2022, നവംബർ 15, ചൊവ്വാഴ്ച

മൗനത്തിന്റെ വാത്മീകത്തിൽ 
തണുത്തുറഞ്ഞിരിരുന്നത്,
ചിന്തകൾക്ക് ചിതൽ -
പുറ്റൊരുക്കാനല്ല.....

കേട്ടിട്ടില്ലേ !!! പരുന്തിൻറെ-
ജീവിത മദ്ധ്യഹ്നത്തിലെത്തുന്ന-
ആസന്നമായ മരണത്തെക്കുറിച്ച്.....

നഖം പറിച്ചും;
തൂവൽ കൊത്തിപ്പറിച്ചും;
കൊക്ക് പിഴുത് കളഞ്ഞും-
വീണ്ടുമെത്തുന്ന നിറ യൗവനത്തിന്
പരുന്ത് തപം കൊള്ളും.....

പിന്നീട് വന്നെത്തുന്ന കൂർത്ത,
 നഖവും .... കൊക്കും,
തൂവൽ മുളച്ച കരുത്തുറ്റ ചിറകുമായ്-
ഇരക്കു മേൽ; 
പത്രി  അസ്ത്രമായ് -
ആഴ്ന്നിറങ്ങും..... 

വാത്മീകമുടഞ്ഞു.....
മൗഢ്യം മുകിലായ്-
പെയ്തൊഴിഞ്ഞു.....

ഇനി ഇരമ്പിയാർന്നെത്തട്ടെ-
കാട്ടു കുതിര കരുത്തിൻറെ താളം......

നായ

                   പുറംചട്ട          

തല, ഉടൽ, വാൽ 
ഇവ ചേർന്നതത്രേ....
         "നായ"




                മുഖവുര

മാന്യതയുള്ള നായ
മടിയേതുമില്ലാതെ നന്ദിയോർക്കും.
നായക്ക്  തലകുനിക്കാതെ
നന്ദിയുരച്ചീടാൻ വാലാട്ടാം
കൂടുതലായി ഒത്തിരി സ്നേഹിക്കാൻ
മുൻകാലുകൾ മുന്നിലേക്ക് നീട്ടി
അമർത്തിയ ഓളിലോടെ
യജമാനന്റെ പാദങ്ങളിൽ നക്കാം.
പിന്നേയും പിന്നേയും വാലാട്ടാം....


അപ്പോൾ യജമാനൻ ഇല്ലാത്ത നായയോ..????



                     ഉടൽ

യജമാനൻ  നായയോട്
ആജ്ഞാപിച്ചു.
നായ തലകുടഞ്ഞ്
വാലിനോട്  കൽപ്പിച്ചു
കൽപ്പനയേൽക്കാതെ,
കാറ്റു പിടിക്കാതെ നിൽക്കുന്ന
വാലിനെ നോക്കി
നീട്ടിയൊന്നു മുരണ്ടതിന്
ശേഷം നായ കുരച്ചു
കഴുത്താവോളം നീട്ടി
തല വശത്തേക്ക് തിരിച്ചു കൊണ്ട്
നായ അരിശത്തോടെ,
വാലു കുടിക്കാനായി
തിരിഞ്ഞു തുടങ്ങി.
വഴങ്ങാത്ത വാലിനെ കടിക്കാൻ
നായ മുരണ്ടു കൊണ്ട് തിരിഞ്ഞു
തലയ്ക്കും വാലിനുമിടയിൽ
ഒരു അച്ചുതണ്ടിലെന്നോണം
ഉടൽ വെറുതെ തിരിഞ്ഞു കൊണ്ടിരുന്നു


തലയ്ക്കും വാലിനുമിടയിലെ
കടിപിടിക്ക്  കൈയ്യും കാലുമുള്ള
ഉടലെന്തിന് തിരിയണം....????



                                   സമാപ്തി

നായ കടി കൊണ്ടപ്പോഴാണ്
നാട്ടാര് പറഞ്ഞത്
യജമാനന്  മനസ്സിലായത്.
വന്നും പോയുമിരുന്ന
പ്രജ്ഞയുടെ നേർത്ത
നിലാവിടുവിൽ,
മനുഷ്യന് നടുവിൽ
നിൽക്കാൻ ആഗ്രഹിച്ചു കൊണ്ട്
യജമാനൻ അനന്തതയിലേക്ക്
മുഖമുയർത്തി പേപ്പതയൊലിപ്പിച്ചു നിന്നു.


യജമാനനും, നായയ്ക്കും,
കൽപ്പനയ്ക്കും പേയിളകി
ഇനി പേയിളകാൻ
ബാക്കി ചങ്ങലയ്ക് മാത്രം....!!!!!



(ആരെങ്കിലും കുറിച്ചോ എന്തിനേയെങ്കിലും കുറിച്ച് സാദൃശ്യം തോന്നിയാൽ വായനക്കാരൻ്റെ മാത്രം ഉത്തരവാദിത്വം ആണ്....)

രാജ ആവുന്നവർ

ഇതൊരു കുഞ്ഞു കുടുംബത്തിൻ്റ കഥയാണ് ക്ലീഷേ ഉണ്ട്. വിധി കാണിക്കുന്ന ക്ലീഷേയ്ക്ക്  കഥാകാരനായ എനിക്കിതിൽ യാതൊരു പങ്കുമില്ലെന്ന കാര്യം ഓർമ്മിപ്പിക...