2019, മാർച്ച് 4, തിങ്കളാഴ്‌ച

കുരുതി

മല കയറിയെത്തുന്ന
യക്ഷിക്കു മുന്നില്‍
കുരുതികളത്തില്‍
ചുവപ്പില്‍  മുക്കി
എന്നെ ഇരുത്തിയിരിക്കുന്നു

ഒന്നു കുതറിപ്പിടയുവനാവാതെ
എന്നെ ആമത്തില്‍
ബന്ധിച്ചിരക്കുന്നു

ഇനിയെന്‍റെ ഗളഛേദം

നിന്‍റെ  മധുപാര്‍ക്കം

നീലരാശി പടര്‍ന്ന
കരിഞ്ചുവപ്പധരങ്ങള്‍ക്കിടയിലെ
ക്രൂര ദൃംഷ്ട്രങ്ങളില്‍
നിന്നിറ്റു വീഴുന്നതെന്‍
ജീവ രക്തം........

ഞാനെന്‍റെ ഹൃദയം ചേര്‍ത്തുറക്കുന്ന
എന്‍ സ്വന്തം മഹാവൃക്ഷത്തിന്‍റെ
ജീവ രക്തം.....

അതെന്‍റെ തായ് വേരാണ്......
അതെന്‍റെ സ്വത്വമാണ്.....
അതുതന്നെയാണു ഞാൻ......

18 അഭിപ്രായങ്ങൾ:

  1. super kavitha ktto, asugamokke mariyo , eeyide sudhiyude blog nokkiyappozhan apakatavartha kandath, ippol sugmayirikkunnuvenn karuthunnu, veendum ezhuthan thudangiyathil snathosham, novel muzhumippichillalli

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സാജിത....
      മറന്നില്ല നിങ്ങൾ .....

      മറുപടി തരാൻ വൈകിയതിന് നിരത്താൻ ഒരുപാട് കാരണങ്ങൾ ഉണ്ട് പക്ഷെ കാതലായ കാര്യം ഇനിയൊരു തുടർച്ച ഉണ്ടാവുമോ എന്ന ഭയമായിരുന്നു.....
      എന്തായാലും മുന്നോട്ട് പോകാൻ തീരുമാനിച്ചു.....

      ഞാൻ സുഖമായിരിക്കുന്നു..... അവിടേയും സുഖമെന്ന് കരുതുന്നു....

      ഇല്ലാതാക്കൂ
  2. മറുപടികൾ
    1. സ്നേഹം ഇക്ക....
      ഏറെ കാലമായി അനങ്ങാതെ കിടന്ന ബ്ലോഗിനെ സജീവമാക്കാനുള്ള ശ്രമം

      ഇല്ലാതാക്കൂ
  3. മറുപടികൾ
    1. വിനുവേട്ടാ.....

      വിട്ടു പോയത് പൂരിപ്പിക്കാനുള്ള ശ്രമം..,

      സ്നേഹം..,

      ഇല്ലാതാക്കൂ
  4. ഹൃദയം ചേര്‍ത്തുറക്കുന്ന
    എന്‍ സ്വന്തം മഹാവൃക്ഷത്തിന്‍റെ
    ജീവ രക്തം..അതെന്‍റെ തായ് വേരാണ്......
    അതെന്‍റെ സ്വത്വമാണ്...അതുതന്നെയാണു ഞാൻ....!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മുരളിയേട്ടാ വണക്കം.....

      കിഴക്കൻ കാറ്റടിക്കുന്ന പിരിശത്തോടെ മുരളിയേട്ടൻ ബ്ലോഗിൽ വന്നാൽ തന്നെ ജോറായി.....

      എന്നെ മറക്കാത്ത ഈ വരവിനും സ്നേഹം.....

      ഇല്ലാതാക്കൂ
  5. മറുപടികൾ
    1. മറക്കാതെ വന്നെത്തിയ സ്നേഹത്തിന് നിറഞ്ഞ സന്തോഷം,♥️💜💜💙

      ഇല്ലാതാക്കൂ

എന്നിലേക്കുള്ള വഴി

ഒരു യാത്ര ഞാൻ തുടങ്ങുന്നു.... ഭ്രൂണത്തിൽ നിന്ന് ഇന്നിലെയിലെ  എന്നിലേക്ക് ഒരു യാത്ര.... സമരസങ്ങളില്ലാതെ തീർപ്പുകളില്ലാതെ നേർവഴി കാട്ടിയ...