2019, നവംബർ 1, വെള്ളിയാഴ്‌ച

കണക്കും ഞാനും

കണക്ക് പിഴച്ചതെപ്പോൾ-
ജീവിതമെന്നോട് ചോദിച്ചു......?????

ഉത്തരമില്ലാത്ത ചോദ്യമാണല്ലോ ഞാൻ......!!!!

കണക്ക് പിഴച്ചതെപ്പോൾ-
ഞാൻ കണക്കിനോട് ചോദിച്ചു.......?????

ചുണ്ടൊന്ന് കോട്ടി;
ഭൂതത്തിലേക്ക് നോക്കി-
പുച്ഛചിരിയാലൊന്നളന്ന്;
ജീവിതത്തിൻറെ തോളിൽ-
കൈയ്യിട്ട് ;

കണക്കും ജീവിതവും
ഭാവിയിലേക്ക് നടന്നു......

മന്ദിച്ച തലയും;
മന്തുള്ള കാലും വലിച്ചു ഞാന-
വർക്കൊപ്പമെത്താൻ
വലിഞ്ഞു നടക്കുന്നു........

19 അഭിപ്രായങ്ങൾ:

  1. നടന്നല്ലേ മതിയാവൂ കുട്ടത്തേ നമുക്ക്...

    മറുപടിഇല്ലാതാക്കൂ
  2. ഭൂതത്തിൽ പിഴച്ചാലും വർത്തമാനത്തിലെ ശരികൾ ഭാവിയിൽ നഷ്ട്ടം വരുത്തില്ല..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതാണ്...... പക്ഷെ വർത്തമാനം ഒരു മാതിരി ചൊറിഞ്ഞ രീതിയാണ് ഇപ്പോൾ.....
      ശരിയാക്കണം....

      ഇല്ലാതാക്കൂ
  3. അമ്മയുടെ മരണം , നീട്ടി വെച്ച ചികിത്സ മുതൽ കാരണങ്ങളാൽ  രണ്ട് മാസമായി ബൂലോകത്ത് എത്തി നോക്കാറില്ലായിരുന്നു ...
    2012 ലണ്ടൻ ഒളിമ്പിക്സ് സമയത്തെ ചാരപ്പണി വേളകളിലാണ് ഇതിന് മുമ്പ് ഞാനൊരു മൂന്ന് മാസത്തെ ബ്ലോഗ് ബ്രെയ്ക്ക് എടുത്തിരുന്നത് ...!
    ഇന്ന് മുതൽ  ഈ മൂഷിക പുത്രൻ വീണ്ടും ബൂലോഗ മല പിന്നേയും ചുരുണ്ടു തുടങ്ങുവാൻ തുടങ്ങുകയാണ് കേട്ടോ കൂട്ടരെ

    മറുപടിഇല്ലാതാക്കൂ
  4. ടാ ...ഇതെന്ത്...കവിതയോ..
    യെപ്പോ???
    സംഗതി ജോർ...
    ജീവിതത്തിന്റെ തോളിൽ കയ്യിട്ട് നടക്കുന്ന കണക്ക്‌..ആഹാ..കൊള്ളാം..
    പിറകെ പിടിച്ചോ കണക്കിന്റെ മോളിൽ ഒരു കണ്ണ് വെച്ചോ..
    ചെറ്റയാ.. വെട്ടിച്ച് കയറിക്കളയും..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വഴിയേ.....

      കണക്കിൻറെ കഴുത്തിന് ചവിട്ടി പിടിച്ചിട്ടുണ്ട് പക്ഷെ ലവൻ ഭയങ്കര ചാട്ടം.....
      വിടമാട്ടേ എന്ന് ഞാൻ......
      മണിചിത്രത്താഴിലേ ശോഭനയെ പോലെ എന്നോട് ""വിടമാട്ടേൻ....."എന്ന് കണക്കും

      എന്നാണാവോ ദുർഗ്ഗാഷ്ഠമി....

      ഇല്ലാതാക്കൂ
  5. മാഷേ... ഈ സമയവും കടന്നു പോകും.. ഓർക്കാൻ കുറെ അധികം പാഠങ്ങൾ ഓർമ്മകൾ ഒക്കെ തന്നു കൊണ്ട്...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തീർച്ചയായും.....
      വരുമോരൊ ദശ
      വന്നു പോലെ പോകും....
      എന്നല്ലേ....

      ഇല്ലാതാക്കൂ
  6. അങ്ങ് മുകളിൽ ഇരിക്കുന്നവൻ ഒട്ടസ്റ്റെപ്പിൽ ശരിയുത്തരം കണ്ടെത്തുമ്പോൾ, വഴിയെഴുതി ചെയ്തിട്ടും തേടിപ്പോകുന്ന മനുഷ്യരുടെ കണക്കുകൾ .

    മറുപടിഇല്ലാതാക്കൂ
  7. വലിഞ്ഞു വലിഞ്ഞാന്നെങ്കിലും ഒപ്പമെത്താതെ വയ്യല്ലോ!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ ചങ്ങാതി വലിഞ്ഞു വലിഞ്ഞെങ്കിലും നാമെത്തിയേ തീരൂ......

      ഇല്ലാതാക്കൂ
  8. വീണ്ടും...മന്ദിച്ച തലയും;
    മന്തുള്ള കാലും വലിച്ചു ഞാന-
    വർക്കൊപ്പമെത്താൻ
    വലിഞ്ഞു നടക്കുന്നു........  

    മറുപടിഇല്ലാതാക്കൂ
  9. സൂത്രവഴി നോക്കണ്ടാ
    നേരാംവഴിയെച്ചരിക്കണം!
    സമർത്ഥരെന്നു നടിക്കുക്കുന്നവർ
    അടിത്തെറ്റുമെന്നുമോർക്കണം!
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ

എന്നിലേക്കുള്ള വഴി

ഒരു യാത്ര ഞാൻ തുടങ്ങുന്നു.... ഭ്രൂണത്തിൽ നിന്ന് ഇന്നിലെയിലെ  എന്നിലേക്ക് ഒരു യാത്ര.... സമരസങ്ങളില്ലാതെ തീർപ്പുകളില്ലാതെ നേർവഴി കാട്ടിയ...