2024, ഡിസംബർ 28, ശനിയാഴ്‌ച

എന്നിലേക്കുള്ള വഴി

ഒരു യാത്ര ഞാൻ തുടങ്ങുന്നു....
ഭ്രൂണത്തിൽ നിന്ന്

ഇന്നിലെയിലെ  എന്നിലേക്ക്
ഒരു യാത്ര....

സമരസങ്ങളില്ലാതെ
തീർപ്പുകളില്ലാതെ നേർവഴി
കാട്ടിയ അച്ഛൻ 

ബലഹീനതകൾ ചുട്ടെടുത്ത
ബാല്യമോരു  കാഞ്ഞിര കയ്പ്പ്

എരിയ വേനൽ പോലെ
കൗമാരം......

തണൽ പോലെ അണയ്കാൻ
സൗഹൃദം തേടിയ ....
കടുത്ത വേനനിലേ ദാഹ ചുണ്ടിലേക്ക്,
മരീചിക പോലെ....
ഉറവ കാണിച്ചു മറഞ്ഞ
സൗഹൃദങ്ങൾ

ആരുമില്ലാത്തവൻറെ
ഉയിർപ്പിലേക്ക്
കാലം കൈനീട്ടിയെടുത്തു
വച്ച കൈശേഷിപ്പുകൾ....

 
ഘനം കൊണ്ടിരുമ്പിനെ
മഞ്ഞായി മാറ്റിയ പ്രയത്‌നം...

നന്മ വിതച്ചു
ഉന്മ കൊയ്യുന്നവൻറെ
തിരുശേഷിപ്പുകൾ.....

ഞാനാണോ നീയല്ലേ
നീയാണോ ഞാനല്ലേ

 എന്നളവിൽ സ്നേഹം

പങ്കുവച്ച സൗഹൃദങ്ങൾ....

ചുവടുകൾ പിഴക്കാതിരിക്കാൻ,-

വാക്കും നോക്കുമായി-

ഹൃദയത്തിലച്ഛൻ

ഞാനിപ്പോൾ യാത്രയിലാണ്....
തിരിച്ചു എന്നച്ഛനിലേക്ക്....

തിരിച്ചു ചെല്ലാൻ പറ്റാത്ത
വേറിട്ട വഴിയിലൂടെ.....

അപ്പോൾ മാത്രമേ
എന്നിലേ അച്ഛനും
ഞാനും ഒന്നായ് തീർന്ന്
ഒരു പുഴയായ് തീർന്ന്
മഹാ സാഗരത്തിലലിയൂ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

എന്നിലേക്കുള്ള വഴി

ഒരു യാത്ര ഞാൻ തുടങ്ങുന്നു.... ഭ്രൂണത്തിൽ നിന്ന് ഇന്നിലെയിലെ  എന്നിലേക്ക് ഒരു യാത്ര.... സമരസങ്ങളില്ലാതെ തീർപ്പുകളില്ലാതെ നേർവഴി കാട്ടിയ...