Wednesday, 14 October 2015

മലമുകളിലെ തെളിനീര്‍ച്ചാലുകള്‍.... ഭാഗം 5

              മാമന്‍ ഇരുട്ട് വകഞ്ഞു മാറ്റി, കൈ പിടിച്ചു വലിച്ചു നടക്കുമ്പോള്‍ കൂടെയെത്താന്‍ ഞാനൊരുപാട് ബുദ്ധിമുട്ടി..,. മെയിന്‍ റോഡിലെത്തി കൈ വിട്ട മാമന്‍;ക്രമം തെറ്റിയ ശ്വാസഗതി നിയന്ത്രിക്കുന്നതിനോടൊപ്പം വന്ന തെറി ചുമച്ചു വന്ന കഫത്തിനോടൊപ്പം നീട്ടിതുപ്പി....

        കട്ടക്കറുപ്പ് പുതച്ച രാത്രിയിൽ മിന്നാമിനുങ്ങുകള്‍ ചെറുനന്മ വെളിച്ചം മിന്നിക്കുന്നു.....ദൂരെ കാഴ്ച്ചയവസാനിക്കുന്ന മെയിന്‍ റോഡിലെ ചന്തക്ക് സമീപമുള്ള വഴിവിളക്കില്‍ നിന്നും; ഇവിടെ നിനക്ക് വെളിച്ചമുണ്ടെന്ന്;അതിനപ്പുറത്തുള്ള ഇരുട്ടിനെ സാക്ഷിയാക്കി പറയുന്നു......

       മെല്ലെ ശ്വാസം നിയന്ത്രിച്ച മാമന്‍ നടന്നു തുടങ്ങി വെളിച്ചത്തിനു നേരെ..... അവിടെയാണ് ബസ്സ്റ്റോപ്പ്....... എനിക്കും മാമനുമിടയില്‍ അദൃശ്യനായി മൗനവും കൂടെ നടന്നു.....

         മനസ്സു കാറും കോളും കൊണ്ട കടലുപോലെയലറുന്നുണ്ടായിരുന്നു.... അതുകൊണ്ടാവണം കടല്‍ഛേദം വന്ന കപ്പലുപോലെ വാക്കുകള്‍ മുങ്ങി മരിച്ചത്.....

                          പുറകിൽ നിന്നുമാരോ ഓടിവരുന്ന ശബ്ദം കേട്ടപ്പോള്‍ തന്നെ ശരീരത്തിലാകമാനം വിറ പടര്‍ന്നു കയറി. ഇനിയൊരിക്കല്‍ തീര്‍ക്കാന്‍ ബാക്കി വയ്ക്കാതെ പൂനന്‍ നായരുടെ കണക്ക് ഇപ്പോള്‍ തീര്‍ത്തേക്കാന്‍ മനസ്സും ശരീരവും ഒരു നിമിഷം കൊണ്ട് ഒരുങ്ങി; മാമന് എന്നെ പിടിക്കാന്‍ കിട്ടുന്നതിന്‍റെ ഒഴിവകലം കണക്കാക്കി രണ്ടു ചുവട് മുന്നിലേക്ക് മാറി, കാലകത്തിനിന്ന്, വലതുകരം മുഷ്ടി ചുരുട്ടി മടക്കി അരക്ക് പിന്നിലേക്ക് വലിച്ചൊതുക്കി......
                 
                      ശത്രു ആക്രമിക്കുമെന്നുറപ്പുണ്ടെങ്കില്‍ അടി വാങ്ങി പിന്നെ കൊടുക്കുന്നതിനേക്കാള്‍ നല്ലത് അടിക്കുന്നതാണ് സ്റ്റാലിന്‍റെ വാക്കുകള്‍ അച്ഛൻ പറയാറുണ്ട്.... ഓടിവരുന്ന ശബ്ദം അടുത്തു വരുന്നു വെളിച്ചം തീരെയില്ലാത്തുതുകൊണ്ട് ആളെ തിരിച്ചറിയാന്‍ പറ്റുന്നില്ല...

              പക്ഷേ ഒന്നുറപ്പാണ് മുന്‍വശം മാത്രം സ്ട്രാപ്പുള്ള ചെരിപ്പാണ് ഓടി വരുന്നയാള്‍ ഉപയോഗിക്കുന്നത്.... ചുവടുകൾക്കിടയില്‍ ചെരിപ്പു വലിക്കുന്ന ശബ്ദത്തില്‍ നിന്നു മനസ്സിലായി.... പൂനന്‍ നായരുടെ ചെരിപ്പത്തരത്തിലുള്ളതാണ്... ക്രോധം കൊണ്ട് അബോധാവസ്ഥയിലെത്തിയിരുന്നു....

"മച്ചമ്പി....."

ഓടി വരുന്നയാള്‍ വിളിച്ചു.... മച്ചു ...... മച്ചുവായിരുന്നത്....... എനിക്കു വല്ലാത്ത നിരാശ തോന്നി.....

                         ചിലത് തീര്‍ക്കാന്‍ ബാക്കിയാണെന്ന തോന്നലുണ്ടായത് കൊണ്ടാവണം..... ആ വന്നത് പൂനന്‍ നായരാവണെമെന്ന് ഇനിയൊരിക്കലും ഉണ്ടാവില്ലെന്നറിഞ്ഞിട്ടും വെറുതെ ആഗ്രഹിച്ചു.....

              മച്ചു അടുത്ത് നിന്ന് എന്‍റെ തോളില്‍ ഇടംകൈയ്യിട്ടു കൊണ്ട് നിന്ന് കിതച്ചു..... വലംകൈയ്യില്‍ മച്ചുവിന്‍റെ ബാഗുണ്ടായിരുന്നു..... മച്ചു വീണ്ടും എന്നെ അമ്പരപ്പിക്കുകയായിരുന്നു..... നിമിഷാര്‍ദ്ധം കൊണ്ട് മുങ്ങല്‍ ... ഇതാ ഇപ്പോള്‍ എന്നോടൊപ്പം ഇറങ്ങി വരവ്..... എനിക്കു മനസ്സിലാവുന്നില്ല മച്ചുവിനെ..... മച്ചു മാമന്‍റെ അടുത്തേക്ക് നീങ്ങി കൊണ്ട് പറഞ്ഞു.....

"കൊച്ചച്ചാ...... ഞാനൂടെ പോവാം മച്ചമ്പീരെ കൂടെ .... തമ്പാനൂര്ന്ന് മച്ചമ്പീനെ കേറ്റി വിട്ടെ പിന്നെ ഞാം ശങ്കുമൊഖത്തിന് പോണ്..... അടുത്ത മാസം വരാം...."

ഠേ!!!!!

രാത്രിയുടെ നിശബ്ദതയില്‍ കരണം പുകയുന്ന ശബ്ദം ജന്മത്ത് പിന്നിതുവരെ കേട്ടിട്ടില്ല.... ചിവീടുകള്‍ വരെ കരച്ചില്‍ നിര്‍ത്തി..... നിശബ്ദതപോലും നിശബ്ദമായി....... അടി കിട്ടിയത് മച്ചുവിനാണെങ്കിലും ചെവിയടച്ചു പോയത് എന്‍റേതായിരുന്നു...... പതിവിലേറേ മുറുക്കത്തില്‍ മാമന്‍ പറഞ്ഞു......

"നീയ്യിനി ഇങ്ങോട്ട് വരണ്ട കേട്ടാടാ..... എന്തിന് വരണത്....."

               മാമന്‍ മക്കളില്‍ ആരെങ്കിലും അടിക്കുന്നത് ആദ്യമായി കാണുകയാണ്.... അതിനേക്കാളുപരി പരുഷമായി മക്കളോട് സംസാരിക്കുന്നതും....

പറയാതെ  എനിക്കു മനസ്സിലായി മാമന്‍റെ ദേഷ്യത്തിനു കാരണം ഞാൻ പോകുന്നതാണെന്ന്.... കുറച്ച് നേരം മൂന്നു പേരും വേരുറച്ച മരപ്പാവകളായിരുന്നു......
എന്നെയൊന്നു നോക്കി ദീര്‍ഘനിശ്വാസം വിട്ട്; മാമന്‍ മച്ചുവിന്‍റെ നേരെ തിരിഞ്ഞു..... താഴേക്ക് നോക്കി നില്‍ക്കുന്ന മച്ചുവിന്റെ താടി പിടിച്ചു ഉയര്‍ത്തി കൊണ്ട് പറഞ്ഞു.....

"അപ്പി .....നീയെന്നെ നോക്ക്..... എടാ....ആണുങ്ങള് താഴോട്ട് നോക്കി കുനിഞ്ഞു നിക്കണതയ്യം കേട്ടാ....."

          സ്വരത്തില്‍ പഴയ മുറുക്കത്തിനു പകരം വാത്സല്യവും.... വഴിക്കാട്ടലിന്‍റെ സ്നേഹവുമുണ്ടായിരുന്നു.....

"മക്കളിനി വരണത് അവളെ പെണ്ണു ചോദിക്കാനായിക്കണം.... എന്തര് കൊറവെടേയ് നിനക്ക്...."

മച്ചുവിന്‍റെ മുഖം മെല്ലെ ഉയരുന്നു..... ഇരുട്ടിലാണെങ്കിലും എനിക്കു കാണാം കാര്‍മേഘം കാറ്റാടിച്ചു മാറ്റി നിലാവു പരന്നെന്ന പോലുള്ള മച്ചുവിന്റെ മുഖത്ത് നക്ഷത്രങ്ങള്‍ പോലെ തിളങ്ങുന്ന കണ്ണുകള്‍.....

മാമനൊളിപ്പിച്ച കോപം വീണ്ടും ഉണര്‍ന്നപ്പോള്‍ വാക്കുകള്‍ അല്പം മുറുകിയിരുന്നെങ്കിലും വ്യക്തമായും മച്ചുവിന്‍റെ ഇഷ്ടത്തിനോടുള്ള പിന്‍ബലമുണ്ടായിരുന്നു......

"ആയാള്‍ പെണ്ണിനെ തന്നില്ലെങ്കീ തന്നെ..... വിളിച്ചിറക്കി കൊണ്ട് പോവാനുള്ള ചങ്കൂറ്റമൊണ്ടെങ്കീ വന്നാ മതി.... ചുമ്മാ മെനെക്കെടുത്തര് ..... കേട്ടാടേയ് നീ...."

"മാമാ...... ഞാനും പറഞ്ഞതിതാ..... വിളിച്ചാല്‍ വരുമെങ്കില്‍ കൊണ്ട് വാരാന്‍ .... ബാംഗ്ലൂരിൽ വച്ച് കല്യാണം നടത്തി കൊടുക്കാം.... അവിടെ ജീവിക്കട്ടെ.... "

പറയാതിരിക്കാന്‍ എനിക്കായില്ല..... എന്തെറിഞ്ഞാലും മാമനോട് ചോദിച്ചു അതിനൊരുറപ്പും യാഥാർത്ഥ്യവും അറിയാറുള്ളതാണ് ഞാൻ.... ഇത്രയും നാളിനിടയില്‍ സംസാരിക്കാത്ത വിഷയത്തേ കുറിച്ച് പെട്ടെന്ന് അഭിപ്രായം പറഞ്ഞതു കൊണ്ടാവണം തിരിഞ്ഞു നോക്കിയ മുഖത്ത് ചോദ്യഭാവമായിരുന്നു.....

"വൈകിട്ട് ...പൂനന്‍ നായരുമായി.....പ്രശ്നമുണ്ടായതിനു ശേഷം മച്ചമ്പി.... പറഞ്ഞപ്പോഴാണ് അറിഞ്ഞത്...."

ഇളിഭ്യച്ചിരിരിയോടൊപ്പം ഞെരിപിരിയോടെ ഞാനിതു പറയുന്നത് മാമന്‍ സകൂതം നോക്കി നിന്ന ശേഷം .... മച്ചുവിനു നേരെ തിരിഞ്ഞു....

"കേട്ടാടേയ്.... നീ... എന്‍റെ മക്കള് പറഞ്ഞത് കേട്ടാ..... ബാംഗ്ലൂരെങ്കീ അവിടെ..... ഇനി എതു മറയത്ത് പോയാലും അന്തസ്സായിട്ടു ജീവിച്ചു കാണിക്കണം...... എനി നീ വരണത് അവളെ കൊണ്ട് പോവാനായിരിക്കണം കേട്ടാ...."

മച്ചുവിന്റെ കവിളിലെ ഉണങ്ങിയ കണ്ണീര്‍പ്പാടുകളില്‍ വീണ്ടും നനവ് പടര്‍ന്നു..,. നനുത്ത വെളിച്ചത്തിലും ആ നനവ് .....മഴക്കാറു മറച്ച നിലാവത്തേ അരുവിയെ പോലെ നേര്‍ത്ത തെളിമയുണ്ടായിരുന്നു...,.

മാമന്‍റെ മുഖത്ത് നിന്ന് കണ്ണു പറിച്ചു മച്ചു ഉഴറിയ നോട്ടമോടെ ഇരുട്ടിനെ നോക്കി കഴിഞ്ഞ് അവസാനം എന്‍റെ മുഖത്ത് നോക്കി നിന്ന ശേഷം... ഉതിരാന്‍ തുടങ്ങിയ കണ്‍കണിലെ നീര്‍മണികളെ തുടച്ചു കൊണ്ട് കലുങ്കിനു മുകളിലിരുന്നു. നിറകണ്ണുകള്‍ ഇടക്കിടെ തുടച്ചു കൊണ്ട്; ചെരുപ്പിന്‍റെ പിന്നിലെ സ്ട്രാപ്പ് ഇടാന്‍ തുടങ്ങി മച്ചു....

കരഞ്ഞൊതുങ്ങുകായാണെങ്കില്‍ കരഞ്ഞു തീര്‍ത്തോരു ദൃഢ തീരുമാനത്തിലെത്താന്‍ കഴിയുമെങ്കിൽ അതാണ് നല്ലെതെന്നു തോന്നിയതു കൊണ്ടാവണം .... ആശ്വാസിപ്പിക്കാന്‍ തുനിഞ്ഞ എന്നെ മാമന്‍ തോളില്‍ കൈയ്യിട്ടു കൊണ്ട് മുന്നിലേക്ക് നടത്തി.....

ഇരുട്ടില്‍ കുനിഞ്ഞിരിരുന്നു കരയുന്ന, ജീവിത്തിന്‍റെ മുന്നിലെ ഇരുട്ടിനെ കണ്ട് പേടിക്കുന്ന; ഭയം ഇരുട്ടു പോലെ തലക്കു മുകളിൽ ചൂഴ്ന്നു നില്‍ക്കുന്ന ആ ഇരുട്ടിനെ കടന്ന് മാമന്‍റെ കൂടെ നടന്നു.....

കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍ മാമന്‍ പറഞ്ഞു....

"മക്കളെ..... അവനവളേം കൊണ്ട് വന്നാ എന്തരെങ്കിലും സഹായം ചെയ്തു കൊടുക്കണേടാ..... അവരും ജീവിക്കട്ട്......"

"മാമന്‍ വിഷമിക്കണ്ടാ.... മച്ചൂ.... അവളെ വിളിച്ചിറക്കിയാല്‍ ബാക്കി കാര്യം ഞാനേറ്റൂ.... വിളിച്ചിറക്കാനുള്ള തന്‍റേടം മച്ചൂ കാണിക്കണം......"

എന്‍റെ വാക്കുകള്‍ മാമന് ആശ്വാസം പകര്‍ന്നെങ്കിലും... കോളൊതുങ്ങാത്ത കടലു പോലെ ചിന്താധീനമായിരുന്നു മാമന്‍റെ മുഖം.... പറയാതെ എനിക്കറിയാം ..... മാമന്‍റെ ചിന്തയുടെ കാരണം മച്ചുവിന്‍റെ അധൈര്യം തന്നെയാണ് ..... ഇല്ലായിരുന്നെങ്കില്‍ അവളെന്നേ മച്ചിവിന്‍റെ വീട്ടിലിരുന്നേനേ..... എന്തോ തീരുമാനിച്ച പോലെ മാമന്‍ മച്ചുവിനെ വിളിച്ചു

"മക്കളെ ബിജൂ...വാടേയ്..."

വിളി കേള്‍ക്കാനിരുന്നെന്ന പോലെ മച്ചു വേഗം ഞങ്ങള്‍ക്കടുത്തെത്തി.....ഇരു വശത്തും ഞങ്ങളെ നിര്‍ത്തി ഞങ്ങളുടെ തോളില്‍ കൈയ്യിട്ടു മാമന്‍ വെളിച്ചത്തിലേക്ക് നടത്തി കൊണ്ട് മച്ചുവിനോടായ് പറഞ്ഞു...

"നീ കേട്ടാടേയ്..... വിനു പറയണത് .... പെണ്ണിനേം വിളിച്ചോണ്ടു ചെല്ലാനാണ്.... നീയെതായാലും ബാംഗ്ലൂരീ തന്നെ പോ..... പിന്നെന്തെരെങ്കിലും പ്രശ്ശനം ഒണ്ടെങ്കില്‍ ഞാന്‍ നോക്കിക്കോളാം.... കേട്ടാ നീ.....എന്തര് ഒണ്ടാവാന്‍ ... പൂനന്‍ കെടന്ന് പള്ള് പറയും.... കൊല്ലൂലല്ല്..... നീ എന്തരന്ന് പേടിക്കണത്.... രണ്ടെണ്ണം കൊണ്ടാലും വേണ്ടൂലാ.... ഒന്നൂല്ലേലും നിന്‍റെ മാമാനല്ലേ...എന്തരായാലും നീ അവളെ വിളിക്ക്...."

പെട്ടെന്നാണ് മച്ചു മറുപടി വന്നത്....

"പേടിച്ചിട്ടൊന്നുംല്ല ഞാനത് ചെയ്യാത്തത്"

ഞെട്ടിപ്പോയി.... അത്രയും ദൃഢമായിരുന്നു മച്ചുവിന്റെ സ്വരം... ഞാനും മാമനും മുഖത്തോടു മുഖം നോക്കി

"പിന്നെന്തര്......"

മാമന്‍റെ ചോദ്യത്തിലും അമ്പരപ്പ് നിറഞ്ഞിരുന്നു.....

"കൊച്ചച്ചന്‍...... വിനൂനെ എത്ര വര്‍ഷത്തിനിപ്പറം കണണത്...."

ഞങ്ങള്‍ രണ്ടു പേരും ഒന്നും മിണ്ടിയില്ല..... കുറച്ച് നേരത്തേ ഇടവേളക്ക് ശേഷം മച്ചൂ വീണ്ടും ചോദിച്ചു.....

"കൊച്ചച്ചന്‍ പറ...... മച്ചമ്പിയെ കണ്ടിട്ട് എത്ര കാലവായി....."

ഇപ്പോളെനിക്ക് മനസ്സിലായി.... ഉച്ച തിരിഞ്ഞ് കല്യാണവീട്ടില്‍ നിന്ന് വരുമ്പോള്‍ വീട്ടിലെ രാത്രിയൂണിനു മുമ്പുള്ള മേമ്പോടിയ്ക്ക് ലേശം കരുതിയിട്ടുണ്ടായിരുന്നു..... . അത് ഞാനും മാമനും മാറി നിന്ന് സംസാരിക്കുന്ന ഗ്യാപ്പില്‍ ഓണ്‍ ദ റോക്സ് ചെലുത്തിയിരിക്കുന്നു .... ദുഷ്ടന്‍.... മാമന് തല ചൂടാവുന്നുണ്ടായിരുന്നു.....

"നീ ..... എന്തരെടേയ് പറേണത്.... ഞാനെന്തര് ചോദിച്ച് .... നീ എന്തെര് പറയണ്...."

"കൊച്ചച്ചന്‍ പറ എത്രകൊല്ലത്തിന് ശേഷം കാണണ്....."

മച്ചു ചോദ്യം വീണ്ടുമാവര്‍ത്തിച്ചതു കൊണ്ടാവണം..... ഗത്യന്തരമില്ലാതെ മാമന്‍ പറഞ്ഞു.......

"പൊടിയിലെ കണ്ടതാണ്...... പത്തിരുപത് കൊല്ലോങ്കിലും ആവും.... അല്ലെടാ മക്കളെ...."

മറുപടിക്കൊപ്പമുണ്ടായിരുന്ന ചോദ്യം എന്നോടായിരുന്നു.....ഞാൻ മാമനെ തിരുത്തി കൊണ്ട് പറഞ്ഞു.....

"ശരിയായി പറഞ്ഞാല്‍ ഇരുപത്തിരണ്ടു വര്‍ഷത്തിനുശേഷം നേരിട്ട് കാണുന്നു....."

"ശരിതന്നെ....ശരിതന്നെ..... മക്കക്ക് എട്ടു വയസ്സുള്ളപ്പ കണ്ടതാണ്......പിന്നിപ്പഴാണ് കാണണത്....."

മാമന്‍ പെട്ടെന്ന് പറഞ്ഞു....

"എന്നിട്ടും മാമന് മച്ചമ്പിയെ കാണുമ്പം.... ഭയങ്കര സ്നേഹം.... ചേഴക്കാരനോടുള്ള സ്നേഹം...... എന്നാ ...എന്‍റെ മാമനോ..... എന്നെ കണ്ടാ ദേഷ്യം.... ഈ അവസ്ഥ എന്‍റെ മക്കള്‍ക്ക് വരരുത്.... നാളെ എന്‍റെ മക്കളെ കണമ്പം.... അവരുടെ മാമന്‍ മിണ്ടാതെ പോവരുത്.....അവരുടെ അപ്പൂപ്പന്‍ അവരെ ശപിക്കരുത്..,. എല്ലാവരും വേണം.... എല്ലാവരും കൂടി കല്യാണം നടത്തിത്തരണം.... അതിനു വേണ്ടിയാണ് കാത്തിരിക്കണത്.... അല്ലായിരുന്നെങ്കീ..... എന്നെ....."

മച്ചു വാക്കുകൾ കടിച്ചു ഞെരിക്കുകയായിരുന്നു..... മുഖം വലിഞ്ഞു മുറുകി വിവര്‍ണ്ണനീയമാവുന്നത് കാണാം..... ആത്മസംയമനത്തിന്‍റെ അങ്ങേത്തലയില്‍ പൊട്ടിത്തെറിക്കു മുന്‍പുള്ള അഗ്നിപർവ്വതമായി മാറുകയായിരുന്നു മച്ചു.......

94 comments:

 1. ഈ അദ്ധ്യായത്തോടെ തീരും എന്നു കരുതിയാണെങ്കിലും..... കഥാപാത്രങ്ങൾക്ക് ചിലതു പറയാന്‍ ബാക്കിയുള്ളത് കൊണ്ട്..... വീണ്ടും ഒരദ്ധ്യായം കൂടി ബാക്കിയാവുന്നു...... ചില നിയമങ്ങൾ നമുക്കു ലംഘിക്കുവാനാകില്ലല്ലോ..... വായനയ്ക്ക് ശേഷമുള്ള നിങ്ങളുടെ അഭിപ്രായത്തിനു കാതോര്‍ക്കുന്നു..... നന്മകള്‍ നേരുന്നു

  ReplyDelete
 2. മനസ്സിലായി,തെളിനീര്‍ച്ചാലുകളില്‍ കൂടിയുള്ള ഗമനം.....
  ശുഭപര്യവസായി അല്ലേ?
  നന്നായിരിക്കുന്നു എഴുത്ത്.
  ആശംസകള്‍

  ReplyDelete
  Replies
  1. തങ്കപ്പന്‍ സാര്‍...... സ്നേഹസമ്പൂര്‍ണ്ണമായ ആശംസകൾക്കും .....ആദ്യ വരവിനും ഹൃദയഭാഷയില്‍ നന്ദി പറയുന്നു......

   Delete
 3. എഴുത്തിന്‍റെ ശൈലിക്കും ചില മാറ്റങ്ങളൊക്കെ വന്നിട്ടുണ്ട്.. നന്‍മവെളിച്ചം പോലുള്ള പ്രയോഗങ്ങള്‍ക്കൊപ്പം തന്നെ തിരോന്തരം സംഭാഷണങ്ങളും ചേരുമ്പോള്‍ അതിനൊരു വിത്യസ്തയുമുണ്ട്..തുടരുക...

  ReplyDelete
  Replies
  1. മുഹമ്മദ്ക്കാ..... ഈ നിറഞ്ഞ സ്നേഹത്തിനു...... കരുത്തു പകരുന്ന വാക്കുകള്‍ക്ക്..... സ്നേഹഭാഷയില്‍ നന്ദി പറയുന്നു......

   Delete
 4. ഹോ ഇതല്പം നീളം കൂടുതലാ...

  ReplyDelete
 5. മച്ചമ്പി വളരെ പ്രാക്ടിക്കലാണല്ലോ വിനോദേ... ഒരു കണക്കിന് അങ്ങനെയൊക്കെ ആയാലേ ഇന്ന് കാലത്ത് അല്ലലില്ലാതെ ജീവിക്കാനൊക്കൂ...

  അപ്പോൾ കഥാപാത്രങ്ങൾക്ക് ബാക്കി പറയാനുള്ളതും കൂടി കേൾക്കാൻ കാത്തിരിക്കുന്നു...

  ReplyDelete
  Replies
  1. വിനുവേട്ടാ..... പണ്ടത്തേ പോലയല്ല..... എല്ലാവരും ഭയങ്കര പ്രാക്റ്റിക്കലാ.....
   അതെ..... ബാക്കി പറയാനുള്ളതും കേള്‍ക്കാം.....
   നിറഞ്ഞ സ്നേഹത്തിനു നന്ദി.....

   Delete
 6. അതെ... ശൈലിയിൽ മാറ്റമുണ്ട് . എഴുത്ത് തുടരട്ടെ.

  ReplyDelete
  Replies
  1. മാറ്റങ്ങളെല്ലേ...മാറ്റമില്ലാത്ത് സുധീർ ഭായ്......
   സ്നേഹം ....നന്ദി....

   Delete
 7. തുടര്‍ വായനക്ക് യഥാ സമയം വരാന്‍ പറ്റിയില്ല ,പ്രിയ വിനോദ് ......ക്ഷമീ ...ഒരു അദ്ധ്യായം കൂടിയുണ്ട് ഈ ജീവല്‍ തുടിപ്പിനെന്നു പറയുമ്പോഴും എവിടെയോ എന്തൊക്കെയോ തട്ടും മുട്ടും ...തുടരുക ....ആശംസകള്‍ !

  ReplyDelete
  Replies
  1. കുട്ടിക്കാ ....പറന്നെത്തിയല്ലോ......
   ഈ നിറഞ്ഞ സ്നേഹത്തിന്...... സ്നേഹം ....നന്ദി....

   Delete
 8. ഈ അധ്യായത്തിന്റെ ആദ്യ പകുതി മനോഹരമായ ഉപമകൾ കൊണ്ട് സുന്ദരമായി
  അവസാനമായപ്പോഴേക്കു സംഭാഷണങ്ങൾ കൊണ്ട് പൊരിച്ചു
  നന്നായി പോകുന്നു
  ആത്മകഥ കഥാമ്ശം ഉള്ള എഴുതാണെന്ന് തോന്നുന്നു അത് കൊണ്ട് തന്നെ
  കഥ പറഞ്ഞു കൊണ്ട് പോകാൻ നല്ല ബുദ്ധിമുട്ടാണ്
  അത് ഒഴിവാക്കാൻ കഥയ്ക്ക്‌ ഒട്ടും മുഷിവു തോന്നാതെ അതും പിരിമുറുക്കം കുറയാതെ തന്നെ ഒഴുക്കോടെ കൊണ്ട് പോകുന്നതാണ് ഈ കഥയുടെ കഥാകാരന്റെ മിടുക്ക്
  പോരട്ടെ ബാക്കി കാത്തിരിക്കുന്നു ..

  ReplyDelete
  Replies
  1. ബൈജു ഭായ്..... വളരെ വലിയ വാക്കുകളാണിത്.....
   ഈ വാക്കുകള്‍ പകരുന്ന കരുത്തിന് ഹൃദയഭാഷയില്‍ നന്ദി പറയുന്നു.......

   Delete
 9. മനസ്സു കാറും കോളും കൊണ്ട കടലുപോലെയലറുന്നുണ്ടായിരുന്നു.... അതുകൊണ്ടാവണം കടല്‍ഛേദം വന്ന കപ്പലുപോലെ വാക്കുകള്‍ മുങ്ങി മരിച്ചത്.
  മനോഹരമായ വാക്കുകള്‍, എഴുത്ത് പണ്ടും നല്ലതായിരുന്നു, ഇപ്പോള്‍ കൂടുതല്‍ നല്ലതായി വരുന്നു.

  ReplyDelete
  Replies
  1. ഷാജിതയുടെ വാക്കുകള്‍ ഭയങ്കര ഊർജ്ജമാണ് പ്രദാനം ചെയ്യുന്നത്..... ഈ സ്നേഹത്തിനു നന്ദി അറിയിക്കുന്നു.....

   Delete
 10. മച്ചു വിചാരിച്ചതിനേക്കാളും തിളക്കമുള്ള ആളായി തീര്‍ന്നു ട്ടോ, ഇങ്ങനെ പറയുന്ന അച്ഛനായിട്ടും അയാളെന്തു മക്കുണനാന്നോര്‍ത്തിരിക്കായിരുന്നു ഞാന്‍...ബട്ട് മൂപ്പര്‍ കലക്കീട്ടോ..അപ്പൊ അടുത്തതിനായി കാത്തിരിക്കാം...

  ReplyDelete
  Replies
  1. ഗൗരിനാഥന്‍.... മച്ചു വലിയ പുള്ളിയല്ലേ...... ഒരു കണ്‍ഫ്യൂഷന്‍ ഫീലാവുന്നുണ്ടോന്നൊരു സംശയം....
   വരവിനും വായനയ്ക്കും വളരെ വലിയ നന്ദി പറയുന്നു.....

   Delete
 11. കഥാപാത്രത്തിന്റെ പിരിമുറക്കം വായനക്കാരിലേക്കും സന്നിവേശിപ്പിക്കുന്ന അ അപാരമായ എഴുത്ത്. ത,,രോന്ത്വരം ശൈലി ഗംഭീരം. ബാക്കി കൂടി പോരട്ടെ. എന്നുവച്ച് അടുത്തതിലൊന്നും നിറുത്തണ്ട. കറച്ചുകൂടെ തുSരട്ടെ ....

  ReplyDelete
  Replies
  1. കൈകുറ്റം തീര്‍ന്ന അശോകേട്ടന്‍റെ വാക്കുകള്‍ വലിയൊരു സ്നേഹമാണ് നല്‍കുന്നത്.....ഹൃദയഭാഷയില്‍ നന്ദി പറയുന്നു....

   Delete
 12. This comment has been removed by the author.

  ReplyDelete
 13. ബൂലോക തട്ടകത്ത് കുട്ടത്തുള്ള
  കുട്ടകത്തിൽ നിന്നും തേട്ടിവന്ന അഞ്ചാമത്
  ഒഴുകിവന്ന തെളിനീർച്ചാലുകളുടെ പഞ്ചിൽ പെട്ട്
  പഞ്ചറാവാഞ്ഞത് എന്റെ ഭാഗ്യം..!

  മച്ചാൻ V / S മാമൻ

  ReplyDelete
  Replies
  1. പഞ്വ് ഡയലോഗാണല്ലോ മുരളിയേട്ടാ......
   അടിപൊളി..... സംഭവത്തിനൊരു ഗരിമയുണ്ട്.....
   ഈ ഉറവ വറ്റാത്ത സ്നേഹത്തിനു ..... നിറഞ്ഞ സ്നേഹത്തോടെ നന്ദി പറയുന്നു.....

   Delete
 14. കഥാപാത്രങ്ങള്‍ കണ്ണിനുമുന്നില്‍ ജീവിക്കുന്നത് പോലെ തോന്നി .ഇരുട്ടിലൂടെ നടക്കുന്നവരുടെ പുറകിലായി ഞാനും നടക്കുന്നത് പോലെ .മിന്നാമിനുങ്ങുകള്‍ ചെറുനന്മ വെളിച്ചം വിതറി എന്‍റെ പരിസരമാകെ പാറിനടക്കുന്നുണ്ടായിരുന്നു .ആശംസകള്‍

  ReplyDelete
  Replies
  1. വളരെ വലിയ വാക്കുകളുമായുള്ള. ഈ സ്നേഹത്തലോടലിന് ഹൃദയ ഭാഷയിൽ നന്ദി പറയുന്നു......

   Delete
 15. മച്ചുവിന് ഭയങ്കര പ്രാക്ടിക്കൽ സെൻസാണല്ലോ. ആമ്പിള്ളാരായാൽ ഇങ്ങിനെ വേണം. വെറുതെ ഒരു വികാരത്തിന്റെ കട്ടപ്പുറത്ത് എടുത്തുചാടി ഓരോന്നു ചെയ്യുന്നതിനേക്കാൾ പല അനുഭവത്തിൽനിന്ന് പാഠം ഉൾക്കൊണ്ട് ധീരനായി നീങ്ങണം...... അടുത്ത ലക്കം വേഗം പോന്നോട്ടെ.......

  ReplyDelete
  Replies
  1. പ്രദീപേട്ടന്‍റെ മുഴുവൻ ആശംസയും മച്ചുവിനാണല്ലോ...... അതെ..... പാഠങ്ങളില്‍ നിന്ന് പഠിക്കണം.......
   ഈ സ്നേഹത്തണലിന് ഒരുപാട് നന്ദി പറയുന്നു.....

   Delete
 16. വിനോദ് ഭായി... ഈ ലക്കവും പതിവ് വിസ്മയത്തോടെ തന്നെ വായിച്ചു... എന്റെ ആശംസകൾ... "കടല്‍ഛേദം വന്ന കപ്പലുപോലെ വാക്കുകള്‍ മുങ്ങി മരിച്ചത്.... " എന്ന പ്രയോഗം ക്ലാസ്സ്‌ ആയി... :)

  ReplyDelete
  Replies
  1. ഷഹീം ഭായ്...... ഈ വലിയ സ്നേഹക്ഷരങ്ങള്‍ക്ക്.... നിറഞ്ഞ മനസ്സോടെ നന്ദി പറയുന്നു.....

   Delete
 17. >>> എനിക്കും മാമനുമിടയില്‍ അദൃശ്യനായി മൗനവും കൂടെ നടന്നു.....<<<<
  അഭിനന്ദനാർഹമായ പ്രയോഗവും ശൈലിയും ...ക്ഷമിക്കുക അൽപ്പം വൈകി പോയി ഇവിടെ വരാൻ... ഇപ്പോഴാണ് അറിഞ്ഞ് കേട്ട് ഇവിടെ വന്നത്. പൂർണമായി വായിക്കാൻ സാധിച്ചില്ല, വായന പൂർത്തീകരിക്കട്ടെ....

  ReplyDelete
  Replies
  1. ഷെരീഫ് ക്കാ...... ആദ്യ വരവില്‍ തന്നെ ഒരുപാട് സ്നേഹം നിറച്ച വാക്കുകളാണ് തന്നത്........ വായന പൂര്‍ത്തീകരിച്ച് അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു...... നിറഞ്ഞനസ്സോടെ നന്ദി പറയുന്നു...

   Delete
 18. എല്ലാ‍രും പറഞ്ഞതുപോലെ, എഴുത്തിന് ശൈലീമാറ്റത്തോടൊപ്പം ഒരു തിളക്കം വന്നിട്ടുണ്ട് കേട്ടൊ. ബ്ലോഗിംഗിന്റെ സുവര്‍ണ്ണകാലത്തായിരുന്നെങ്കില്‍ ഈ എഴുത്ത് ഒരു കലക്ക് കലക്കിയേനെ.

  ReplyDelete
  Replies
  1. അജിത്തേട്ടാ......
   ഊതി കാച്ചിയ പൊന്നു പോലെ തിളങ്ങുന്ന ഈ വാക്കുകള്‍ ജീവിതാവസാനം വരെ ഓര്‍ത്തു വയ്ക്കാവാനുള്ള സ്നേഹക്ഷരങ്ങളാണ്.......
   ഈ നിറഞ്ഞ സ്നേഹം തരുന്ന കരുത്തും ഓജസ്സും വളരെ വലുതാണ്..... നല്ല വാക്കുകള്‍ക്ക് ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു......

   Delete
 19. വിനോദേട്ടാ!!!!!!!!!!!!!!

  അഞ്ച് മാസങ്ങൾ കൊണ്ട് എന്തെല്ലാം മാറ്റമാണീ എഴുത്തിൽ വന്നിരിക്കുന്നത്??????

  എല്ലാം ശുഭമായി കലാശിക്കട്ടെ അല്ലേ??????????????

  നല്ല ആശംസകൾ!!!!!!!!!!!!!!!!

  ReplyDelete
  Replies
  1. സുധി.....
   എല്ലാം ശുഭമാകും എന്ന പ്രതീക്ഷയാണ് ജീവിതത്തേ മുന്നോട്ടു നയിക്കുന്നത്........
   മാറ്റങ്ങളല്ലേ മാറ്റമില്ലാതെ നില്‍ക്കുന്നത്..... ആശംസകൾക്ക് നന്ദി പറയുന്നു........

   Delete
 20. കഥ തെളിനീരിലെയ്ക്ക് പോവു ന്ന പോലെ ഉണ്ടല്ലോടെ. അത് കൊണ്ട് സംഭവം അൽപ്പം ഗൌരവമായി വരുന്നു. എന്നാലും മച്ചു നല്ല പയ്യൻ തന്നെ. എന്തൊരു കാര്യമാ അവസാനം പറഞ്ഞത്. അടുത്ത അധ്യായത്തിൽ എന്തോ ഒരു ട്വിസ്റ്റ്‌ ഉണ്ടെന്നൊരു ഫീലിംഗ്. വിനോദെ എഴുത്ത് പോരട്ടെ. ഈ കഥ/ നോവൽ/ ആത്മ കഥ, ആകെ മൊത്തം അഭിപ്രായം തീരുമ്പോൾ പറയാം.

  ReplyDelete
  Replies
  1. ബിപിൻ സാര്‍..........
   കഥയുടെ പേരില്‍ തെളിനീരുള്ള സ്ഥിതിക്ക് തെളിനീരിലേക്ക് കഥ എത്തട്ടെ...., അഭിപ്രായത്തിനു കാത്തിരിക്കുന്നു......
   നല്ല വാക്കുകള്‍ക്ക് നന്ദി പറയുന്നു......

   Delete
 21. ഓരോ അധ്യായത്തിലും എഴുത്ത് കൂടുതൽ മികവുള്ളതായി മാറുന്നു. അഭിനന്ദനങ്ങൾ വിനോദേട്ടാ.
  ബൈ ദി വേ, എന്ത് നല്ല മച്ചു!

  ReplyDelete
  Replies
  1. കൊച്ചു .......
   വാക്കുകളാല്‍ കോറിയിട്ട സ്നേഹത്തിനു ഹൃദയ ഭാഷയിൽ നന്ദി പറയുന്നു......
   നല്ല മച്ചു തന്നെ........

   Delete
 22. ഇനി കഥയുടെ അവസാനം അഭിപ്രായം ചൊല്ലുന്നതാണ്. ആശംസകൾ..

  ReplyDelete
  Replies
  1. പ്രദീപേട്ടാ.....
   വന്നത് തന്നെ ഞെട്ടിച്ചു കൊണ്ടായിരുന്നു.......
   അഭിപ്രായത്തിന് കാത്തിരിക്കുന്നു......
   നിറഞ്ഞ സ്നേഹത്തിനു വളരെ വലിയ നന്ദി......

   Delete
 23. മച്ചമ്പീ ..കസറൂ ട്ടോ
  നന്നായി വരും !

  ReplyDelete
  Replies
  1. ഗുരുവേ......
   ദൂരങ്ങള്‍ക്കപ്പറുത്ത് നിന്ന് ഒരു തലോടലായ് വഴി കാട്ടിയായ് ഈ സ്നേഹമെത്തുമെന്നു റപ്പാണ് ചില കാത്തിരിപ്പുകള്‍ക്ക് കാ രണമാകുന്നത്.....
   രണ്ടു വാക്കിലൊതുക്കിയ കടലിനെ സ്നേഹത്തോടെ തൊട്ടു നന്ദി പറയുന്നു......

   Delete
 24. മലമുകളിൽ വന്നിരുന്നെടാ ഞാൻ..സ്ഫടിക സമാനം നിന്‍റെ തെളിനീരെഴുത്ത്..അടിത്തട്ട് കാണാം..യാതൊരു കന്മഷവും കലക്കവുമില്ല...നോട്ടം ചെല്ലുമ്പോൾ വിസ്മയിപ്പിക്കുന്ന തിളക്കങ്ങൾ..
  മനോഹരം വിനുവേ...

  ReplyDelete
  Replies
  1. പ്രിയ വഴിമരം.......
   ഈ സ്നഹത്തണലില്‍ ഒത്തിരിയിരിക്കാന്‍ ആഗ്രഹം തോന്നുന്നു........
   തിരക്കുകള്‍ക്കിടയിലും വഴിപിഴക്കാതെ വഴിയെത്തുത് സുഗന്ധ മാരുതനേയും കൂട്ടി സൗഹൃദതണലുമായാണ്........ നിറഞ്ഞ മനസ്സോടെ നന്ദി പറയുന്നു......

   Delete
 25. വിനോദേട്ടാ....,,,
  വിസ്മയിപ്പിച്ചു.!!!!
  നല്ലെഴുത്ത്.!!
  ആദ്യ പകുതി അതിമനോഹരമെങ്കില്‍, രണ്ടാം പകുതി അതിഗംഭീരം.!!!
  ഒട്ടും മുഷിപ്പിച്ചില്ല്യ... ആറ്റിക്കുറുക്കിയതാണല്ലേ...??!!!!!
  നല്ല ശൈലി..
  ഈ പോസ്റ്റിന്‍റെ ഒന്നാംഭാഗം തൊട്ട് ഒന്നു വായിച്ചു നോക്കൂ.. സ്വയം മനസ്സിലാകും ആ മാറ്റം. ഈ ശൈലി തുടര്‍ന്നാല്‍ അക്ഷരങ്ങള്‍ തിളങ്ങും. എപ്പോഴും നന്നായി എഴുതാൻ കഴിയട്ടെ. അങ്ങനെ എഴുതി എഴുതി വല്ല്യൊരു എഴുത്തുകാരനാവട്ടെ.!!
  എന്‍റെ എല്ലാവിധ ആശംസകളും.!!

  ReplyDelete
  Replies
  1. കല്ലോലിനി.......
   വാക്കുകളാല്‍ കല്ലോലിനി നല്‍കുന്ന സ്നേഹത്തോടെയുള്ള പിന്തുണ .....വഴിക്കാട്ടല്‍ ......
   ആശംസകൾ ..... ഇവ തരുന്ന ഊർജ്ജം വളരെ വലുതാണ്....... ഇവയാണ് കൂടുതൽ എഴുതാനുള്ള കരുത്തു പകരുന്നത് എന്ന കാര്യം തര്‍ക്കമില്ലാത്തതാണ്......
   ആശംസകൾ നെഞ്ചിലേറ്റുന്നു ..... ഹൃദയം കൊണ്ട് നന്ദി പറയുന്നു.......

   Delete
 26. This comment has been removed by the author.

  ReplyDelete
 27. കൂടുതല്‍ എഴുതുക .ശൈലി തനിയെ തെളിഞ്ഞു വരും.

  ReplyDelete
  Replies
  1. വെട്ടത്താന്‍ ചേട്ടാ.......
   വഴികാട്ടലിന്നു സ്നേഹപൂർവ്വം നന്ദി പറയുന്നു......

   Delete
 28. ആസ്വാദ്യമായി എഴുത്ത്

  ReplyDelete
  Replies
  1. വിജയകുമാര്‍ ഭായ്......
   സൂര്യവിസ്മയത്തിലേക്ക് നിറഞ്ഞ. സ്നേഹത്തോടെ സ്വാഗതം.......
   സ്നേഹവാക്കുകള്‍ക്ക് നന്ദി...

   Delete
 29. ഇവിടെ ആദ്യമായിട്ടാണെന്ന് തോന്നുന്നു. നല്ല എഴുത്ത്

  ReplyDelete
  Replies
  1. പ്രിയ പ്രവാഹിനി.......
   സൂര്യവിസ്മയത്തിലേക്ക് സ്വാഗതം........
   സ്നേഹവാക്കുകള്‍ക്ക് നന്ദി പറയുന്നു.........
   പ്രീത......ആദ്യമിട്ട കമന്‍റ് ഡിലിറ്റ് ചെയ്താണ് രണ്ടാമത്തേ കമന്‍റ് ഇട്ടത്.....ഇട്ട കമന്‍റ് ആദ്യം ഇട്ടതിന്‍റെ നേരെ വിപരീതവും....... ഒന്നു ഞാൻ സൂചിപ്പിക്കട്ടെ...... നമ്മുടെ അഭിപ്രായം എന്തുതന്നെയായലും അതെഴുതുക.... ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതും.....പക്ഷേ അവിടെ എന്തുകൊണ്ട് ഇഷ്ടപ്പെട്ടില്ല എന്നോരു കാരണവും നാമെഴുതാന്‍ ബാധ്യസ്ഥരാണ് എന്നുള്ളതൊരു വസ്തുതയാണ്...... അതിപ്പോള്‍ ഞാനായാലും പ്രീതയായലും.......അങ്ങനെ ചെയ്യുമ്പോഴാണ് ആരോഗ്യകരമായ ഒരു സംവാദമുണ്ടാവുക എന്നെനിക്കു തോന്നുന്നു......
   എന്തായാലും ..... നന്മ നിറഞ്ഞ സ്നേഹത്തോടെ നന്ദി പറയുന്നു......

   Delete
 30. നല്ലൊരു വായന സമ്മാനിച്ചു. ആശംസകള്‍. ആറാം ഭാഗം ആകുമ്പോള്‍ അറിയിക്കാന്‍ മറക്കരുത്. കാണാം.

  ReplyDelete
  Replies
  1. അന്നൂസ്.....
   തിരക്കിനിടയിലും വായിച്ചതില്‍ വലിയ സന്തോഷം.... അടുത്ത ഭാഗം വരുമ്പോള്‍ തീര്‍ച്ചയായും അറിയിക്കാം.....സ്നേഹത്തോടെ നന്ദി പറയുന്നു.....

   Delete
 31. വരാം വരാം എന്ന് പറഞ്ഞിട്ട് ഇപ്പഴാ വരുന്നെ വിനോദേട്ടാ.. മച്ചമ്പിയുടെ മനസിലിരുപ്പ് എനിക്കും നന്നായി ബോധിച്ചു. ബാക്കി അറിയാൻ കാത്തിരിക്കുന്നു

  ReplyDelete
  Replies
  1. അനു......
   വന്നതിനും ....വായിച്ചതിനും .... അഭിപ്രായത്തിനും വളരെ നന്ദി...... അതെ മച്ചമ്പിയുടെ മനസ്സിലിരിപ്പു അറിയണം......

   Delete
 32. മനോഹരം...
  ഇത്തിപ്പോരം താമയിച്ചെങ്കിലും വായിച്ച് കേട്ടാ... :) :):)

  കലര്‍പ്പില്ലാതെ, തെല്ലും നാടകീയത ഇല്ലാതെ എഴുതാന്‍ സാധിക്കുന്നത് ഒരു വരമാണ്... ഭാഗ്യമാണ്... അതും ഒരു നാടിന്‍റെ സത്തയൂറുന്ന ഭാഷാ ശൈലിയില്‍ തന്നെ ആകുമ്പോള്‍ പറയേണ്ടതില്ലല്ലോ..

  ഉടന്‍ തന്നെ ഇതേ തലക്കെട്ടോടെ ഒരു ചെറിയ ബുക്ക്‌ പ്രതീക്ഷിച്ചോട്ടെ?

  നല്ല എഴുത്തിന് നല്ല നമസ്ക്കാരം...

  ReplyDelete
  Replies
  1. കണ്ണന്‍സ്,....
   സ്നേഹവാക്കുകള്‍ തരുന്ന ഊർജ്ജമാണ് എന്‍റെ എഴുത്തിന്‍റെ ശക്തി...... നിസീമമായ കണ്ണന്‍റെ സ്നേഹം കൂടിയാകുമ്പോള്‍.... അതൊരു ത്വരയായി മാറുന്നു...... ഹൃദയം കൊണ്ട് നന്ദി പറയുന്നു.....

   Delete
 33. അതൊക്കെ പോട്ടേ വിളിച്ചാല്‍ അവള്‍ ഇറങ്ങിവരുംമോ ? കാത്തിരിക്കാം അല്ലെ ...ഉചിതമായ തീരുമാനം എടുക്കേണ്ട സമയത്ത് എടുക്കണം ,, അജിത്‌ ഏട്ടന്‍ പറഞ്ഞപോലെ ബ്ലോഗിന്റെ നല്ല കാലത്ത് ആയിരുന്നു ഇതെങ്കില്‍ കൂടുതല്‍ തകര്‍ത്തേനെ !! എന്നാലും വിടാന്‍ ഭാവമില്ല കേട്ടോ !! നല്ലൊരു പണി തരാം <3 ,, അടുത്ത ഭാഗം അറിയിക്കണേ !

  ReplyDelete
  Replies
  1. ഫൈസൽ ഭായ്......
   വിളിച്ചാല്‍ വന്നില്ലെങ്കില്‍ പിന്നെന്തു പ്രണയം...... അതാണ് പ്രണയത്തിന്‍റെ ത്രില്ലത്രേ.... എനിക്കു പിടിയില്ല.......
   വലിയ വാക്കുകള്‍ തരുന്ന വലിയ സ്നേഹവും പ്രചോദനവും സീമാതീതമാണ്..... ഈ ...നിറഞ്ഞ സ്നേഹത്തിന് ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു.....

   Delete
 34. ഞാനും ഏറെ വൈകി വായിക്കാൻ.
  ക്ഷമിക്കണം.
  വളരെ തിരക്കുള്ള ഒരു ഹോം മിനിസ്റ്റർ ആയിപ്പോയി .
  സംഭവം ഉഷാറായി വരണുണ്ട് .
  de ingane
  kidu kidoos kidooosss

  ReplyDelete
  Replies
  1. ഉമേ......
   ഹോം മിനിസ്റ്ററുടെ തിരക്കുകളുടെ പട്ടിക. രാവിലെയും വൈകിട്ടും ഫോണില്‍ ദിവസവും കേള്‍ക്കുന്നതു കൊണ്ട് കാര്യം മനസ്സിലായി....
   തിരക്കുകള്‍ക്കിടയിലോടിയെത്തിയ നല്ല മനസ്സിനും..... സ്നേഹാക്ഷരങ്ങള്‍ക്കും ഹൃദയംഗമമായ നന്ദി പറയുന്നു...

   Delete
 35. മച്ചു ആള് വിചാരിച്ച പോലെ അല്ലല്ലോ. കൂടുതല്‍ ഉഷാറാവുന്നുണ്ട്.
  ലീവില്‍ ആയിരുന്നു.
  വായിക്കാന്‍ തുടങ്ങുന്നതെ ഉള്ളു.

  ReplyDelete
  Replies
  1. റാംജിയേട്ടാ...... വെക്കേഷന്‍ ഹാപ്പിയായിരുന്നോ.....
   മച്ചു ....പുലിയല്ലേ.......
   നല്ല വാക്കിനു നന്ദി അറിയിക്കുന്നു.......

   Delete
 36. ഞാനീ 5 ഭാഗങ്ങളും ഇന്നലെ ഒന്നുകൂടി ഓടിച്ചു വായിച്ചു. ഒരു പ്രേമവും കുറെ അടിപിടിയും ഒക്കെയായി. എന്താവും ഇനി? കല്യാണക്കോള് വല്ലതുമൊണ്ടോ ഈ പരമ്പരയിൽ?

  ReplyDelete
  Replies
  1. പ്രിയ ആള്‍രൂപന്‍......
   ആള്‍രൂപനില്ലാതെ കല്യാണം ഉണ്ടാവില്ല അതുറപ്പ് തരുന്നു....... നന്മ മനസ്സിന് നന്ദി പറയുന്നു......

   Delete
 37. Replies
  1. ഫൈസൽ ഭായ് ......
   വരികള്‍ക്കിടയില്‍ എന്ന ബ്ലോഗ് അവലോകനത്തില്‍ എന്‍റെ ബ്ലോഗിനേയും ഉള്‍പ്പെടുത്തി കൂടുതൽ വായനക്കാരിലെത്തിച്ച നന്മമനസ്സിന് ഹൃദത്തില്‍ നിന്ന് നന്ദി പറയുന്നു......

   Delete
 38. ആദ്യമായിട്ടാണ് വരുന്നത് .അത് കൊണ്ട് തുടക്കം മുതല്‍ വായിക്കാതെ വയ്യ ,ഏതായലും കൂടെയുണ്ട് ,,നോവല്‍ പുരോഗമിക്കട്ടെ

  ReplyDelete
  Replies
  1. സിയാഫ് ഭായ്......
   സൂര്യവിസ്മയത്തിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നു.......
   കൂട്ടുകൂടിയ സ്നേഹമനസ്സിന് ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു......

   Delete
 39. Replies
  1. അഷ്റഫ് ഭായ്.......
   ഇഷ്ടത്തിനു നന്ദി

   Delete
 40. വിനോദിന്റെ ഈ പോസ്റ്റ്‌ ഞാൻ എഫ് ബീയിൽ ക്കൂടി കയറി ബ്ലോഗിൽ കമന്റിടാൻ സാധിച്ചില്ല. തെളിനീര്ച്ചാൽ വീണ്ടും ഒഴുകി അഞ്ചാം ഭാഗത്തിലേക്ക് അപ്പോഴേക്കും " വരികള്ക്കിടയിലൂടെ" ഈ എഴുത്തിനെ പരിചയപ്പെടുത്തി ഇനിയും ഒരുപാട് പേർക്കുകൂടി വിനോദിന്റെ ഈ മനോഹരമായ യാത്രാവിവരണം വായിക്കാം. ആശംസകൾ.

  ReplyDelete
  Replies
  1. ഗീതാജി....... മുഖപുസ്തകത്തിലെ അഭിപ്രായം കണ്ടു.....വരികള്‍ക്കിടയിലൂടെ പരിചപ്പെടുത്തിയതു കൊണ്ട് കൂടുതൽ പേർ വായിക്കാനെത്തുന്നു.......
   ഗീതാജിയുടെ അഭിപ്രായത്തില്‍ ഒരു ചെറിയ തെറ്റ് വന്ന് കയറിയാതായി തോന്നുന്നു.....
   യാത്രവിവരണമല്ല......
   നന്മമനസ്സിനു നന്ദി പറയുന്നു......

   Delete
 41. ഇടയ്ക്കു വന്നതോണ്ട് ഒരു പിടിയുമില്ല - അത് കൊണ്ട് അഭിപ്രായവുമില്ല
  വായിച്ചു - കൊള്ളാം
  ഒരാൾ നോവലെന്നും മറ്റൊരാൾ യാത്രാ വിവരണം എന്നും ഒക്കെ പറയുന്നു
  അവരുടെ ആശയക്കുഴപ്പം തീർക്കൂ. യാന്ത്രിക വായനയിൽ ഈ മറുപടിയെ കിട്ടൂ - ;) ;)

  ReplyDelete
  Replies
  1. ശിഹാബ് ഭായ്.......
   വായനക്കും അഭിപ്രായത്തിനും നന്ദി പറയുന്നു
   ചെറിയൊരു പിശകു സംഭവിച്ചതാണ് ....ആശയകുഴപ്പത്തിനു കാരണം......
   നീണ്ടകഥയാണ് സംശയം വേണ്ട......

   Delete
 42. വിനോദേട്ടാ..
  മുമ്പും പറഞ്ഞതാണ്..
  പിന്നേം പിന്നേം പറയുന്നു..
  ഇത് നമുക്ക് പുസ്തകമാക്കണം..
  എന്നിട്ട് മുബാറക് വാഴക്കാടിനെ കൊണ്ട് ഉത്ഘാടിക്കണം.
  പൊളിക്കും.. :P

  ReplyDelete
  Replies
  1. പ്രിയ മുബാറക്ക്......
   പുസ്തകം ഇറക്കാന്‍ മാത്രം ഞാൻ വളര്‍ന്നിട്ടില്ല ചങ്ങാതി......അഥവാ ഇറക്കിയാല്‍ നീ പറയുന്ന പോലെതന്നെ .......
   നന്മയുടെ പ്രിയന് ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു......

   Delete
 43. ഞാനിവിടെ ആദ്യമാണെന്ന് തോന്നുന്നു. നോവലാണെന്നു മനസ്സിലാക്കാതെ ഒരു ചെറു കഥയുടെ മൂഡിൽ അങ്ങ് വായിച്ചു. ഇടക്ക് മനസ്സിലാകാഞ്ഞതു വീണ്ടും വീണ്ടും വായിച്ചു ഒരു വിധം മനസ്സിലാക്കി അവസാനിപ്പിച്ചപ്പോഴാണ് ഇത് അഞ്ചാം ഭാഗമാണെന്നറിഞ്ഞത്‌ . ഇനി ഇപ്പൊ എന്താ ചെയ്യുക..? :) ബാക്കി വായിക്കട്ടെ

  ReplyDelete
  Replies
  1. മുഴുവനും വായിച്ചു കഴിഞ്ഞു എന്നു കരുതുന്നു......
   കഴിഞ്ഞ വർഷം തന്ന അഭിപ്രായത്തിന് ഇപ്പോൾ മറുപടി തരുന്ന അനൗചിത്യത്തിന് ക്ഷമ ചോദിക്കുന്നു.....
   വായനക്ക് സ്നേഹത്തോടെ നന്ദി പറയുന്നു....

   Delete
 44. കുട്ടത്തേ, മുഴോന്‍ കഴിഞ്ഞിട്ട് പറയാമെന്ന് കരുിയാണ്. വളരെ നന്നാവുന്നുണ്ട്....തുടരൂ

  ReplyDelete
  Replies
  1. വാഴക്കോടന് സ്നേഹം.....
   ഒളിച്ചിരുന്ന് പെയ്ൻറടിക്കുകയായിരുന്നു എന്നറിഞ്ഞില്ല......
   തുടരണം...... വണ്ടി സ്റ്റാർട്ടാവാൻ വേണ്ടി ഒന്ന് തള്ളി തന്നൂടേ.....
   അല്ലേ വേണ്ടാ ഇപ്പോൾ കുറച്ചായിട്ട് തള്ളല് കുറവുള്ളത് കൊണ്ട് ഒരു സമാധാനമുണ്ട്.....ഹഹഹഹഹഹഹ

   Delete
 45. കഥ തുടർന്നു കൊണ്ടയിരിക്കട്ടെ...ആശംസകൾ

  ReplyDelete
  Replies
  1. തുടരണം.....ശ്രമിക്കാം......
   നന്ദി .....സ്നേഹം.....

   Delete
 46. വിനോദ്, സോറി ഞാൻ യാത്രാവിവരണമെന്നു കുറിച്ചതിൽ. എഴുതി വന്നപ്പോൾ അറിയാതെ വന്നുപോയതാണ്‌. " മലമുകളിലെ തെളിനീര്ച്ചാൽ" ആറാം ഭാഗം വന്നോ എന്നുനോക്കാൻ വന്നതാണീ വഴി.
  ഒരാളുടെ കമന്റിൽ യാന്ത്രിക വായന എന്നുകണ്ടു.
  അനുഭവക്കുറിപ്പുകൾ ആണ് എന്ന് കരുതിയാണ് ഞാൻ വായിക്കുന്നത് കമന്റ് ഇട്ടപ്പോൾ പറ്റിയ ഒരു അബദ്ധം ആണ്.

  ReplyDelete
  Replies
  1. അതിലൊന്നും കാര്യമില്ല ഗീതേച്ചീ.....
   വായനയിലാണ് കാര്യം......
   ഒന്നാഞ്ഞു തള്ളി നോക്കട്ടെ ഈ സംഭവം ഒന്ന് ചലിച്ചു കിട്ടാൻ.....
   വായനക്കും അഭിപ്രായത്തിനും നന്ദി..... സ്നേഹം....

   Delete
 47. എഴുത്ത് നിന്നു പോയോ...ബാക്കി എഴുതിയില്ലേ

  ReplyDelete
 48. പ്രിയപ്പെട്ടവരേ..................ഒരു സാഡ് ന്യൂസ് ഉണ്ട്.ഇന്ന രാവിലെ വിനുവേട്ടന്‍ പറഞ്ഞതാണ്.നമ്മുടെ വിനോദ് കുട്ടത്ത് വര്‍ക്ക്സൈറ്റ് ലെ ബില്‍ഡിങ്ങില്‍ നിന്ന് വീണു.നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായ പരിക്കുകളോടെ വീട്ടില്‍ വിശ്രമത്തിലാണ്‌..എനിയ്ക്ക് അദ്ദേഹത്തെ വിളിക്കാന്‍ കഴിഞ്ഞില്ല.ആര്‍ക്കെങ്കിലും വിവരം കിട്ടുകയാണെങ്കില്‍ അറിയിക്കുക.

  ReplyDelete
 49. പുതിയ പോസ്റ്റ് ഇപ്പോൾ കാണാനില്ലല്ലോ ഭായ്

  ReplyDelete