....അയ്യപ്പനേ കാട്ടിലേക്ക് പറഞ്ഞയിക്കേണ്ട അനിവാര്യതയേ പറ്റി ....മന്ത്രി രാജ്ഞിക്ക് ബോധവത്കരണം നടത്തുന്ന ഗായകന്‍ പാടി പറയുന്നതാണ് കൂടുതല്‍ തീവ്രതയോടെ കേള്‍ക്കുന്നത്...

" മച്ചൂ....ആരാണ‍ത്...."

ചോദിക്കുന്നതിനൊപ്പം തിരിഞ്ഞു നോക്കി ശൂന്യം .... ഇരുട്ടല്ലാതെ മറ്റാരുമില്ല പുറകിൽ. പൊടി പോലുമില്ല കണ്ടുപിടിക്കാന്‍ ... നിമിഷനേരം കൊണ്ട് അപ്രത്യക്ഷനാവാന്‍ ഇവനാര് മുതുകാടിന്‍റെ ശിഷ്യനോ...???? അപ്പോഴെനിക്ക് അപകടം മണത്തു.... കൂടെ ആരെങ്കിലും ഉള്ളപ്പോള്‍  അപകടം വന്ന് തലക്കടിച്ചാലേ  അറിയുകയുള്ളൂ.... എന്നാല്‍ ഒറ്റക്കാവുമ്പോള്‍ എത്ര ദൂരത്തുള്ള അപയവും തിരിച്ചറിയും.....ഇനി ഇവിടെ മുതൽ ഞാനൊറ്റക്കാണ് എന്ന തിരിച്ചറിവ് എന്നില്‍ ധൈര്യം വളര്‍ത്തുകയായിരുന്നു.....

ഗേറ്റിങ്കല്‍ എത്തിയപ്പോള്‍ സംഭാഷണം വ്യക്തമായി. എനിക്കു തിരിഞ്ഞ് മാമന് നേരെയിരിക്കുന്ന വ്യക്തി അന്തരീക്ഷത്തിലേക്ക് കൈകളെറിഞ്ഞ് ക്രോധാവേശത്തോടാണ് സംസാരിക്കുന്നത്.....

"എവനാര്... ചൊല്ലുവിളിയില്ലാതെ വളന്നവനേ പറഞ്ഞ് വിടണം "

പടികേറി വരാന്തയില്‍ എത്തിയപ്പോള്‍ ആളെ മനസ്സിലായി പൂനന്‍ നായര്‍.... മച്ചുവിന്‍റെ മാമന്‍.... എന്നെ കണ്ടിട്ട് ഭാവം മാറിയെങ്കിലും നിമിഷനേരം പഴയ ഭാവത്തിലെത്തി തീപിടിച്ച വാക്കുകള്‍ തുപ്പി......

"വളത്തുദോഷം വന്നവന് ബന്ധക്കാരും, സ്വന്തക്കാരും വേണ്ട.....അങ്ങനൊള്ളവന്‍ നല്ല പിള്ളകളെ കൂടെ നശിപ്പിക്കും"

മാമനുള്ളതു കൊണ്ട് സംയമനം പാലിച്ചു കൊണ്ട് റൂമില്‍ പോയി കുളിക്കാന്‍ തോര്‍ത്തുമെടുത്ത് വാരാന്തയിലൂടെ മുറ്റത്തേക്കിറങ്ങവേ അയാളെന്നേ വീണ്ടും വെറി പിടിപ്പിച്ചു.....

"പോണതു കണ്ടാ ... വെട്ടുക്ടാ നോക്കണപോലെ ചെറഞ്ഞോണ്ട്.... മക്കളെ വളത്താനറിയാത്തവന്‍ വളത്തിയാ ഇങ്ങനെയിരിക്കും...."

              അണപൊട്ടാന്‍ കാത്തു        നില്‍ക്കുന്ന രോഷമുണ്ടായിരുന്നെങ്കിലും
മാമന്‍ മുന്നിലുള്ളതു കൊണ്ട് കടുത്ത വാക്കുകള്‍ വീഴാതെ ഞാൻ പറഞ്ഞു.....

"എന്നെ എന്തുവേണമെങ്കിലും പറഞ്ഞോ..... പക്ഷേ എന്‍റെ അച്ഛനേയും അമ്മയേയും പറ്റി പറഞ്ഞാല്‍ എന്‍റെ കൈ അറിയാതെ പൊങ്ങും .... അതേത് ദൈവംതമ്പുരാനായാലും ശരി"

ഞാൻ വീട്ടില്‍ കയറിയ ശേഷം; അതുവരെ കട്ടില ചാരി നിശബ്ദയായി നിന്നിരുന്ന മാമി ദേഷ്യത്തോടെ എന്‍റെ നേരെ ചാടി

"നീയെന്തര് വര്‍ത്താനം പറേണത്.... വയസ്സിന് മൂത്തോര്വാട് ഇങ്ങനെയാണാ സംസാരിക്കണത്....."

അതിനിടക്ക് മാമന്‍ ചാടിയെണീറ്റു എന്നോടായി പറഞ്ഞു.....

"അപ്പി .... പ്പോ ..... പോയി കുളീര് .. "
മന്ദഹാസം മൊട്ടിട്ടു നില്‍ക്കുന്ന ആ മുഖത്ത് നിറയെ സ്നേഹമാണ്...... പിന്നൊരക്ഷരം പറയാതെ കുളിമുറിയിലേക്ക് നടന്നു.....

                         തലയില്‍ കൂടി വെള്ളമൊഴിക്കുമ്പോള്‍ ശരീരം തണുക്കുമ്പോഴും; മനസ്സ് ചുട്ടു നീറുകയായിരുന്നു..... ഇന്നത്തേ പകലു തന്ന അനുഭവങ്ങൾ , കഥകൾ എല്ലാം കൂടി എന്നെ പൊള്ളിക്കുന്നുണ്ടായിരുന്നു..... വെള്ളം എത്ര കോരിയൊഴിച്ചിട്ടും മതിയാവില്ലെന്നു തോന്നി ..... വെള്ളംനിലത്തു വീണുടയുന്ന ഇടവേളകളിൽ വരാന്തയിലെ തകര്‍ക്കലുകള്‍ കാതില്‍ വീഴുന്നുണ്ടായിരുന്നു..... കുളി കഴിഞ്ഞു തോര്‍ത്തുമ്പോഴും, വരുമ്പോഴും തീരുമാനം എടുക്കാന്‍ പറ്റാതെ ഞാൻ വല്ലാതെ വീഷമിക്കുകയായിരുന്നു. മുടി ചീകാന്‍ നേരം കണ്ണാടിയിലേക്കു നോക്കുമ്പോള്‍; മനസാക്ഷി എന്നോട് ചോദിക്കുന്ന പോലെ തോന്നി

"വിനു .... ഇനിയെന്തിനു താമസം "

വരാന്തയില്‍ നിന്ന് ശബ്ദമുണ്ട്.... പക്ഷേ.... സംഭാഷണങ്ങളായി എന്നിലേക്ക് വരുന്നില്ല കാരണം ...... ഞാൻ എന്നിലേക്ക് ചുരുങ്ങി പിന്നെ പറന്ന് വ്യാപിക്കാന്‍ ഒരുങ്ങുകയായിരുന്നു......

"മോനേ......"

കയറി ഇറങ്ങി കയറിയുള്ള അച്ഛന്റെ വിളി കേട്ട് ഞെട്ടിപ്പോയി.... കണ്ണാടിയിലെ പ്രതിബിംബത്തിന് അച്ഛന്റെ രൂപം ..... കള്ള കൊശവാ..... അച്ഛൻ സ്നേഹം കൊണ്ട് ഉപദേശിക്കാന്‍ തുടങ്ങുമ്പോഴോ... വഴക്കു പറയുമ്പോഴോ തുടങ്ങുന്നത് ഈ വാക്കില്‍ നിന്നായിരിക്കും..... അച്ഛൻ കുറഞ്ഞിട നിര്‍ത്തി തുടര്‍ന്നു

"കള്ള കൊശവാ.... നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ.... നിനക്കു തീരുമാനമെടുക്കാന്‍ കഴിയാത്ത സമയം .... ധൈര്യപൂര്‍വ്വം കണ്ണടച്ച് നീ നിന്‍റെ മനസാക്ഷിയോട് ചോദിക്കുക .... ഉത്തരം നിന്നെ തേടിയെത്തി നിന്‍റെ മുന്നില്‍ ഉത്തരവ് കാത്ത് നില്‍ക്കും.... പിന്നെയാണ് നീ ഭയപ്പെടേണ്ടത് ..... ഒരിക്കലെടുത്ത തീരുമാനത്തില്‍ നിന്ന് പിന്തിരിയുന്നത് ഭീരുവാണ് ..... അതാണ് ഭയപ്പെടേണ്ടത്...... "

ഒന്നല്ല ഒരുപാട് തവണ കേട്ടിട്ടുള്ള ഈ ഉപദേശമാണ് എന്നെ നയിക്കുന്നത്.... ഉത്തരം കിട്ടിയ ഞാൻ ..... തീരുമാനം പെട്ടെെന്നടുത്തു... മച്ചു കൂടെയൊല്ലാത്തതു കൊണ്ടു തന്നെ എന്‍റെ ഭാഗം ന്യായീകരിക്കേണ്ടത് ഞാൻ മാത്രമാണ്; അതുവേണ്ടെന്ന് തോന്നി.... ഇതിനിടക്ക് ന്യായീകരണം കൊണ്ട് പ്രയോജനം ഇല്ല..... ശിക്ഷ വിധിച്ച് നടപ്പിലാക്കാനിരിക്കുന്നവരോട് അപ്പിലിന് പ്രസക്തിയില്ല.... എന്നെ ഇവിടെ തടഞ്ഞ് നിര്‍ത്തുന്ന ഒന്ന് മാമനാണ്..... മാമന് എന്നെ മനസ്സിലാക്കാൻ കഴിയും. ഞാനെണീറ്റ് ബാഗൊരുക്കാന്‍ തുടങ്ങി.....തീരുമാനത്തിന്‍റെ വ്യക്തതയില്‍ ഞാൻ തിരിച്ച് വര്‍ത്തമാനത്തിലേക്കെത്തുകയായിരുന്നു..... പൂനന്‍ നായരുടെ ശബ്ദമാണ് ഉണര്‍ത്തിയത് ....ആദ്യം പറഞ്ഞതൊന്നും എന്‍റെ തലയിൽ കയറില്ലെങ്കിലും അവസാന വാചകം ; വേദനയുണ്ടാക്കി കൊണ്ടാണ് ചെവി തുളച്ചു കയറിയത്....

"എന്തരായാലും അളിയാ അവനെ പറഞ്ഞുവിടണം ..... വച്ചോണ്ടിരുന്നാ പറ്റൂല്ലാ...."

മാമിയുടെ പ്രകടനം പണ്ടും എനിക്കെതിരായിരുന്നെന്ന് മറ്റു പലരും പറഞ്ഞ് എനിക്കറിയാമായിരുന്നെങ്കിലും ഒരിക്കലും നേരെ നേരെ എന്നോടോ, എന്നെ ചൊല്ലി  മാമനോടൊ കാണിച്ചു കണ്ടിട്ടില്ല..... പക്ഷേ ഇന്ന് ആങ്ങളെ ഞാൻ ആക്രമിച്ചു എന്നുള്ളത് കൊണ്ടോ...?,ആങ്ങളയുടെ പിന്‍ബലമുള്ളതുകൊണ്ടോ മാമിയുടെ പ്രകടനം അതിരു വിട്ടു....

" കൂട്ടുകെട്ടിയാ ചൂട്ടുകെട്ടും .... എന്‍റെ മക്കവിടില്ലാത്തത് നന്നായി.... ഇല്ലെങ്കീ... എന്‍റെ മക്കളും ചീത്തയായേനെ...."

"ഛീ... നിര്‍ത്തെടീ...... " മാമനാണ്

കസേര തെറിച്ചുപോയി ചുമരിലടിച്ചു നിലത്തു വീണശബ്ദത്തിനു ഇടവേളക്കു ശേഷം മാമന്‍റെ സ്വരം കൂടുതൽ മുറുക്കത്തോടെ കേട്ടു

"നട്ടെല്ലില്ലാത്താ പെണ്ണാളന്മാരെ പറ്റി വിസ്തരിക്കണ്ടാ.... ചൊല്ലുവിളിയില്ലാതെ വളരാന്‍ വിനൂനെ വളത്തിയത് നീയ്യാ ഞാനാ അല്ല .... എന്‍റെ അളിയനാ അറിയാ നിനക്ക്.... അവനെന്തെരെങ്കിലും ചെയ്തിട്ടോണ്ടേ കാരണോം കാണും..... "

മാമന്‍ കുറെക്കാലം ഗള്‍ഫിലായിരുന്ന കാലത്ത് മക്കളെ രണ്ടുപേരേയും നോക്കി വളര്‍ത്തിയത്  മാമിയും ആങ്ങളയായ പൂനന്‍ നായരും കൂടിയായിരുന്നു.... അതുകൊണ്ട് തന്നെ തന്‍റെ മക്കള്‍ ചുണകെട്ടവന്മാരായി പോയെന്ന് മാമന്‍ രഹസ്യമായി പറയാറുണ്ടെങ്കിലും ഇത്ര പരസ്യമായി പറയുന്നത് ആദ്യമാണ്.....  

കുറച്ച് നേരത്തേക്ക് മണ്ണട്ടകളുടേയും രാചിവീടുകളുടേയും കരച്ചിലും പിന്നെ കലുങ്കിന് താഴെ പറക്കെട്ടിലേക്ക് അരുവി തലക്കുത്തിവീണ് മരിക്കുന്ന ശബ്ദവും കേള്‍ക്കാം........

"ഇപ്പം....എന്തര് വേണം .... ഞാനവനോട് ചോദിക്കാം"

  കലഹം ഒഴിവാക്കാൻ വേണ്ടിയാവണം മാമന്‍ സമനില വീണ്ടെടുത്ത് സമവായത്തിലെത്തി  മക്കളേ എന്നും വിളിച്ച് വാതില്‍ക്കലെത്തിയ മാമന്‍ യാത്രക്കൊരുങ്ങി ഷൂ കെട്ടി കൊണ്ടിരിക്കുന്ന എന്നെ കണ്ട് വല്ലാതെയായി.... ലെയ്സ് കെട്ടി നിവര്‍ന്ന നിന്ന ഞാൻ മാമന്‍റെ മുഖത്ത് നോക്കി ..... സ്വതവേ വെളുത്ത മുഖം കോപത്തിന്‍റെ ചെന്തീനാളങ്ങള്‍ കത്തുന്നതിനാലാവണം വല്ലാതെ ചുവന്നു തുടുത്തിട്ടുണ്ടായിരുന്നു..... നോക്കി നില്‍ക്കെ ആ മുഖത്ത് സ്നേഹം വന്ന് നിറയുന്നുണ്ടായിരുന്നു.... പിന്നവിടെ സങ്കടക്കാറ് നിറഞ്ഞ് പെയ്യാന്‍ വെമ്പി നിന്നു...... എന്തൊക്കെയോ പറയാൻ വന്ന മാമന്‍റെ ചുണ്ടുകൾ വാക്കുകളുടെ മരണപ്പിടച്ചില്‍ പോലെ വിറക്കുന്നുണ്ടായിരുന്നു.... ഒന്നും പറയാതെ മാമന്‍ തിരിച്ചു പോയി.....

മൂകത തളകെട്ടി കിടക്കുന്ന നിശബ്ദ വിറങ്ങലിച്ച് കിടക്കുന്ന വാന്തയിലേക്ക് കാലെടുത്ത് വയ്ക്കുമ്പോള്‍ പൂനന്‍ നായർ കുനിഞ്ഞിരിക്കുന്നു... എന്നെയൊന്ന് നോക്കിയ ശേഷം പിന്നെ ഇരുള്‍ നോക്കി നില്‍ക്കുന്ന മാമി ...... മാമന്‍ തൊഴിച്ചെറിഞ്ഞ കസേര ടീപ്പോക്ക് സമീപം ചുമരോട് ചേര്‍ന്ന് ചരിഞ്ഞ് കിടക്കുന്നു..... മാമനോട് യാത്ര പറയാന്‍ വാരാന്തയുടെ പടിഞ്ഞാറ് കോണിലെ റൂമിനടുത്തേക്ക് നടക്കാന്‍ തുടങ്ങുമ്പോഴേക്കും മാമന്‍ വാതില്‍ക്കല്‍ ഷര്‍ട്ടിന്‍റെ ബട്ടന്‍സ് ഇട്ടു കൊണ്ട് പുറത്ത് വന്നു.....

ചെറിയ കുട്ടിയായിരുന്നപ്പോള്‍ കൈ പിടിച്ച് നടത്തിച്ചപോലെ മാമനെന്‍റെ കൈപിടിച്ചു കൊണ്ട് പറഞ്ഞു

"വാടാ മക്കളെ....."

..........തുടരും..........

110 comments:

 1. ഞാനൊരിക്കലും നല്ല എഴുത്തുകാരനായി അവകാശപ്പെടുന്നില്ല..... കുറച്ച് അനുഭവവും കുറച്ച് അങ്ങനെയല്ല ഇങ്ങനെയാണ് നടന്നിരുന്നത് എന്ന് ചിന്തിച്ചപ്പോള്‍ വന്ന തോന്നലുകളും മാത്രമാണ്.... ഒരാൾ വേറൊരാളുടെ മേല്‍ ചിത്ത പറയുമ്പോഴൊ കൈയ്യേറ്റം നടത്തുമ്പോഴോ ആണ് സംഭവങ്ങള്‍ ഉണ്ടാവുന്നത്.... ഞാനെഴുതുന്നത് പച്ചയായി ആണ് .. അപ്പോള്‍ അതില്‍ മദ്യമുണ്ടാകും.... ചീത്തവാക്കുകളുണ്ടാവും.... സഹിച്ചും ക്ഷമിച്ചും നിങ്ങള്‍ നല്‍കുന്ന പ്രോത്സാഹനമാണ് .... ഈ എന്‍റെ എഴുത്തിന്‍റെ ജീവവായു..... ഇനിയും നിങ്ങളുടെ സ്നേഹം എനിക്കു മേലുണ്ടാകും എന്ന പ്രതീക്ഷയോടെ..... നിങ്ങള്‍ക്കു മുമ്പില്‍ നാലാം ഭാഗം വയ്ക്കുന്നു.... ( ഈ പ്രാവശ്യം മദ്യമില്ല..... മദ്യമില്ലാത്ത കിനാശ്ശേരിയാണെന്‍റെ സ്വപ്നം)

  ReplyDelete
  Replies
  1. വികാരനിര്‍ഭരം, ആ സന്ദര്‍ഭത്തിന്‍റെ തീവ്രത ഒട്ടും ചോര്‍ന്നുപോകാതെ അവതരിപ്പിച്ചിരിക്കുന്നു.മനോഹരമായിരിക്കുന്നു

   Delete
  2. ഷാജിത...... ആദ്യ വരവിനും അഭിപ്രായത്തിനും സ്നേഹം...... നല്ല വാക്കുകളാലുള്ള പ്രോത്സാഹനത്തിന് ഹൃദയ ഭാഷയിൽ നന്ദി പറയുന്നു.....

   Delete
  3. എന്നെയങ്ങ് കൊല്ല്.ഹ ഹ ഹ '''''''''''''''''

   Delete
  4. അക്ഷരങ്ങളെ ക്കൊണ്ട് നീ വരയ്ക്കുന്ന ചിത്രങ്ങൾക്കുണ്ടല്ലോ,അസ്സാമാന്യ മിഴിവാണ്.
   വരാന്തയിൽ വീഴുന്ന വെളിച്ചം,
   പുറം തിരിഞ്ഞിരുന്നു അംഗവിക്ഷേപത്തോടെ നിന്നെ ഭള്ളു പറയുന്ന പൂനേട്ടൻ ,,
   ഓരോ രംഗങ്ങൾക്കും നീ നല്കുന്ന നിറങ്ങളിൽ ജീവിതം നിറയുന്നത് അത്ഭുതത്തോടെയും ,അസൂയയോടെയുമല്ലാതെ എന്നെക്കൊണ്ടൊന്നും നോക്കാൻ വയ്യ.

   പിന്നേമുണ്ട് ,
   പാറക്കെട്ടിലേക്കു തലകുത്തി വീണുമരിക്കുന്ന ആ അരുവിയുടെ ശബ്ദമുണ്ടല്ലോ, അതിലുമുണ്ട് നിന്‍റെ ആ കരിം കരസ്പർശ്ശ ം


   Delete
  5. വഴിമരത്തിന്‍റെ സ്നേഹത്തണലില്‍ സ്നേഹാക്ഷരങ്ങളുടെ കുളിര്‍ക്കാറ്റില്‍ എനിക്കുണ്ടാവുന്ന സന്തോഷം വാക്കുകളാല്‍ വരക്കാന്‍ വിഷമമണ്..... ഈ സ്നഹത്തിന് ഒരായിരം നന്ദി......

   Delete
 2. Hho...avantoru pokku nokk...
  daa,,,
  Daaa...pallakkalaaa...thirinj nokkedaa..
  .ninte nadumporath njan pacha chanakam vari eriyumedaaaa....
  Ith enthaa virtual novelaa??..
  kadha mathram mathy...abinayikkan namuk kanan menayulla areyenkilum vilikaam kettadaa...

  ReplyDelete
  Replies
  1. എടാ വഴിയേ..... ബലാലേ..... ഹമുക്കേ.... പച്ച ചാണകം കൊണ്ട് വാടാ.... നിന്‍റെ കയ്യും കാലും തല്ലിയൊടിക്കും.....
   വരുന്ന പന്ത്രണ്ടാം തിയ്യതി നീ അന്ത്യകൂദാശ കൊണ്ടശേഷം വീട്ടില്‍ നിന്നിറങ്ങിയാ മതി....
   നിന്നെ കൊല്ലാതെ വിടുന്നത് പേടിച്ചിട്ടല്ലെടാ കാട്ടുപോത്തേ..... കക്കൂസ്  പൊളിച്ച് ജയിലില്‍ പോണ്ടാന്ന് കരുതിയിട്ടാണ്......
   ഒരു വഴിക്ക് പോകുമ്പോഴാണോടാ തിരിച്ചു വിളിക്കുന്നത് കാട്ടു മാക്കാനേ

   Delete
  2. എന്നെയങ്ങ് വീണ്ടും കൊല്ലോ..................................

   Delete
  3. ഡാ ചപ്രത്തലയാ മണവാളൻ താടീ ,,,, നീയേതെങ്കിലും ഒന്ന് തീരുമാനിക്ക്...ഒന്നുകിൽ കെട്ടപ്പെട് അല്ലെങ്കിൽ തട്ടപ്പെട്...ഏതായാലും എനിക്ക് പാലടയും പരിപ്പും വേണം !

   Delete
  4. നിങ്ങളിൽ ആരാ വീണ്ടും കെട്ടാൻ പോകുന്നത്‌?????

   Delete
  5. വഴിയേ..... ഇവനേ ഒരു നടക്കു വിട്ടാല്‍ ശരിയാവില്ല..... ഞാൻ പിടിക്കാം നീയിടിച്ചോ........

   Delete
 3. സൂപ്പര്‍ സീന്‍സ്...!!
  ശാന്തം, സൗമ്യം, ശോകമൂകം..!!
  വളരെ നന്നായിരിക്കുന്നു വിനോദേട്ടാ..
  മദ്യവും തെറിവിളിയും കടിച്ചാല്‍ പൊട്ടാത്ത ഭാഷയുമില്ലാതെ, ലളിതസുന്ദരമായൊഴുകിയ തെളിനീര്‍ച്ചാലുകള്‍... മനോഹരം..!!
  പെട്ടെന്ന് തുടരും.. എന്നായിപ്പോയി... കുറച്ചൂടെ ആകാമായിരുന്നു.

  ReplyDelete
  Replies
  1. കല്ലോലിനി..... അരുവി...ഒരുപാട്. കുത്തിയൊഴുകി കഴിയുമ്പോള്‍ വലിയൊരു വെള്ളച്ചാട്ടത്തിനു മുമ്പുള്ള ശാന്തതയില്ലേ.... അതാണിത്.... മദ്യമില്ലാത്ത പോസ്റ്റര്‍ നമ്മളും ഇടും സാറേ...... സ്നേഹത്തിനു നന്ദി......

   Delete
  2. വലിയൊരു വെള്ളച്ചാട്ടത്തിനു മുമ്പുള്ള ശാന്തത, appo in varaan pokunnath ethra llittar madyamaayirikkum

   Delete
  3. വലിയൊരു വെള്ളച്ചാട്ടത്തിനു മുമ്പുള്ള ശാന്തത, appo in varaan pokunnath ethra llittar madyamaayirikkum

   Delete
  4. ഹാ ഹാ.ഹാ ...

   ഷാജിതാ...കൊടുക്കുവാണെങ്കിൽ ഇങ്ങനെ പണി കൊടുക്കണം.
   എന്റയ്യോ!!!!!!!!!!!!!

   Delete
  5. ഷാജിതാ.....പൊന്നു ചങ്ങാതി ഇതിലും നല്ലത് എന്നെ ആ സ്കൂട്ടര്‍ കേറ്റി കൊല്ലുകയായിരുന്നു......

   Delete
  6. എടാ സുധിയേ മദ്യമില്ലത്ത കിനാശ്ശേരിക്കാരാ..... നിക്കു ഞാൻ വച്ചിട്ടുണ്ടെടാ......

   Delete

 4. തുഞ്ചൻ പറമ്പിൽ വെച്ച് എന്നേക്കാൾ
  കലിപ്പ് ലുക്കുള്ള ഒരു ബ്ലോഗർ ചുള്ളനെ കണ്ട്
  പരിചയപ്പെട്ടപ്പോൾ ഇവനൊക്കെ വല്ല ഗുണ്ടാ ചരിതം
  എഴുതുവാനാണോ ബൂലോഗത്ത് വന്നത് എന്നാണ്കരുതിയത്....

  മാമനോട് ആ മൂപ്പർ പറഞ്ഞ പോലെ
  "പോണതു കണ്ടാ ... വെട്ടുക്ടാ നോക്കണപോലെ
  ചെറഞ്ഞോണ്ട്.... മക്കളെ വളത്താനറിയാത്തവന്‍ വളത്തിയാ ഇങ്ങനെയിരിക്കും...." അതുപോലെ തന്നെ...

  ഇപ്പോൾ സൂര്യ മാനസം പോലുള്ള
  നല്ല മനസ്സുള്ള ഒരു വായനാ മിത്രമായി
  വിനോദ് ഭായിയെ കൂട്ടുകാരനായി കിട്ടിയതിൽ
  അഭിമാനിക്കുന്നു .തെളിനീർച്ചാലുകൾ പോലെ ഒഴുകിയൊഴ്കി
  വരുന്ന നാട്ട് ഭാഷയുടെ ഓളങ്ങളുള്ള ഈ എഴുത്ത് പൊയ്കയിൽ
  മുങ്ങി കുളിക്കുമ്പോഴുള്ള സുഖം ..
  ഹാ..ഹാ ..ഒന്ന് വേറെ തന്നെ ..!

  ReplyDelete
  Replies
  1. മുരളിയേട്ടാ ഈ അടുത്ത കാലത്തൊന്നും എന്‍റെ ശരീരഭാഷയെ കുറിച്ച് ഇത്ര നല്ല കമന്‍റ് കിട്ടിയിട്ടില്ല.... വഴി കേക്കണ്ട ...... അവനിതു കൊണ്ട് കാവടിയാടും......
   തുഞ്ചന്‍ പറമ്പില്‍ വച്ച് സ്നേഹത്തോടെ എന്നെ പിടിച്ചതും സെല്‍ഫിക്ക് കൂടെ നിന്നതും മറക്കില്ല..... നിറഞ്ഞ സ്നേഹമാണ് മുരളിയേട്ടന്‍.....
   മനസ്സ് നിറഞ്ഞു തുളുമ്പുന്ന സ്നേഹത്തിന് എത്ര നന്ദി പറഞ്ഞാല്‍ മതിയാവും എന്നറില്ല..... എന്നാലും പറയുന്നു .....മുരളിയേട്ടാ.... ഹൃദയ ഭാഷയിൽ നന്ദി......

   Delete
  2. മുരളിച്ചേട്ടാ...കമന്റിന്റെ ആദ്യഭാഗം സൂപ്പർ.!!!!

   Delete
 5. വാടാ മക്കളെ
  കേറിവാടാ മക്കളെ

  ReplyDelete
  Replies
  1. അജിത്തേട്ടാ..... രണ്ടു വരിക്കുള്ളി എല്ലാം ഒളിപ്പിക്കുന്ന കൗശലം ..... ഒരു നല്ല എഴുത്തുകാരനേ പറ്റൂ..... ഖുക്രി യൊക്കെ എഴുതിയ ആള്‍ മൗനവാത്മീകം ഉടച്ച് ഉറഞ്ഞു തുള്ളണമെന്നാണ് എന്‍റെ അഭിപ്രായം..... നിറഞ്ഞ സ്നേഹത്തിന് നന്ദി.....

   Delete
 6. വിനോദേട്ടാ........ പറയാന്‍ വാക്കുകളില്ല.ഇങ്ങനെ വികാരനിര്‍ഭരമായ വാക്കുകളിലൂടെ സ്വന്തം ഹൃദയവികാരങ്ങള്‍ വായനക്കാര്‍ക്ക് പകര്‍ന്ന് നല്‍കാന്‍ ഇന്നീ ബൂലോകത്ത് ഒരേ ഒരാള്‍ മാത്രമേയുള്ളൂ.ഇങ്ങനെ എനിയ്ക്കെഴുതാന്‍ കഴിയുന്നില്ലല്ലോ എന്ന അസൂയ മാത്രം.ഇനിയും ഒരുപാട് നല്ലെഴുത്തുകള്‍ ആ തൂലികത്തുമ്പില്‍ നിന്നും ജനിച്ച് വരട്ടെ എന്ന ആശംസിക്കുന്നു.

  ReplyDelete
  Replies
  1. സുധിയേ...... നിന്‍റെ സ്നേഹത്തിന് ഏത് ഭാഷയിൽ നന്ദി പറയണമെന്നറിയില്ല.....ഇടക്ക് പോസ്റ്റിടാനുള്ള ഓര്‍മ്മ പെടുത്തലും കൂടെ നിക്കാനുള്ള മനസ്സും ....നിറഞ്ഞ സ്നേഹത്തിനു മുമ്പില്‍ തല കുനിച്ചു കൊണ്ട് .....നന്ദി പറയുന്നു....

   Delete
 7. എത്ര നടന്നാലും മതിവരില്ല പിന്നിട്ട വഴികളിലൂടെ.

  ReplyDelete
  Replies
  1. സുധീര്‍ഭായ്..... തീര്‍ച്ചയായും...... പണ്ട് നമ്മള്‍ ഹൃദയ വേദനയോടെ നടന്നിടങ്ങളില്‍ ഇന്നു ചുണ്ടിലൊളിപ്പിച്ച ചെറുപുഞ്ചിരിയുമായി നടക്കുന്നു...... വരവിനും സ്നേഹത്തിനും നന്ദി.....

   Delete
 8. കഥയുടെ നാലുഭാഗങ്ങളും വായിച്ചു.
  വെട്ടുക്ടാകളായി നടന്ന ഒരുകാലത്തിന്‍റെ ഓര്‍മ്മകള്‍
  പലര്‍ക്കുമുണ്ടാകും. എന്നാല്‍ അതിങ്ങനെ മനോഹരമായി എഴുതാന്‍ വിനോദിനേ കഴിയൂ.കാട്ടരുവി കാണും പോലെ അതിന്‍റെ വര്‍ണ്ണന. ജാഡക്കഥകള്‍ വായിച്ചു മടുത്ത് ആടുജീവിതം വായിച്ചപ്പോള്‍ ഉണ്ടായ സന്തോഷം പോലൊന്നാണ് വിനോദിന്‍റെയും സുധിയുടേയും കഥകള്‍ വായിക്കുമ്പോള്‍ എനിക്കുണ്ടാകുന്നത്!!!
  അഭിനന്ദനങ്ങള്‍!!!!

  ReplyDelete
  Replies
  1. സജീവ് ഭായ്...... സ്നേഹമൂറുന്ന വാക്കുകൾ ഊർജ്ജം നല്‍കുന്നു..... വളരെ വലിയ വാക്കുകളാണിത്... ഭായിയുടെ കവിതകൾ ഒട്ടും മോശമല്ല..... ജീവസ്സുറ്റ രചനകൾ..... നന്ദി പറയട്ടെ ഈ സ്നേഹക്ഷരങ്ങള്‍ക്ക്......

   Delete
 9. കലഹത്തിന്റെ കലക്കു വെള്ളമിനിയും തെളിനീര്‍ വാക്കുകളായി 'സൂര്യ വിസ്മയങ്ങള്‍
  തീര്‍ക്കട്ടെ ..)പുതിയ പോസ്റ്റുകള്‍ അറിയിക്കുക .....

  ReplyDelete
  Replies
  1. കുട്ടിക്കാ..... സ്നേഹക്ഷരങ്ങളാല്‍ തീര്‍ത്ത ആശിര്‍വാദത്തിന് ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു.....

   Delete
 10. എത്ര കല്ലും മുള്ളും നിറഞ്ഞതാണെങ്കിലും പിന്നിട്ട വഴികള്‍ എപ്പോഴും മധുരം സമ്മാനിക്കും ഓര്‍മ്മകളില്‍.
  നന്നായി.

  ReplyDelete
  Replies
  1. റാംജിയേട്ടാ..... തീര്‍ച്ചയായും..... ഓര്‍മ്മകള്‍ക്കെന്തു സുഗദ്ധം..... പുഞ്ചിരിയോടെ അവിടങ്ങളില്‍ നടക്കുമ്പോള്‍ ........

   Delete
 11. ഓരോ ഭാഗോം കൂടുതൽ ഹൃദ്യമാവുന്നു.

  ReplyDelete
  Replies
  1. ഉമാജി..... നല്ല വാക്കിനുള്ള സന്തോഷം അറിയിക്കുന്നു......

   Delete
  2. മതി:)...... ഉമേ......... മതിയോ.....??????

   Delete
 12. വീണ്ടും പ്രയാണം... ല്ലേ...? ഒരു പിൻ‌വിളി...? ഇല്ല... ഉണ്ടാവില്ലാല്ലേ...?

  ReplyDelete
  Replies
  1. വിനുവേട്ടാ..... ജീവിതം തന്നെ പ്രയാണമായവന് പ്രയാണം പ്രശ്നമല്ല..,.... പക്ഷേ പിന്‍വിളി...... പ്രതീക്ഷിക്കുന്നില്ല.....

   Delete
  2. എനിക്ക്‌ തോന്നി വിനോദ്‌...

   Delete
  3. തെറ്റ് എന്താണെന്നറിയാതെ ശിക്ഷ വിധിച്ച് കാത്തിരിക്കുന്ന കൂറെപ്പേര്‍ നമുക്ക് ചുറ്റും ഉണ്ടാകും...... അവര്‍ ശരികളെ കൊല്ലുകയോ.....ആട്ടിപ്പായിക്കുകയോ ചെയ്യും..... വിനുവേട്ടന് ഞാൻ പറഞ്ഞത് മനസ്സിലായിക്കാണും ..... എന്നു കരുതുന്നു....

   Delete
 13. അകത്തും പുറത്തും മദ്യം ഇല്ലാത്ത ഈ ചാപ്ടര്‍ തെറി വിമുക്തം !!!തുടരട്ടെ....

  ReplyDelete
  Replies
  1. മാഷേ..... എന്നെയങ്ങ് കൊല്ല്....... ഇനിമുതൽ തെറിയില്ല.....
   മദ്യവും......

   Delete
  2. എങ്കില്‍ ,നന്നായി

   Delete
  3. വെട്ടത്താന്‍ ചേട്ടാ .... ചുമ്മ പറഞ്ഞതാ മാഷിനെ സുഖിപ്പിക്കാന്‍......

   Delete
 14. വികാര സാന്ദ്രമായ രചന.ഭാവുകങ്ങള്‍

  ReplyDelete
  Replies
  1. വെട്ടത്താന്‍ ചേട്ടാ വരവിനും വായനക്കും അഭിപ്രായത്തിനും ഹൃദയഭാഷയില്‍ നന്ദി പറയുന്നു....

   Delete
 15. അല്ല, ഈ മാമനും മച്ചുവിന്റെ അച്ഛനും അല്ലേ തെറ്റിപ്പിരിഞ്ഞത്? പിന്നെ ഇവരെപ്പോ കമ്പനിയായി?!
  ബൈ ദി വേ, വീരഭദ്രൻ ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല, കഴിഞ്ഞ ഭാഗത്തിന്റെ അത്ര പോരാ എന്നാണ് എനിക്ക് തോന്നിയത്. (കഥയുടെ പേരും പറഞ്ഞ് ലേറ്റസ്റ്റ് ഫോട്ടോ അപ് ലോഡ് ചെയ്യുന്ന ഐഡിയ എനിക്ക് ഇഷ്ടപ്പെട്ടു!)

  ReplyDelete
  Replies
  1. കൊച്ചു ..... ഇത് മച്ചുവിന്‍റെ മാമനും പിന്നെ കൊച്ച്ചനുമാണ്.... മച്ചുവിന്‍റെ ശംഖുമുഖത്താണ്....
   ഒന്നുകൂടി മനസ്സിരുത്തി വായിക്കൂ......
   കഴിഞ്ഞ ഭാഗത്തിന്‍റെയത്ര പോരാ എന്നു പറഞ്ഞതു കൊണ്ട് അടുത്ത ഭാഗം സേവക്ക് ശേഷമെഴുതാം.......

   Delete
 16. ഹൃദ്യമായിരിക്കുന്നു,അടുത്തനീക്കമറിയാനുള്ള ആകാംക്ഷയും...
  ആശംസകള്‍

  ReplyDelete
  Replies
  1. തങ്കപ്പന്‍ സാര്‍.... ആശംസകൾ നെഞ്ചിലേറ്റുന്നു..... നന്ദി

   Delete
 17. സൂര്യവിസ്മയമൊരു വിസ്മയമായിത്തന്നെ തുടരുന്നു. :) വിനോദേട്ടന്റെ എഴുത്തിലെ പ്രകൃതിയും പ്രയോഗങ്ങളുമാണു ഏറെ ഇഷ്ടം.. ആശംസകൾ

  ReplyDelete
  Replies
  1. കുഞ്ഞുറുമ്പിന്‍റെ വലിയ വാക്കുകള്‍ക്ക് ഹൃദയഭാഷയില്‍ നന്ദി പറയുന്നു.....

   Delete
 18. This comment has been removed by the author.

  ReplyDelete
 19. ആ വാറ്റിന്റെ കെട്ട് വിട്ടപ്പം നീ നല്ല പയ്യനായല്ലെടെ അപ്പീ. നല്ല തണു തണുത്ത വെള്ളങ്ങൾ തലേല് വീണപ്പം ബുദ്ധികളൊക്കെ തിര്യെ വന്നു. ഏതായാലും അച്ഛൻ വന്നതും നീ നല്ല വിവരത്തോടെ ചിന്തിച്ചതും നന്നായെടെ. ( അവിടെയൊക്കെ ഒരു തത്വ ചിന്തകന്റെ സ്റ്റൈയിൽ ആയി വിനോദ് ) നിൻറെ ആ മാമൻ മാത്രം ആള് ഡീസന്റ് തന്നെ. ബാക്കീം കൂടെ എഴുത്. ആ പെങ്കൊച്ചിന്റെ കാര്യം ആലോചിച്ചിട്ടാ ഞങ്ങക്ക് ഇരിക്കപ്പൊറുതി ഇല്ലാത്തത്. സമയങ്ങള് കളയാതെ വെക്കം എഴുത്. ( അൽപ്പം തിരക്ക്. അത് കൊണ്ട് നീർച്ചാലിൽ കുളിക്കാൻ താമസിച്ചു പോയി).

  ReplyDelete
  Replies
  1. ബിപിൻ സാര്‍......
   എനിക്കു തന്ന ഈ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഞാനെന്‍റെ ബ്ലോഗിന്‍റെ തലപ്പത്ത് തൂക്കിയിടാനാണ് ഭാവം.....
   ഞാനൊരു സത്യം പറയാം ....... ഞാനിന്നു വരെ ഈ പറയുന്ന നാടന്‍ വാറ്റ് കഴിച്ചിട്ടില്ല..... പക്ഷേ ഞാൻ കണ്ടിട്ടുണ്ട്.....കഴിക്കുന്നവരേയും..... പക്ഷേ അന്നത് കഴിക്കുന്നവരേയും ഇഷ്ടമല്ലായിരുന്നു......
   മാമനും ഡീസന്‍റാ ..... എന്നെപ്പോലെ....
   സ്നേഹത്തിനു ഹൃദയഭാഷയില്‍ നന്ദി പറയുന്നു....

   Delete
 20. നന്നായി എഴുതി, എന്റെ ആശംസകൾ... പിന്നെ , അവസാന ഭാഗത്ത്‌ ഫോട്ടം ഇട്ട ആ സൈക്കലോജലിക്കൽ അപ്പ്രോച്, അതിനും എന്റെ നല്ല ആശംസകൾ :)

  ReplyDelete
  Replies
  1. ഷഹീം ഭായ്......
   സ്നേഹം നിറഞ്ഞ വാക്കുകള്‍ക്ക് ..... സാദരം നന്ദി പറയുന്നു....
   ഫോട്ടം ഇതേമാതിരി പിണങ്ങി പിരിയുമ്പോള്‍ വേറൊരു കശ്മലന്‍ കീച്ചിയതാ..... അതപ്പോള്‍ വീശീന്നു മാത്രം.......

   Delete
 21. ഈ ബ്ലോഗ്ഗിലാദ്യായിട്ടാണ്, എന്റെ ബ്ലോഗിലെ കമന്റിലൂടെ എത്തിയതാണ്, എന്തായാലും നാലു ഭാഗവും വായിച്ചു കഴിഞ്ഞു, അടുത്തത് പോരട്ടെ, ഈ തിരുന്തോരം ഭാഷ കേള്‍ക്കാന്‍ ഞങ്ങള്‍ തൃശ്ശൂര്‍ക്കാര്‍ക്ക് ഇഷ്ടമാണെങ്കിലും വായിക്കാനിത്തിരി പ്രയാസാട്ടോ... എന്തായാലും മുങ്ങല്‍ വിദഗ്ദ്നായ മച്ചു കൊള്ളാം, സ്നേഹവും ദേഷ്യവും വാറ്റും വിദേശിയെം ഒക്കെ ഇഷ്ടപെട്ടു..ആ കാട് കയറലും, അതിനേക്കാളുപരി മച്ചുവിന്റ്റെ പെണ്ണാണെന്നറിഞ്ഞപ്പോളുള്ള നന്മനിറഞ്ഞ മനസ്സും ഇഷ്ടപെട്ടു

  ReplyDelete
 22. പ്രിയ ഗൗരിനാഥന്‍......മാഷിന്‍റെ ആത്മാര്‍ത നിറഞ്ഞ വാക്കുകള്‍ പുതിയൊരു ഊർജ്ജം പ്രദാനം ചെയ്യുന്നു.....
  തിരുവനന്തപുരം ഭാഷ..... എഴുതി ഒപ്പിക്കാനും ഞാനും കഷ്ടപ്പെട്ടു...... ഇഷ്ടമുള്ള ചില മുഖങ്ങള്‍ അതു സംസാരിക്കുന്നത് കൊണ്ട്..... അതിനൊഴുക്ക് പിന്നീടു് കിട്ടിയതായി തോന്നി.....
  മനസ്സിലെ നന്മ നമ്മുടെയല്ല..... അതു നമ്മുടെ ദൈവങ്ങളായ. മാതാപിതാക്കളുടേതാണ്.....
  സ്നേഹം നിറഞ്ഞ വാക്കുകള്‍ക്ക് ഹൃദയംഗമായ നന്ദി അറിയിക്കുന്നു....

  ReplyDelete
 23. This comment has been removed by the author.

  ReplyDelete
 24. This comment has been removed by the author.

  ReplyDelete
 25. മനസക്ഷി ..........പോലെ ചെറു തെറ്റുകൾ കുറക്കണം
  (എന്റെ ബ്ലോഗിലും ഉണ്ട് ട്ടോ അക്ഷര തെറ്റുകൾ )
  "വാടാ മക്കളെ
  കേറിവാടാ മക്കളെ.."

  നന്മയുള്ള നാട്ടിൻ പുറം
  അങ്ങനെയാണ്
  നാട്യ പ്രധാനം നഗരം ദാരിദ്രം..
  സ്നേഹത്തിന്റെ ഊർജ്ജമുള്ള കഥ തുടരട്ടെ!

  ReplyDelete
  Replies
  1. ഗുരുവേ..... തെറ്റ് തിരുത്തി ....... ഇനിയുള്ള എഴുത്തില്‍ ...... ഈ വിഷയത്തില്‍ കൂടുതൽ ശ്രദ്ധ കൊടുക്കാം.......
   നന്മയുള്ള നാട്ടിന്‍പുറത്തിന്‍റെ കറയില്ലാത്ത സ്നേഹത്തിന് ഹൃദയത്തിന്‍റെ ഭാഷയിൽ ഒരായിരം നന്ദി പറയുന്നു......

   Delete
 26. വികാരഭരിതമായ ഒരു രംഗം കണ്മുന്നില്‍ കണ്ടതുപോലെ.. കള്ളിറങ്ങിപ്പോയാല്‍ കരയാന്‍ തുടങ്ങുന്ന ചില ലോലഹൃദയര്‍ കാണുന്നവരെയും സങ്കടപ്പെടുത്തും..അതുപോലെ.. മനോഹരമായ ആവിഷ്കാരം

  ReplyDelete
  Replies
  1. മുഹമ്മദ് ഭായ്....... ഒരു കൊട്ടും തന്നു..... നല്ലവാക്കുകളും തന്നു...... അത് കലക്കി..... നല്ല വാക്കുകള്‍ക്ക് ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു....

   Delete
 27. മുന്നെയുള്ള ഭാ‍ഗങ്ങൾ വായിക്കേണ്ടത് തന്നെയെന്ന് ഈ ഭാഗം വായിച്ചതിൽ നിന്ന് മനസ്സിലായി.. വായിക്കാം.. വാടാ മക്കളേ.. !

  ReplyDelete
  Replies
  1. ബഷീർ ഭായ് ..... മുഴുവൻ വായിച്ചു കാണുമെന്ന് പ്രതീക്ഷിക്കുന്നു..... വായിച്ചിട്ട് അഭിപ്രായം അറിയിക്കുമല്ലോ...... സ്നേഹവാക്കുകള്‍ക്ക് നന്ദി...
   .

   Delete
 28. ആദ്യം മുതല്‍ വായിച്ചു വരാം ഇവിടെയെത്താന്‍ വൈകിയതില്‍ കുറച്ചു നിരാശയുണ്ട് .... നല്ലെഴുത്ത് വിനോദ് .

  ReplyDelete
  Replies
  1. ഫൈസൽ ഭായ് ....... നന്മയൂറുന്ന കഥകളുമായ് .... ബ്ലോഗില്‍ വീണ്ടും സജീവമാവട്ടെ എന്നാശംസിച്ചുകൊണ്ട് നന്മകള്‍ നേരുന്നു.....

   Delete
  2. This comment has been removed by the author.

   Delete
 29. എഴുത്ത് തുടരട്ടെ.... ആശംസകള്‍.... :)

  ReplyDelete
  Replies
  1. കണ്ണന്‍സ്...... വരവിനും വായനയ്ക്കും നന്ദി.....

   Delete
 30. സാഹിത്യജാടകളിലെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള തുറന്നെഴുത്ത്. പച്ചയായ ആത്മസമർപ്പണത്തിന്റെ തെളിനീരരുവി ഒഴുകുന്നപോലെ...... ഈയ്യിടെയായി ബ്ലോഗുകളിൽ എത്താൻ വൈകിപ്പോവുന്നു. വൈകിയാലും കൂടെ ഉണ്ടാവും. കാരണം ഞാനും സാഹ്യത്യമെന്തെന്നറിയാത്ത തുറന്നെഴുതുന്നവരുടെ കൂട്ടത്തിൽ ഉള്ള ഒരുവാനാണ്......

  ReplyDelete
  Replies
  1. പ്രദീപേട്ടന്‍റെ വരവ് കാത്തിരിക്കുകയായിരുന്നു...... ഉള്ളു തുറന്ന് പറയാനുള്ളത് പറയുന്നത് പ്രദീപേട്ടന്‍റെ ശൈലി ആണ്...... െത്ര വൈകിയാലും വരുമെന്ന് പറയുന്ന ഈ സ്നേഹമനസ്സിന് ഹൃദയത്തില്‍ നിന്ന് ഒരായിരം നന്ദി പറയുന്നു....

   Delete
 31. നന്നായി ട്വിസ്റ്റുകൾ ഒന്നും ഇല്ലെങ്കിലും
  മാനസിക സങ്കർഷങ്ങൾ നന്നായി പകര്ത്തി
  മാമന്റെ കഥാപാത്രം വളരെ മനോഹരമായി
  സ്നേഹിക്കുന്നവരുടെ മനസ്സ്
  അത് കാണാൻ വല്ലാതെ നിഷ്കളങ്കത വേണം സുന്ദരം

  ReplyDelete
  Replies
  1. ബൈജു ഭായ്..... ചില യാത്രകൾ കാരണം മറുപടി എഴുതാന്‍ വൈകിയതില്‍ ക്ഷമിക്കുക....... തീര്‍ച്ചയായും സ്നേഹിക്കുന്നവരുടെ മനസ്സ് കാണാന്‍ നിഷ്കളങ്കത വേണം..... വരവിനും അഭിപ്രായത്തിനും നിറഞ്ഞ സ്നേഹത്തോടെ നന്ദി പറയുന്നു......

   Delete
 32. നല്ല ഒഴുക്കുള്ള എഴുത്ത്!!! തുടരുക............ ഓണാശംസകൾ...........

  ReplyDelete
  Replies
  1. പ്രിയ ആള്‍രൂപന്‍ ചേട്ടാ...... ഈ നിറഞ്ഞ സ്നേഹത്തിന് ഹൃദയ ഭാഷയിൽ നന്ദി പറയുന്നു......

   Delete
 33. നാലാം ഭാഗമാണ് ആദ്യം വായിച്ചത് ഇനി എന്തായാലും ഒന്നും,രണ്ടും,മൂന്നും ഭാഗങ്ങള്‍ വായിക്കാതെയിരിക്കുവാന്‍ നിര്‍വാഹമില്ല അത്രയ്ക്ക് കേമമായിരിക്കുന്നു എഴുത്ത്. വായനയില്‍ കഥാപാത്രങ്ങള്‍ കണ്മുന്നില്‍ ജീവിക്കുന്നതുപോലെ തോന്നിപ്പിച്ചു .ആശംസകള്‍

  ReplyDelete
  Replies
  1. പ്രിയ റഷീദ് ഭായ്...... മുഴുവൻ ഭാഗങ്ങൾ വായിച്ചിട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു......
   മുമ്പേ സൂചിപ്പിച്ച പോലെ ചില കുത്തിവരകള്‍ അത്രയേ ഉള്ളൂ......
   റഷീദ് ഭായിയുടെ നിറഞ്ഞ സ്നേഹവാക്കുകള്‍ക്ക് ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദി പറയുന്നു.....

   Delete
 34. വിനോദ് ,
  കുറച്ചു നാളത്തെ നാട്ടിൽപോക്കിലെ ഇടവേളയിൽ ഇവിടെ എന്തൊക്കെയാ സംഭവിച്ചേ? വിനോദിന്റെ " മലമുകളിലെ തെളിനീർച്ചാൽ "
  ഒഴുകി ---------ഒഴുകി ------- അങ്ങനെ ----- പിന്നെ നമ്മുടെ കല്ലോലിനി ദിവ്യയും ......... സുധിയും........ അങ്ങനെ അങ്ങനെ........ ഞാനോടി ഓടി നിങ്ങൾക്കെല്ലാം ഒപ്പം എത്താൻ.
  പഴയ ഓർമ്മകൾ പച്ചയായ ഈ എഴുത്തും കൂടുതൽ മനോഹരമാകുന്നു. ഇടക്കിടെ വരുന്ന ആ 'തിരുവന്തോരം ശൈലി'യുണ്ടല്ലോ അത് അസ്സലാകുന്നുണ്ട് ട്ടോ . എല്ലാ ആശംസകളും

  ReplyDelete
  Replies
  1. ഗീതാജി..... ദിവ്യയുടേയും സുധിയുടേയും കാര്യം ഞാൻ മുമ്പേ വഴിക്കു കൊടുത്ത കമന്‍റിലൂടെ പറഞ്ഞതാ..... രണ്ടുപേരോടുംപറഞ്ഞതാ കല്യാണം കെട്ടണ്ട ബാച്ചിലര്‍ ലൈഫാണ് സുഖമെന്ന്..... കേട്ടില്ല... എന്നാല്‍ പിന്നെ അറിഞ്ഞ് അനുഗ്ഹിക്കാമെന്നു വച്ചു..... സൗഭാഗ്യങ്ങളോടെ നൂറു വര്‍ഷം ജീവിക്കട്ടെ......
   ബൂലോകത്തുള്ളവരെ കല്യാണം വിളിക്കാത്തതില്‍ പ്രതിഷേധിച്ച് കഴിയുന്നവര്‍ എല്ലാവരും...തിരുമിറ്റക്കോട് അമ്പലപരിസരത്തുള്ള സദ്യയില്‍ പങ്കെടുക്കണം എന്നാണെന്‍റെ മതം..... കല്യാണം അവരു കെട്ടട്ടേ.... നമുക്കു സദ്യ മതി....
   ഗീതാജിയുടെ വാക്കുകള്‍ എന്‍റെ മടിയെ എറിഞ്ഞോടിച്ചു..... പുതിയൊരു ഊർജ്ജം തന്നു..... സ്നേഹവാക്കുകള്‍ക്ക് ഹൃദയഭാഷയില്‍ നന്ദി പറയുന്നു.....

   Delete
 35. വിനോദ് ചേട്ടാ ബാക്കി വേഗം എഴുതു.....

  ReplyDelete
  Replies
  1. വിക്രമാ......ഞെട്ടിച്ചു നീ....... നമ്മുടെ നാട്ടില്‍ നിന്നൊരാള്‍ എന്‍റെ ബ്ലോഗിൽ എത്തുമെന്ന് തീരെ പ്രതീക്ഷിച്ചില്ല..... വായനയ്ക്ക് വളരെ നന്ദി..... ഇനിയും വരിക .....അടുത്ത ഭാഗം ഉടനെ എഴുതാം.......

   Delete
 36. ്പ്രിയപ്പെട്ട വിനോദേട്ടാ, സമയക്കുറവ് കൊണ്ട് പലപ്പോഴും കമന്റ് ചെയ്യാതെ പോവുകയാണ്. ഞാൻ വായിക്കാറുണ്ട്. എങ്കിലും ഇപ്രാവശ്യം കമന്റ്‌ചെയ്യാതിരിക്കാനാവുന്നില്ല, മനസ്സിനെ പിടിച്ചുലച്ചുകൊണ്ടാണ് ഇപ്രാവശ്യം മുന്നോട്ടു പോയിരിക്കുന്നത്. എന്റെ പ്രിയപ്പെട്ട വിനോദേട്ടനും ഈ മാമന്റെ കുറച്ച് സ്വഭാവഗുണങ്ങളുള്ളതായി തോന്നിയിട്ടുണ്ട്.
  സ്‌നേഹപൂർവ്വം,
  സ്വന്തം
  രാജിലാൽ

  ReplyDelete
  Replies
  1. പ്രിയപ്പെട്ട റെജി...... ആദ്യം പറയാനുള്ളത് ഒറ്റ വാക്ക് ബ്ലോഗ് വീണ്ടും എഴുതാന്‍ തുടങ്ങുക..... തന്‍റെ എഴുത്തിനു കരുത്തുണ്ട് കാമ്പുണ്ട്..... ജീവിതമുണ്ട്.... നന്മയുണ്ട്... നമുക്കും ജീവിതത്തിനുമിടയിലുള്ള സമരത്തിൽ നാം ചിലപ്പോള്‍ ബാക്കി വച്ചിട്ടു പോകുന്നത് ഇത് മാത്രം ആയിരിക്കും ..... എന്നിരുന്നാലും കൈയ്യൊപ്പോടു കൂടി ചിലതു കുറിക്കുക.....
   റെജിയുടെ മനസ്സി ന്‍റെ നന്മയാണ് .... എന്നില്‍ നല്ലതു കാണാൻ കഴിഞ്ഞത് ..... നന്മയില്ലാത്തവന് നല്ലത് കാണാൻ കഴിയില്ല....
   വീണ്ടും എഴുതുക .... നേരില്‍ കാണാം എന്ന പ്രതീക്ഷയോടെ...... നല്ല വാക്കുകള്‍ക്ക് ഹൃദയഭാഷയില്‍ നന്ദി പറയുന്നു.....

   Delete
 37. ആശംസകൾ
  ബാക്കി കാത്തിരിക്കുന്നു ................
  ഇന്നാണ് ഇവിടെ എത്തിയത്

  ReplyDelete
  Replies
  1. ആശംസകൾ നെഞ്ചിലേറ്റുന്നു.... ബാക്കി ഉടന്‍ വരുന്നു..... സ്നേഹത്തോടെ നന്ദി പറയുന്നു.....

   Delete
 38. വൈകിയെങ്കിലും വായിക്കാൻ കഴിഞ്ഞു. മനോഹരമായ അവതരണം...

  ReplyDelete
 39. വൈകിയെങ്കിലും വായിക്കാൻ കഴിഞ്ഞു. മനോഹരമായ അവതരണം...

  ReplyDelete
  Replies
  1. സബിതാ ജി...... ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദി പറയുന്നു.....

   Delete
 40. വിനോദ് ...
  മലമുകളിലെ തെളിനീർ ചാലുകൾക്ക് ആശംസകൾ

  ReplyDelete
  Replies
  1. നന്ദിനി ജി....... ആശംസകൾക്ക് ഹൃദയ ഭാഷയിൽ നന്ദി പറയുന്നു.......

   Delete
 41. This comment has been removed by the author.

  ReplyDelete
 42. പതിവായുള്ള വര്‍ണനകള്‍ ഒഴിവാക്കി നേരെ കഥയുടെ മാറിലൂടെ ഒരു പോക്കായിരുന്നു.........ആശംസകള്‍.ഒപ്പം ഇഷ്ടവും.അഞ്ചാം ഭാഗം പോസ്റ്റ്‌ ചെയ്യുന്ന മുറയ്ക്ക് അറിയിക്കുക.

  ReplyDelete
  Replies
  1. അന്നൂസ്...... സ്നേഹം നിറഞ്ഞ ഈ വാക്കുകള്‍ക്ക് ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദി പറയുന്നു..... അടുത്ത ഭാഗം തീര്‍ച്ചയായും അറിയിക്കും....

   Delete
 43. ടാ ചെക്കാ വിനോദേ..
  നമുക്കിതെല്ലാം കൂടി ഒരു ബുക് ആക്കണം..
  സംഗതി ഓടും ന്ന് തോന്നുന്നോണ്ട് പബ്ലിഷിങ് ഞാനേറ്റെടുത്തോളാം....

  :P LD

  ReplyDelete
  Replies
  1. മുബാറക്ക് വലിയ വാക്കുകള്‍ക്കും സ്നേഹത്തിനും ഹൃദയഭാഷയില്‍ നന്ദി പറയുന്നു.....

   Delete
 44. കഥയുടെ തുടർച്ച കിട്ടാൻ ആദ്യം മുതലേ വീണ്ടും വായിക്കേണ്ടി വന്നു. ശൈലി കൊള്ളാം. വായിക്കുന്തോറും ആകാംക്ഷയുണ്ടാ ക്കു ന്ന ഈ ശൈലി തന്നെ തുsരട്ടെ. തിരോന്തരം ഭാഷയും കൊള്ളാം. ബാക്കി വേഗം പോരട്ടെ. ആശംസകൾ ....

  ReplyDelete
 45. കഥയുടെ തുടർച്ച കിട്ടാൻ ആദ്യം മുതലേ വീണ്ടും വായിക്കേണ്ടി വന്നു. ശൈലി കൊള്ളാം. വായിക്കുന്തോറും ആകാംക്ഷയുണ്ടാ ക്കു ന്ന ഈ ശൈലി തന്നെ തുsരട്ടെ. തിരോന്തരം ഭാഷയും കൊള്ളാം. ബാക്കി വേഗം പോരട്ടെ. ആശംസകൾ ....

  ReplyDelete
  Replies
  1. അശോകേട്ടന്‍റെ വാക്കുകള്‍ വലിയൊരു ഊർജ്ജമാണ് തന്നത്..... വലിയ വാക്കുകള്‍ക്ക് ഹൃദയ ഭാഷയിൽ നന്ദി അറിയിക്കുന്നു......
   അടുത്ത ഭാഗം താമസിയാതെ എത്തുന്നു......

   Delete
 46. പിന്തുടരുന്നു കേട്ടോ ,,,, വിശദമായ അഭിപ്രായവുമായി വീണ്ടും വരാം ,, കഥ രസകരമായി മുന്നേറുന്നു ... തിരുവനന്തപുരം ഭാഷ പരിചയിച്ചു വരുന്നു :)

  ReplyDelete
  Replies
  1. ഫൈസൽ ഭായ് .......ബൂലോകത്തില്‍ എത്തുന്നതിലേക്കുള്ള ചവിട്ടു പടിയായി എനിക്കു വായിക്കാന്‍ കിട്ടിയ ആദ്യത്തേ ബ്ലോഗ് ലിങ്ക് ഭായിയുടേതായിരുന്നു...... തന്നതു ബൂലോകത്തിലേക്കു കൈ പിടിച്ച് നടത്തിയ കല്ലോലിനിയും ........ അതു വരെ ഞാൻ കരുതിയത് ബ്ലോഗ് എന്നാല്‍ വിശാല മനസ്കനും നിരക്ഷരരനും .....തുടങ്ങിയവരായിരുന്നു...... ഭായ് നന്മകള്‍ നേരുന്നു.... കൂടെയുണ്ടാവുംഎന്നു കരുതുന്നു .... സ്നേഹത്തോടെ ഹൃദയ ഭാഷയിൽ നന്ദി പറയുന്നു.....

   Delete
  2. കഥ കൂടുതല്‍ സീരിയസ് ആയി മുന്നേറുന്നു. മുഖ്യധാരാ നോവലുകള്‍ വായിക്കുന്നത് പോലെ ഒരു ഫീല്‍ കഥയ്ക്ക്‌ കൈവരുന്നുണ്ട്‌ !! , നന്നായി വിനു ,, അടുത്ത ഭാഗം കൂടി വായിക്കട്ടെ !! .

   Delete
 47. നാലാം ഭാഗത്തിലെത്തുമ്പോൾ വിനോദിലെ ഇരുത്തം വന്ന കഥാകാരനെ തിരിച്ചറിയാൻ കഴിയുന്നുണ്ട്. കഥ പറച്ചിലിന്റെ കയ്യടക്കം അതാണ്‌ ഏതൊരു കഥാകാരനെയും വ്യത്യസ്ഥനാക്കുന്നത്.

  ReplyDelete
  Replies
  1. പ്രദീപേട്ടാ.....
   ഒരു തുടക്കകാരന് നല്‍കാവുന്ന ഏറ്റവും വലിയ പിന്തുണയാണീ വാക്കുകള്‍...... വലിയ വാക്കുകള്‍ക്ക് ഹൃദയം കൊണ്ട് നന്ദി പറയുന്നു.....

   Delete